കൊട്ടിയടച്ചു കവാടങ്ങൾ
പട്ടിയെവച്ചു കാവലിനായ്
ക്യാമെറ വച്ചു സുരക്ഷയ്ക്കായ്
പക്ഷെ സുരക്ഷയ്ക്ക് അരക്ഷയായ്
പ്രകൃതി തന്നിതാ പുതു പാഠങ്ങൾ
കൊട്ടാരങ്ങളിൽ കൃത്രിമ മഴപെയ്തു
മരങ്ങൾ മുറിച്ചുപകരം പ്ലാസ്റ്റിക് മരങ്ങൾ വച്ച് നാം
പക്ഷെ തന്നതില്ലവ കായും പൂവും
മാറ്റമായ് പ്രകൃതി മാറ്റി മനുഷ്യനെ
സന്തതിയില്ലാത്ത ജന്മങ്ങളായ്
കുന്നിടിച്ചവൻ ബംഗ്ലാവ് പണിതപ്പോൾ
കൂടുവിട്ടിറങ്ങിയാ പാവം മൃഗ ജനം
പരിതപിച്ചു കരഞ്ഞവർ കൂട്ടമായ്
ആരുകേൾക്കാൻ ചെവിയില്ലാത്ത മനുഷ്യനോ
കെട്ടുപോയ ചെവികളിൽ
പാട്ടുകേൾക്കുവാൻ കെട്ടിയിട്ട വയറുകൾ
കെട്ടുപോയ വയലുകളിൽ
പെട്ടുപോയ് പാവം തവളകൾ
കാലത്തിന്റെ മാറ്റങ്ങൾ കാലക്കേടായി
പലതിലും പലനേരം പലവിധമായ്
പെയ്തതില്ല മഴ കൊടിയ വേനലിൽ
ചൂടേറ്റു പിടഞ്ഞു വീണു എ സി യും ഫാനും
പെയ്തുതിമിർത്തു മഴ വൻ പ്രളയമായ്
പെയ്തൊഴുകി കടലിലേക്കല്ല കുടിലിലേക്ക്
പട്ടികുരച്ചില്ല ക്യാമെറ കണ്ണടച്ചുപോയ്
കൊട്ടിയടക്കേണ്ടി വന്നു വൻ കോട്ടകൊത്തളങ്ങൾ
പഠിക്കുവതില്ല നാമിനിയും വേണ്ട പാഠങ്ങൾ
ശഠി ച്ചുപോകുമിനിയും ഉള്ളകാലം
പെയ്തൊഴിയാത്ത മഴയെനോക്കി പ്രാകാതെ
മാറുവാൻ ശ്രമിക്ക നാം നാറികളിനിയെങ്കിലും
രചന :ജ്യോതിഷ് പി ആർ
Thank u
മറുപടിഇല്ലാതാക്കൂസൂപ്പർ ചേട്ടാ....
മറുപടിഇല്ലാതാക്കൂ