ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും സാധനങ്ങൾ മോഷ്ടിച്ച് വീട്ടിലേക്ക് കടത്തുന്ന മാന്യന്മാരുടെ കാലമാണല്ലോ ..പിച്ച ചട്ടിയിൽ കയ്യിട്ടു വാരുക എന്നൊരു ചൊല്ല് മലയാളത്തിൽ പണ്ടേ ഉള്ളത് പണ്ടുള്ളവരുടെ ദീർഘ വീക്ഷണം കൊണ്ടാവണം ...അപ്പോൾ അത്തരമൊരു മാന്യനെ കുറിച്ച് തന്നാവട്ടെ ഇന്നത്തെ എഴുത്തും .
പതിവില്ലാതെ പ്രഭാതത്തിൽ തന്നെ ഉണർന്നു ...കാരണമുണ്ട് കഴിഞ്ഞമാസത്തെ യോഗ റിവ്യൂ ക്ലാസ്സിൽ കുറെ ഉപദേശം ഫ്രീ ആയി കിട്ടിയിരുന്നു ..പുലർച്ചെ ഉണരണമെന്നും മറ്റുപലതും ...എന്തോ ഇന്നാണ് നേരത്തെ എണീറ്റു പ്രാവർത്തികമാക്കാൻ തോന്നിയത് ...എന്നും എണീക്കാര് 8.45 am നു ആണ് ...ഇന്നൊന്ന് പതിവുതെറ്റി 8 am ആയെന്നുമാത്രം...അതുമൊരു മാറ്റമാണാല്ലോ ...എന്നെ സംബന്ധിച്ചിടത്തോളം അതാണ് സുപ്രഭാതം ...എഴുന്നേറ്റയുടൻ കണ്ണാടിക്കു മുന്നിൽ പോയി വല്ല പുതു നരകളും അതിഥി ആയി വന്നിട്ടുണ്ടോ മുടിയിൽ എന്ന് സ്കാൻ ചെയ്യുമ്പോഴാണ് അച്ഛൻ താഴെ നിന്നും വിളിച്ചു പറയുന്നത് ...ജോ നിന്നെയാരോ തിരക്കി വന്നിട്ടുണ്ട് ...കോലായിലുണ്ട് താഴോട്ട് വാ ...ഉള്ളൊന്നു കാളി ..ദൈവമേ ഞാൻ കൗൺസിലിംഗ് കൊടുത്ത വല്ലവരുടെയും കെട്ടിയോന്മാരോ ബന്ധുക്കളോ ആണോ ...സൈക്കോളജിസ്റ് ആയിട്ട് ചെറുതായിട്ട് പ്രാക്ടീസ് തുടങ്ങിയിട്ടേ ഉള്ളൂ ..അപ്പോഴേക്കും അടി വീടും തേടിപ്പിടിച്ചു വരാറായോ ...ആത്മവിശ്വാസം നേർപകുതിയായി ...പതുക്കെ അടുക്കളയിലോട്ടു പോയി അമ്മയെയും സഹധര്മിണിയെയും സോപ്പിട്ടു സ്പൈ വർക്കിന് ..'അമ്മ പതിയെ പ്പോയി ആരാ ന്ന് കോലായിൽ പോയി നോക്കി വരാനും സഹധർമിണി (പലപ്പോഴും സഹപാരിണി )മുറ്റത്തു ഉണക്കാനിട്ട തുണി എടുക്കാനെന്ന വ്യാജേന പോയി നോക്കാനും ശട്ടം കെട്ടി ഞാൻ അടുക്കളയിൽ പതിയിരുന്നു ...അല്ലേലും സ്പൈ വർക്കിന് പെണ്ണുങ്ങൾ സൂപ്പറാണ്...രണ്ടു പേരും വന്ന് കൈ മലർത്തി ..ഇത് വരെ കാണാത്ത പുതുമുഖമാണ് ..അമ്മ പറഞ്ഞു നിൻറെ പ്രായം കാണും...ഭാര്യ പറഞ്ഞു എവിടെയോ പോയി കൗൺ സിലിംഗ് കൊടുത്തു വരും ..ഇപ്പോൾ കണ്ടില്ലേ നമ്മളങ്ങോട്ടു കൗൺസിലിംഗ് കൊടുക്കേണ്ട പരുവമായി ...അതെനിക്ക് കൊണ്ടു ..കിട്ടിയ അവസരം നോക്കി മർമ്മത്തടിക്കാൻ ദൈവം സൃഷ്ടിച്ചു വിട്ടതാണ് ഭാര്യമാരെ എന്ന് പണ്ട് മഹാനായ ഞാൻ തന്നെ പറഞ്ഞിട്ടുണ്ട് പലവട്ടം ..എന്തായാലും തൊട്ടടുത്തെ ദേവി ക്ഷേത്രത്തിലേക്ക് നേർച്ചയും നേർന്നു ധൈര്യം സംഭരിച്ചു വരാന്തയിലേക്ക് നടന്നു ...അച്ഛൻ പത്രത്തിലെ വാർത്തകൾ അതിഥി യുമായി ചർച്ചയിലാണ് ...എഡിറ്റോറിയൽ പണ്ടേ അച്ഛനൊരു വീക്നെസ് ആണ്..അതിനെ കുറിച്ചാണ് ചർച്ച..ആളെ കണ്ടതും ഞാനൊന്നു ഞെട്ടി...നിസാർ ..എന്റെ ടൗണിലെ പുതിയ കൂട്ടുകാരൻ ...അവൻ എന്നെ കണ്ടതും നീയെന്താടാ കക്കൂസിലായിരുന്നോ ..എത്രനേരമായി..??.ഭാഗ്യം അവന്റെ രീതിലേശം മയപ്പെട്ടിട്ടുണ്ട് ..അല്ലെങ്കിൽ നീയെന്താദ് തൂറുകയായിരുന്നോ എന്നാണ് ഞാൻ പ്രതീക്ഷിച്ചത് ..കാര്യമെന്ത് നിസാറേ ഞാൻ ചോദിച്ചു ,അവൻ പറഞ്ഞു നീ പെട്ടെന്നു റെഡി ആയിട്ട് എന്റെ കൂടെ ഷോപ്പിലോട്ടു വാ ...പറയാം...അവന്റെ വല്ലായ്മ കണ്ടു എന്തോ ഒരു പന്തികേട്...ഞാൻ പെട്ടെന്ന് തന്നെ പ്രഭാതകൃത്യങ്ങൾ വെട്ടിച്ചുരുക്കി അവന്റെ കൂടെ കടയിലേക്ക് പോയി.....നിസാറിന് ടൗണിൽ ജന്റ്സ് റെഡിമേഡ് ഷോപ് ആണ് ...കാറില് കയറിയതും അവൻ മൗനം വെടിഞ്ഞു ..ഡാ എന്റെ ഷോപ്പിൽ നിന്നും ഇപ്പോൾ സ്ഥിരമായി മോഷണം പോകുന്നു ...നീ ഇങ്ങനത്തെ ഉഡായിപ്പുകൾ പൊക്കാൻസമര്ഥനാണല്ല ..സൊ എന്നെയൊന്നു സഹായിക്കണം...ഷെർലക് ഹോംസിന്റെ കഥ വായിച്ചു പ്രാന്തായതാണോ എന്നറിയില്ല ..നമുക്ക് ഈയിടെയായികള്ളത്തരങ്ങൾ പെട്ടെന്ന് കണ്ടു പിടിക്കാൻ പറ്റാറുണ്ട്...കൂട്ടുകാരുടെയിടയിൽ അതുകൊണ്ട് കുരുട്ടു ബുദ്ധിയൊന്നും ഉഡായിപ്പെന്നും പോലീസ് ബുദ്ധിയെന്നും പല പേരുകൾ വീണിട്ടുണ്ട്...ഞൻ ചോദിച്ചു എന്താ മോഷണം പോകുന്നത് അവൻ നാണത്തോടെ പറഞ്ഞു ജെട്ടികൾ ..അതേടാ ജോക്കി വൻഹുസ്സയിൻ തുടങ്ങി ബ്രാൻഡഡ് ജെട്ടി കളാണ് മോഷണം പോകുന്നത്...കാമറ അരിച്ചു പെറുക്കി നോ രക്ഷ..കടയിലിരുന്ന് ന്യൂ ജനറേഷൻ പയ്യനെ ആദ്യം സംശയിച്ചു പറഞ്ഞു വിട്ടു..അവൻ കലിപ്പ് തീർക്കാൻ കുറെ പഴയ കീറിയ ജെട്ടികൾ കാർഗോ അയച്ചു തന്നു നാണം കെടുത്തിയത് മിച്ചം ..നീയൊന്നു വന്ന് കാമറ നോക്കിയൊരു...വല്ലവന്റെയും മുഖത്ത് കള്ളലക്ഷണം കാണുന്നുണ്ടോ എന്ന് നോക്ക് നിനക്കാണെങ്കിൽ മുഖലക്ഷണമൊക്കെ ലേശം അറിയാമല്ലോ കാര്യം പുലിവാലായി...ഓരോന്ന് സ്വയം പുകഴ്ത്തി ഓരോ പൊങ്ങച്ച കഥകൾ തട്ടിവിടുമ്പോൾ ആലോചിച്ചിരുന്നില്ല ഇതെല്ലം ഇത്തരമൊരു പൊല്ലാപ്പാകുമെന്ന് ...എന്തായാലും ശ്രമിക്കുക തന്നെ ..അല്ലെങ്കിൽ വിലപോകും ...കടയിൽ എത്തി ...ക്യാമറ സീൻസ് ചെക്ക് ചെയ്‌തു ..നമ്മുടെ സിക്സ്ത് സെൻസ് ആണോ അതോ സംശയ ബുദ്ധിയാണോ എന്ന അറിയില്ല വർക്ക് ചെയ്യാൻ തുടങ്ങി ...ഒരു സുന്ദരനായ മാന്യൻ ..എല്ലാ ആഴ്ചയും വരുന്നുണ്ട് പർച്ചേസിന് ...ബ്രാൻഡഡ് പാന്റുകൾ ജെട്ടികൾ എന്നിവ വാങ്ങി ബില്ലുമടച്ചു മാന്യനായിട്ട് പോകുന്നു...ഞാൻ അറിയാതെ പറഞ്ഞുപോയി ഡാ ഇയാളാണ് കള്ളൻ..അവനു കലിപ്പായി..പോടാ പന്നീ.നിനക്ക് പ്രാന്താ ..അയാൾ മാന്യനാണ്..റെഗുലർ കസ്റ്റമർ ..ഒൺലി ബ്രാൻഡ് ഐറ്റംസ്...നോ ബര്ഗിനിങ്...നിന്നെ കൂട്ടികൊണ്ടു വന്ന എന്നെ തല്ലണം...ഞാൻ വീണ്ടും ജാള്യതയോടെ അയാളുടെ വീഡിയോ ദൃശ്യങ്ങൾ വീണ്ടും പരിശോധിച്ചു അയാൾഡ്രസ്സ് എടുത്തിടാനുള്ള ബാസ്കറ്റുമായി ഡ്രെസ്സുകൾ അതും ബ്രാൻഡഡ് ഐറ്റംസ് മാത്രമുള്ള റാക്കിൽ നിന്നും ഡ്രസ്സ് കൊട്ടയിലാക്കി ..പാന്റിന്റെ സൈസ് ചെക്ക് ചെയ്യാൻ ഡ്രസിങ് റൂമിലോട്ടു പോകുന്നത് കാണാം...പക്ഷെ എനിക്ക് വീണ്ടും സംശയമായി...എന്തിനാണയാൾ.. കൊട്ടയുമായ് റൂമിലോട്ടു പോകുന്നത്?..അപ്പോഴാണ് നിസാറിനും സംശയം തുടങ്ങിയത്..ഡാ ഇനി നമ്മൾ അയാളാണെങ്കിൽ തന്നെ എങ്ങിനെ ചെക്ക് ചെയ്യും?തെളിവ് വേണ്ടേ.?.ഇനി അയാളെ പൊക്കി അയാളല്ലെങ്കിൽ അതെന്റെ കച്ചവടത്തെ ബാധിക്കും...അയാൾ ഇവിടത്തെ ഒരു പ്രമാണിയാണ്.!!..ഞാനൊരു ഐഡിയ പറഞ്ഞു കൊടുത്തു ...നെക്സ്റ്റ് വീക്ക് അയാൾ വരുമ്പോൾ ഞാനും ഇവിടെ ഇരിക്കാം...അയാൾ ഡ്രസ്സ് ചെക്ക് ചെയ്യാൻ കയറുമ്പോഴേക്കും ഫയർ അലാറം അടിക്കണം...ബാക്കി ഞാൻ നോക്കി കൊള്ളാം ...ഞങ്ങൾ ചെയ്ഞ്ചിങ് റൂമിന്റെ സാക്ഷ ലേശം ലൂസാക്കി വച്ചു .ഒന്ന് തള്ളിയാൽ തുറക്കുന്ന രീതിയിൽ...പതിവുപോലെ പുഞ്ചിരിയുമായി അയാൾ വന്നു..കൊട്ടയിൽ നിറയെ ഡ്രസ്സ് എടുത്തു ചെയ്ഞ്ചിങ് റൂമിലോട്ട് പോയി...അയാൾ കയറിയതും 1മിനട്ട് കഴിഞ്ഞു ..ഞങ്ങൾ ഫയർ അലാറം അടിച്ചു...ഞാൻ ഓടിപോയി ചെയ്ഞ്ചിങ് റൂം തുറന്ന് ..സർ ഫയർ ,എസ്‌കേപ്പ് എന്ന് പറഞ്ഞതും അയാൾ പേടിച്ചു പുറത്തേക്കു ഓടി..ഞാനും നിസാറും കടയിലെ സ്റ്റാഫും പിന്നെ ക്യാമറയും ഞെട്ടിപ്പോയി..പുത്തൻ ജെട്ടികൾ അതും വൻഹുസ്സയിൻ ജോക്കി എന്നിവ ഒന്നിന് താഴെ മറ്റൊന്നായി വലിച്ചിട്ടുകൊണ്ടിരിക്കുന്ന അവസ്ഥയിൽ അയാൾ ഓടാൻ ശ്രമിച്ചതും ടപ്പേ എന്ന് അയാൾ കമിഴ്ന്നടിച്ചു വീണു...കള്ളനെ കയ്യോടെ പിടിച്ച സന്തോഷത്തിൽ നിസാർ ആർത്തട്ടഹസിച്ചു ...ജാള്യതയോടെ ഇളിഭ്യനായ് അയാൾ എണീക്കുമ്പോൾ നിസാറിന്റെ കടയിൽ നിന്നും സംശയത്തിന്റെ പേരിൽ ജോലി നഷ്ടപ്പെട്ടതിന്റെ പേരിൽ ന്യൂ ജനറേഷൻ പയ്യൻ നിസാറിന് അയച്ചുകൊടുത്ത പഴയ ആ കീറിയ ജെട്ടികൾ കൗണ്ടറിലിരുന്നു നെടുവീർപ്പിടുന്നുണ്ടായിരുന്നു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ