ചില കൂട്ടുകാരുണ്ട്
ചങ്കായവർ
കണ്ണൊന്ന് നിറയുമ്പോൾ
കണ്ണിമ വെട്ടാതെ കൂടെ നിൽക്കുന്നവർ
നെഞ്ചൊന്നു പിടയുമ്പോൾ
നെഞ്ചകം കാണുന്നവർ
നെഞ്ചോട് ചേർക്കുന്നോർ
സ്വരമൊന്നിടാറുമ്പോൾ
സ്വരമായിമാറുന്നോർ
അവരെ പിരിയുമ്പോൾ
നെഞ്ചിലോര് നീറ്റലുണ്ട്
അതിന്
നിഘണ്ടുവിൽ
ഒരു പര്യായമില്ല ,
എങ്കിലും
ഏതിനും എന്തിനും പുത്തൻ പേര് പെടയ്ക്കുന്ന
പുതുതലമുറയ്ക്കൊരു പേരുണ്ടതിന്
ന്യൂ ജൻ പേര്
ചങ്ക് ഫ്രണ്ട്സ്
-എഴുതിയത്
ജ്യോതിഷ് പി ആർ -
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ