ഇന്നത്തെ മണ്ണിന് പുത്തനറിവുകൾ പകർന്നുകാണും
നിന്നിലെ നന്മയെ ചൂഷണം ചെയ്യുവോർ
ഇനിയെങ്കിലും തുറക്കട്ടെ അടച്ച കണ്ണുകൾ
കൊടിയവേനലിൽ പിടഞ്ഞുവീഴുമ്പോൾ
ഓർത്തതില്ലാവർ മഴുവേറ്റു മുറിഞ്ഞമരങ്ങളെ
വൻപ്രളയത്തിൽ മുങ്ങിത്താഴുമ്പോൾ
ഓർത്തുകാണും ചിലപ്പോൾഒരുവേളയെങ്കിലും
കൊന്നൊടുക്കിയ പുഴകളും തോടുകളും
പുനർജ്ജനിക്കും പൂർവ്വാധികം ഓജസ്സോടെ
പക്ഷെ കരുണ കാണില്ലവർക്ക്‌വീണ്ടും
അറവുകാരന്റെ വിറയ്ക്കുന്ന കൈകളോട്
മാപ്പുതരില്ല മർത്യാ നിനക്കിനി മാതൃഭൂമി പോലും
അത്രമേൽ വെറുപ്പിച്ചു നീ നിൻ കുടിലദുരയാൽ
ദുരമൂത്തു സ്വാർത്ഥനയ് നീ ഉറഞ്ഞുതുള്ളിയപ്പോൾ
പിടഞ്ഞുവീണ മരത്തിനുംമൃഗത്തിനും കാണുമന്തരാത്മാവ്
ഉരിഞ്ഞു കാണുമവ കടുത്ത ശാപങ്ങൾ
ഫലത്തിലായ് വരുന്നവ ക്രമത്തിലായിന്ന്
പ്രായശ്ചിത്തമായ് ഈ വൈകിയ വേളയിൽ
പാതി തകർന്ന കൈകളോടെ ഇരന്നു നോക്കു നീ
ഒരിക്കലെങ്കിലും കേൾക്കാതിരിക്കില്ല
വിരിഞ്ഞ ഹൃദയമുള്ള പ്രകൃതിയെങ്കിലും
മുത്തശ്ശി പറഞ്ഞു പഠിപ്പിച്ച വാക്കുകൾ
മുഴങ്ങുന്നിതാ വീണ്ടും പ്രതിധ്വനിയായ്
തകർത്തെറിയല്ലേ കാവുകൾ കാടുകൾ
മുടിപ്പിച്ചുകളയുമവ മൂച്ചുടെ നിങ്ങളെ
മൂർച്ചയുള്ള വാക്കുകളിന്നിതാ
ചോർച്ചയുള്ള ചെവികളിൽ മുഴങ്ങുന്നു
കുരുത്തം കെട്ടവരെ കരുത്തു ചോർന്നു പോയില്ലേ
ഗുരുത്വമാർന്ന വാക്കുകൾ അവഗണിച്ചു നീ
തിരിച്ചു പോകൂ ഇനിയെങ്കിലുമീ വൈകിയ വേളയിൽ
വരുംതലമുറയെങ്കിലും ജീവിക്കട്ടെ സ്വസ്ഥമായ്
രചന :ജ്യോതിഷ് പി ആർ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ