എൻ്റെ ദൈവമേ
അയാള് മൂത്രമൊഴിക്കാൻ ഒരു മര ച്ചുവടും നോക്കി മൂളിപ്പാട്ടും പാടി നടക്കുമ്പോഴാണ് എന്നും കാര്യം സാധിക്കാറുള്ള മരച്ചുവട്ടിൽ ഒരു പിച്ചക്കാരനെ കണ്ടത് ....സ്വല്പ്പം മനുഷ്യസഹജമായ അധികാര ഗർവോടെ അയാൾ പിച്ചക്കാനെ നോക്കി....അയാൾ പിച്ചക്കായ് കൈ നീട്ടി ...പെട്ടെന്ന് പോക്കറ്റിന്റെ ഉള്ളറകളിൽ നിന്ന് കൈ ഇട്ടു വാരിയപ്പോൾ കിട്ടിയ നാണയത്തുട്ടുകൾ ഒരു രൂപയുടെയാണെന്ന തിരിച്ചറിവിൽ വീണ്ടും ചെറിയ നാണയ തുട്ടുകൾക്കായി അയാൾ പരാതി ....പെട്ടെന്ന് പിച്ചക്കാരൻ ഒരു രൂപവേണ്ട ഉള്ളത് മതിയെന്നായി....അതു കേട്ടതും തെല്ലൊരു ചമ്മലോടെ അയാൾ മനസ്സിൽ ചിന്തിച്ചു ...നാണക്കേടായല്ലോ ...ചിന്തയുടെ അതേ വേഗതയിൽ പിച്ചക്കാരന്റെ മറുപടി വീണ്ടും..നാണം കെടേണ്ട ആവശ്യമില്ലാട്ടോ ....ഞാൻ മനസ്സിൽ ചിന്തിക്കുന്നതെല്ലാം ഈ തെണ്ടി അറിയുന്നതെങ്ങിനെ എന്ന ആശ്ചര്യത്തോടെ അയാൾ ചോദിച്ചു താനാരാ ...എവിടുന്നാ ....പെട്ടന്നായിരുന്നു ഒരു മുഴക്കത്തോടെ പിച്ചക്കാരന്റെ മറുപടി
ഞാൻ ദൈവം ...ദൈവം ....കേട്ടപാതി കേള്കാഥാ പാതി അയാൾ ചോദിച്ചു താങ്കളാണോ ദൈവം ...താങ്കൾ എവിടെ എന്തെടുക്കുകയാ ....പിച്ചക്കാരൻ പറഞ്ഞു ഞാൻ ഇരുന്നാലോചികുകയായിരുന്നു ....ഒരു കാര്യം മറന്നുപോയി ...അതേകുറിച്ചിരുന്നു ആലോചിക്കുകയായിരുന്നു.ദൈവത്തിനും മറവിയോ അയാളുടെ ആത്മഗതം കേട്ട് ദൈവം പറഞ്ഞു ....പ്രപഞ്ചമുള്ള കാലം മുതല്കുള്ളതല്ലേ പ്രായം കൂടുന്നു ..മറവിയും കൂടി വരുന്നു ...എത്രയല്കരുടെ ഡാറ്റ സൂക്ഷിക്കുന്ന മെമ്മറി യാ ...മറവി സ്വാഭാവികം സ്വല്പം നീരസത്തോടെ ദൈവം പറഞ്ഞു ....എന്തായാലും ശരി ദൈവമേ താങ്കൾ എന്താണ് മറന്നുപോയത് അയാൾ ചോദിച്ചു ?അറിയാനുള്ള അയാളുടെ തിടുക്കം കണ്ടിട്ടാവാം ദൈവം പിറു പിറുത്തു ...എന്റെ മതമാണ് ഞാൻ തിരയുന്നത്
എന്റെ മതമേതെന്ന് ഞാൻ മറന്നു പോയി ..ഇനി മതമുണ്ടായിരുന്നോ എന്നും സംശയം ....നിങ്ങൾ മനുഷ്യജീവികൾ എനിക്ക് പല പേരുമിട്ടു എന്റെ പേരും ഞാൻ മറന്നു .....അയാൾക്കും വിഷമം തോന്നി ....അയാൾ പെട്ടെന്ന് മൊബൈലിൽ തൊട്ടടുത്തുള്ള ഹോസ്പിറ്റലിലെ സൈക്കോളജിസ്റ്റിന്റെ നമ്പർ ദൈവത്തിനു കൊടുക്കാനായി ധൃതിയിൽ മൊബൈൽ എടുത്തത് മൊബൈലിന്റെ നമ്പർ ലോക്ക് അയാൾ മറന്നു പോയി..എന്റെ ദൈവമേ എന്നും പറഞ്ഞു അയാൾ ദൈവത്തോടപ്പം മര ചുവട്ടിലിരുന്നു ആലോചന തുടങ്ങി
രചന
ജ്യോതിഷ് പി ആർ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ