ഈ കാര്യം പുതുമയൊന്നുമല്ല ...പണ്ട് മുതൽക്കേ എല്ലാ മതപ്രവാചകന്മാരും ആവർത്തിച്ച് പറഞ്ഞതും ഇതേ സത്യമാണ് ...ക്ഷമയെ കുറിച്ച് ഭഗവത്ഗീതയിലും അല്ലാഹു നിശ്ചയമായും ക്ഷമിക്കുന്നവന്റെ കൂടെയാണെന്ന് ഇസ്ലാമിലും ...കുരിശെലിറ്റിയ ദുഷ്ടരോട് പോലും ക്ഷമ കാണിച്ചു അവർക്ക് വേണ്ടി പ്രാർത്ഥിച്ച യേശുദേവനും എല്ലാവരും ഇതുതന്നെയാണ് നമ്മെ പഠിപ്പിച്ചത്...ഭാരതത്തിന്റെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയും ഹിംസയെ അഹിംസകൊണ്ടും അസത്യത്തെ സത്യം കൊണ്ടും ജയിച്ചു കാണിച്ചു തന്ന അനശ്വര വ്യക്തിത്വമായിരുന്നു ...എന്നിട്ടും നമ്മൾ പരസ്പരം പോരടിച്ചും കലഹിച്ചും എഐക്യത്തിനും സമാധാനത്തിനുമായി ചുമ്മാ നിരർത്ഥകമായ പരിശ്രമങ്ങൾ ചെയ്യുന്നു ....മാറ്റം നമുക്ക് നമ്മിൽ തുടങ്ങാം...അതാണെളുപ്പം ..അപ്പോഴതുകുടുംബത്തിൽ ഐക്യവും സ്നേഹവും നിറയ്ക്കും ...അത് ക്രമേണ സമൂഹത്തിനെ സ്വാധീനിച്ചു സമൂഹത്തിലും അടിസ്ഥാനമായ മാറ്റങ്ങൾ കൊണ്ട് വരും...സമൂഹത്തിന്റെ അടിസ്ഥാനശിലയായ കുടുംബത്തിൽ നമുക്കൊന്ന് ആഞ്ഞു ശ്രമിച്ചാൽ മാറ്റം കൊണ്ടുവരാൻ എളുപ്പമാണ്...അപ്പോൾ പറഞ്ഞുവരുന്നത് ഇത്രയേ ഉള്ളൂ ...മാറ്റം നമുക്ക് നമ്മളിൽ തുടങ്ങാം...അപ്പോൾ സാവധാനമെങ്കിലും ലോകത്തിൽ ആ മാറ്റം ദൃശ്യമാകും...
ഈ കാലഘട്ടത്തിൽ സോഷ്യൽ മീഡിയയിൽ നാം പോസ്റ്റ് ചെയ്യുന്ന പലതും ദ്രുതഗതിയിലാണ് മറ്റുള്ളവർ വായിച്ചുനോക്കുക പോലും ചെയ്യാതെ നിജസ്ഥിതി എന്തെന്നുപോലും നോക്കാതെ പടർന്നു പന്തലിച്ചു് കലാപങ്ങളും മറ്റും പൊട്ടിപുറപ്പെടുന്നത് ...ഒരു തീപ്പൊരി മാത്രം മതി ഒരു അഗ്നിപർവമായി പൊട്ടിത്തെറിക്കാൻ...ഇതോർമ്മയിൽ വെച്ച് നമുക്ക് ആ തീപ്പൊരി ആവാതിരിക്കാൻ ശ്രമിക്കാം...നമുക്ക് മാറ്റം വരുത്താൻ എളുപ്പത്തിൽ കഴിയുന്ന വ്യക്തി നാമാണെന്നതിനാൽ ...നമുക്ക് സ്വയം മാറാം ..നന്മയിലേക്ക് ..സമാധാനത്തിലേക്ക്
രചന :ജ്യോതിഷ് പി ആർ
രചന :ജ്യോതിഷ് പി ആർ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ