സ്നേഹം
മറുമരുന്നില്ലാത്തൊരു ഒറ്റമൂലിയാണ് സ്നേഹം
മറുവാക്കിലാത്ത മറുപടിയില്ലാത്ത ഹൃദയത്തിൻ നൈര്മല്യമാണത്
ഒറ്റമൂലികൾ ഒറ്റക്കുമാറ്റുന്ന ചില രോഗങ്ങളുണ്ട്
സ്നേഹം പലവ്യാധികൾ മാറ്റുന്ന ഒരു സവിശേഷമാം ഒറ്റമൂലിയാണ്
മഴവില്ലിന് ഏഴുനിറമാണെങ്കിൽ സ്നേഹത്തിനൊരുനിറമെയുള്ളു
നിണത്തിന്റെ അരുണിമയാർന്ന ചോരനിറം
സ്നേഹം അടരിടുമ്പോൾ അത് പ്രണയമാവാം മറ്റെന്തുമാവാം
നെഞ്ചിന്റെ ഉള്ളിലെവിടെയോ ഒരു സുഖമാർന്ന നോവുകാണും
അതിന് പുതുതായി തളിരിട്ട പൂമൊട്ടിൻ ലാവണ്യമാകാം
ചിലപ്പോൾ പുതുനാമ്പിൻ പരിശുദ്ധമാം തുടിപ്പാകാം
പ്രണയത്തിൻ ലാഞ്ജന കലരുമ്പോൾ സ്നേഹം
ഒരു മണവാട്ടിയേക്കാൾ പ്രശോഭിക്കും മനതാരിൽ
ചിലപ്പോൾ നെഞ്ചകത്തൊരു പുതു നാമ്പായി
പുലർച്ചയുടെ ഉണർവായി പരിശുദ്ധിയുടെ പ്രതീകമായ്
പടർന്നുപടരും ഉടലാകെ ഉയിരാകെ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ