ഓർമയിൽ തളിരിട്ട ബാല്യകാലം
ആടിത്തിമിർത്തു നടന്ന കാലം
അല്ലലറിഞ്ഞില്ല വല്ലായ്മ യറിഞ്ഞില്ല
ജീവിതമാസ്വദിച്ചൊരു സുവർണകാലം
കാലം കടന്നുപോയ് കോലം വളർന്നുപോയ്
അല്ലലുകൾ കൂടെപ്പിറപ്പായി കൂടെവന്നു
പാട്ടുമറന്നുപോയ് ആടാൻ മറന്നുപോയ്
തിരക്കുകൾക്കിടയിൽ ജീവിയ്കാൻ മറന്നുപോയ്
ഓട്ടമായ് പിന്നെ നെട്ടോട്ടമായ്
നേടുവാൻ പിന്നെയും വെട്ടിപിടിക്കുവാൻ
രാവും പകലും കൊഴിയുന്നതൊന്നുമേ
ജീവിത തിരക്കിലെന്നോ മറന്നുപോയ്
മാമ്പഴം പൂത്തതും ഓണങ്ങൾ വന്നതും
ഓൺലൈനിൽ മാത്രം നാമറിഞ്ഞു
ഫ്ളാറ്റിലെ പ്ലോട്ടുകളിൽ ഫ്‌ളാറ്റായിരിക്കുമ്പോൾ
നാട്ടിലെ ഓണങ്ങളാരറിയാൻ
നഷ്ടമായ് പോയൊരു ബാല്യത്തെ
മാനതാരിലെങ്കിലും കൊണ്ടുവരാം
മാമ്പഴക്കാലങ്ങൾ വീണ്ടും പുനർജനിക്കട്ടെ
പൂവിളികൾ വീണ്ടും തളിരിടട്ടെ
രചന :ജ്യോതിഷ് പി ആർ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ