നല്ല പതിയല്ല ഞാനെങ്കിലും
അല്ലലില്ലാതെ നല്ലതായ്
തീർത്തു നീയെന്നെൻ ജീവിതം
ഭള്ളു വാക്കുഞാൻ ചൊല്ലുമ്പോൾ
എള്ളുപോലും ക്ഷോഭിച്ചതില്ല നീ
നുള്ളി നോവിക്കുന്ന വാക്കുകൾ
തള്ളി ഞാൻ ക്ഷോഭിച്ചമരുമ്പോൾ
ഉള്ളിൽ നീ കരയുകയാവണം
എങ്കിലും എന്റെ നെഞ്ചിലെ
മൺചിരാതിൽ തെളിയുന്ന
ദീപ്തമാം ദീപശിഖയിലെ
ദീപ്തിയാണുനീ യെന്നുമെന്നും
എന്റെയുള്ളിലെ ജീവന്റെ
സ്പന്ദനങ്ങളാണു നീ
എന്റെ ഹൃത്തിലെ സ്വരങ്ങളിൽ
നിറച്ചാർത്തു നീയെന്നുമെന്നോമനെ
വര്ണപ്പകിട്ടുമായ് വന്നുചേർന്നുനീയെന്നിൽ
സുവർണമാക്കിയെൻ ജീവിതം
കടമല്ല കടപ്പാടുമല്ലെന്റെ പുണ്യം നീ
കൂടെയുള്ള നാൾ മുതൽ
കൂട്ടുകാരിയായ് മാറി നീ
ജീവിത ചൂടേറ്റു ഞാൻ വാടിത്തളരുമ്പോൾ
ജീവാമൃതമായ് നീയെനിക്കേകി പുതുജീവനും
ജീവന്റെ ജീവനായ് പ്രണയിക്കുന്നൂ ഞാൻ
മുജ്ജന്മപുണ്യമാമെൻ പാതിജീവനെ
നന്മ നിറഞ്ഞ നിനക്കെന്നും
മേന്മയേകട്ടെ ഈശ്വരൻ
രചന :ജ്യോതിഷ് പി ആർ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ