ദ്വയാർഥങ്ങൾ
ശല്യമായ് കരുതി നാം ആട്ടിയകറ്റുന്ന ബന്ധങ്ങൾ പിന്നീട് നാമൊരിക്കൽ എത്ര ആഗ്രഹിച്ചാലും പിടി തരാതെ ഓടി അകലും....അത്രമേൽ അവർ നമ്മെ വെറുത്തിട്ടുണ്ടാകുമെന്നതാവും അതിന്റെ അകം പൊരുൾ......
ഇന്ന് നാം ശല്യമായി കരുതി പിടിയയച്ചബന്ധങ്ങളാവും ഒരു വേള നമുക്ക് തണലാകുവാ ....മാർഗ്ഗതടസമായ് കരുതി വെട്ടിമാറ്റിയ പടുവൃക്ഷം പോകുമ്പോളറിയില്ല ....വരാൻപോകുന്ന വേനലിന്റെ കാഠിനയവും നഷ്‌ടമായ തണലിന്റെ മൂല്യവും
നമ്മുടെ സമീപിയ്‌വും സാന്നിദ്ധ്യവും ശല്യമായ് തോന്നുന്നവരുടെ അടുത്ത് നിന്നും മൗനമായ് മാറിയകലണം .....അവർക്കറിയില്ല വെളിച്ചത്തിന്റെ വിലയും..വെളിവും...വെളിച്ചം പോയി ഇരുട്ടിൽ തപ്പുമ്പോഴേക്കും ..തങ്ങൾ ആട്ടിയകറ്റിയ വെളിച്ചവുമായ് ആരോ പോയ്മറഞ്ഞതു കണ്ണീരോടെ കണ്ടിരിക്കുവാനാവും അവരുടെ വിധി
കപട സ്നേഹം നടിക്കുന്നവരെ കൊടും വിഷമെന്നു കരുതി മറക്കണം ...കാരണം കാപട്യമാണ് ദൈവം ഏറ്റവും വെറുക്കുന്ന പാപം
മറക്കാൻ മടിയുണ്ടെങ്കിലും മനസറിഞ്ഞു വെറുക്കണം മനസിനെ മുറിവേല്പിച്ചവരെ ...സ്നേഹം അറിഞ്ഞിട്ടും തട്ടിമാറ്റിയാൽ മടികൂടാതെ വിടപറഞ്ഞുപോകണം ..ആർക്കും തട്ടികളിക്കാനുള്ള തട്ടുപന്താവാതെ
ഒരുപാടുമൂല്യമുള്ള നാണയത്തുട്ടാവുക ...കാലം നിങ്ങളെ തേടിവരും ...അപ്പോൾ നിങ്ങളോ ഒരിക്കലും കിട്ടാത്ത അമൂല്യ നിധിയായിരിക്കും നിശ്ചയം
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ