ഒരു മടക്കയാത്ര തിരിച്ചുവരവിനായ്
വിട പറയുന്നു ഞാൻവിട പറയും വസന്തമായ്
ഇടറിയ നാദമായ്
പാതിവഴിയിൽ പതിഞ്ഞ കാലൊച്ചയായ്
പിന്തിരിയുന്നു ഞാൻ
മുന്തിരിവള്ളി തളിർക്കാതെ
പിളരുന്ന ഓർമ്മകൾ നെഞ്ഞെപിളർക്കാതെ
തളിരിട്ട പൂക്കളെ വിടരു വാൻ കാക്കാതെ
കൊതിച്ചതെല്ലാം വിധിച്ചതല്ലെന്ന
അതീത സത്യം പതിയെ പുണർന്നു ഞാൻ
പിന്തിരിഞ്ഞു നടക്കുമ്പോൾ ഓർക്കുക
എന്റെ വിനീതമാം ഓർമ്മപ്പെടുത്തലുകൾ
തിരിച്ചുപോകുന്ന തിരമാലകളിലും
തിളച്ചുമറിയുന്ന നൊമ്പരങ്ങളുണ്ടാകാം
തിരിച്ചുപോകുന്ന തിരകളെല്ലാം
സുനാമിയായി തിരിച്ചു വന്നേക്കാം
രചന
ജ്യോതിഷ് പി ആർ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ