പിന്നെ സ്വയം മാറാൻ മടിക്കുവതെന്തിന് നാം
ചെറിയ നിശബ്ദ മാറ്റങ്ങൾ ചില സൂചകങ്ങളാണ്
വലിയ മാറ്റങ്ങൾക്കുള്ള മാറ്റൊലിയാണത്
പുഴകൾ വഴിമാറിയൊഴുകുമ്പോൾ
മഴകൾ പഴിയായ് പെയ്തൊഴിയുമ്പോൾ
മനുഷ്യരാം നാം മാറാതിരിക്കുവതെങ്ങിനെ
നുണകൾ ആദ്യമായ് കേൾക്കുമ്പോൾ
കൗതുകമായ് കാതോരം കേട്ടിരുന്നു ഞാൻ
നുണകൾ പെരും നുണകളായ് മാറിയപ്പോൾ
പരിഹാസമായ് സഹിച്ചിരുന്നു ഞാൻ
ഇന്ന് നുണകൾ അസഹ്യമാം വിധം
കുന്നുകൂടി പെരുകിയപ്പോൾ
മാറ്റത്തിന്റെ സമയംഅതിക്രമിച്ചെന്ന്
മനസും പിന്നെ എന്റെ അകതാരും
ഏകമാം സ്വരത്തിൽ ഉൽഘോഷിക്കുന്നിതാ
മാറ്റമേ ഇനി നീയാണെൻ പുതിയ മേലങ്കി
ആർക്കും മുറിക്കാൻ കഴിയാത്ത ഉറച്ച ഉടയാട
മാറ്റത്തെക്കുറിച്ചു ചോദിക്കുവോർക്ക്
ഊറ്റത്തോടെ തരാനൊരുത്തരം
സ്വന്തം മനഃസാക്ഷിയാവട്ടെ
നിന്നെ പ്രതിഫലിപ്പിക്കുന്ന വലിയ കണ്ണാടി
ശ്രുതികൾ അപശ്രുതി പാടും മുമ്പേ
യൂദാസുകാർ പെരുകും മുമ്പേ
കൊടുവാളുകൾ ഉടയാടകളിൽ ഒളിപ്പിച്ചുവരും മുമ്പേ
അടർകളത്തിൽ നിന്നും വിടവാങ്ങുന്നു ഞാൻ
പേടിച്ചരണ്ടല്ല വാടി കൊഴിഞ്ഞല്ല
ഉയർത്തിയ ശിരസ്സുമായ് അഭിമാനമായ്
മാറ്റത്തിന്റെ വിളക്കുമായ് നാറ്റമൊട്ടുമില്ലാതെ
ഊറ്റത്തോടെ മാറ്റത്തെ പുൽകിടുന്നു ഞാൻ
രചന :ജ്യോതിഷ് പി ആർ
മാറ്റത്തെക്കുറിച്ചു ചോദിക്കുവോർക്ക്
ഊറ്റത്തോടെ തരാനൊരുത്തരം
സ്വന്തം മനഃസാക്ഷിയാവട്ടെ
നിന്നെ പ്രതിഫലിപ്പിക്കുന്ന വലിയ കണ്ണാടി
ശ്രുതികൾ അപശ്രുതി പാടും മുമ്പേ
യൂദാസുകാർ പെരുകും മുമ്പേ
കൊടുവാളുകൾ ഉടയാടകളിൽ ഒളിപ്പിച്ചുവരും മുമ്പേ
അടർകളത്തിൽ നിന്നും വിടവാങ്ങുന്നു ഞാൻ
പേടിച്ചരണ്ടല്ല വാടി കൊഴിഞ്ഞല്ല
ഉയർത്തിയ ശിരസ്സുമായ് അഭിമാനമായ്
മാറ്റത്തിന്റെ വിളക്കുമായ് നാറ്റമൊട്ടുമില്ലാതെ
ഊറ്റത്തോടെ മാറ്റത്തെ പുൽകിടുന്നു ഞാൻ
രചന :ജ്യോതിഷ് പി ആർ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ