വളിയെന്നു കേട്ട് ആരും മുഖം ചുളിക്കണ്ട ...വളി ഒരു വലിയ പ്രപഞ്ച സത്യമാണ് ...ഊർജത്തിൻറെ ഊർദ്ധ പ്രവാഹമാണ് $#########💪😛😝😜
പ്രവാസികളുടെ ഞായറാഴ്ച്ച നാട്ടിലെ തിങ്കളാഴ്ച്ചയ്ക്കു സമമാണ് ...രണ്ടുദിവസത്തെ അവധിയും കഴിഞ്ഞു ചെറിയൊരു മടിയാണ് ഞായറാഴ്ച രാവിലെ അനുഭവപ്പെടുക ...പിന്നെ moneyexchange ലെ സുന്ദരികളുടെ മുഖങ്ങൾ ഓര്മവരുമ്പോൾ എല്ലാ മടിയും പമ്പ കടക്കും ...പതിവുപോലെ രാവിലെ ചായയും മൊത്തികുടിച്ചു കൂടെയുള്ള ഫിലിപ്പൈൻ മൊഞ്ചത്തിയുമായി പഞ്ചാരയടിച്ചു കൊണ്ടിരിക്കുമ്പോഴാണ് തൊട്ടടുത്തുള്ള ഡെന്റിസ്റ്റിന്റെ റൂമിൽ നിന്നും പട്ടിമോങ്ങുന്നത് പോലെ ഒരു കരച്ചിൽ കേട്ടത് ...കൂടെയുള്ള ഫിലിപ്പിനോ പയ്യൻ പറഞ്ഞു പട്ടിയെങ്ങാൻ പെറ്റു കിടക്കുന്നുണ്ടാകും ...രണ്ടു ദിവസം അവധിയായിരുന്നല്ലോ ...കുശാലായി ഒരാഴ്ചത്തേക്ക് പട്ടി ഫ്രൈ ചെയ്യാം ...കഷ്ടം ...അതുവരെ പഞ്ചാരയടിച്ചോണ്ടിരുന്നവൾ ഇതൊക്കെയാണല്ലോ ദൈവമേ കഴിക്കുന്നത് എന്നോർത്തപ്പോൾ തന്നെ ഓക്കാനം വന്നു ...അവരുടെ കൂടേ ഡെന്റിസ്റ്റിന്റെ റൂമിലേക്ക് പോയതും കണ്ട കാഴ്ച്ച രസാവഹകമായിരുന്നു ...ഒരു തമിഴ് സംസാരിക്കുന്ന ഒരു പാവം തൊഴിലാളിയായ രോഗി പല്ല് വേദന സഹിക്കാതെ നിലവിളിക്കുന്ന ശബ്ദമാണ് കേട്ടത് ...സോറി തെറ്റദ്ധരിച്ചതു ...മാന്യനും സർവോപരി ദയാലുവുമായ ഡോക്ടർ തനിക്കറിയാവുന്ന കൊഞ്ചം കൊഞ്ചം തമിഴിൽ രോഗിയെ കാര്യം പറഞ്ഞു മനസ്സിലാക്കിക്കുവാൻ ശ്രമിക്കുന്നുണ്ട് ...
ഡോക്ടർ :അണ്ണാ ഉണക്ക് വളി കൂടുതലാണ് ...വളി കൂടിയാൽ പല്ല് എടുക്കമാട്ടെ ...വളിക്കുള്ള മാത്ര തരാം ...വളിമറിയിട്ടു വാ ....ഇത് കേട്ടിട്ട് വെളിച്ചമുഖവുമായി ദയനീയമായി അണ്ണൻ സ്തബ്ധനായി ഇരിക്കുന്നു ...ഞങ്ങളെ കണ്ടതും ഡോക്ടർ എന്നോടായി ഡാ നിനക്ക് തമിഴ് നന്നായി അറിയാമല്ലോ ...ഒന്ന് ഇയാളെ പറഞ്ഞു മനസ്സിലാക്കികൊടുക്ക് ...വേദനയുണ്ടെങ്കിൽ പല്ല് എടുക്കാൻ പറ്റില്ല ...ഇയാള്ക് പറഞ്ഞിട്ട് കാര്യം മനസിലാകുന്നില്ല ...വേദനയുടെ ഗുളിക കൊടുത്തിട്ടുണ്ട് ...വേദന മാറിയിട്ട് വരാൻ പറയൂ ...
അണ്ണൻ എന്നെ നോക്കി ഉനക്ക് ഗ്യാസ് അല്ല ,വളിയല്ല പ്രചനം ....
.
പല്ല് വലിയാണ് ...നിജമാ ഞാൻ വളി ഇട്ടിട്ടില്ല ...പല്ല് കേടായതുകൊണ്ടു ഡോക്ടർക്ക് കെട്ട മണമടിപ്പത് ...സൊള്ളു ...രണ്ടു പേരെയും ഒരുവിധം കാര്യങ്ങൾ പറഞ്ഞു മനസിലാക്കി ഞാൻ പതുക്കെപതുക്കെ രംഗം വിട്ടു ...ഡോക്ടറുടെ മുഖത്തപ്പോഴും ഒരു വളിച്ച ചിരി വിളങ്ങിക്കൊണ്ടേയിരുന്നു ...
അപ്പോഴാണ് ഫിലിപ്പിനോ പെങ്കൊച്ചിന്റെ ആസ്ഥാനത്തെ സംശയം ...what you mean by vali dear...???
അവൾക്കുള്ള മറുപടി മനസ്സിൽ തയ്യാറാക്കികൊണ്ടു ഞാൻ അവളോട് ഒരു വളിച്ച ചിരിയും പാസ്സാക്കി മുന്നോട്ട് നടന്നു നീങ്ങി .
വാൽകഷ്ണം :വളീ എന്ന് കേട്ട് എന്നെ തെറി വിളിക്കാൻ വരുന്നവരോട് നിങ്ങളിൽ വളിയിടാത്തവർ ആരെങ്കിലും ഉണ്ടെങ്കിൽ മാത്രം എന്നെ തെറി പറയൂ .👿👿👿
(നിങ്ങളിൽ പാപം ചെയ്യാത്തവർ എന്നെ കല്ലെറിയൂ )
രചന :ജ്യോതിഷ് പി ആർ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ