ചിന്തയായ് പടരുന്നു ഭൂതകാലം
സ്നേഹമായ് തളിരിട്ട കുഞ്ഞു തെന്നൽ
പ്രേമമായ് മാറിയ സുവർണകാലം
പിടയുന്ന ഓര്മയായ് നെടുവീർപ്പുമായ്
തടയുന്നു മറവിയിൽ ഓര്മകളായ്
മറവികൊണ്ടെത്ര ഞാന് മൂടിയാലും
മറയ്ക്കുവാനാവില്ല നിന്നോമൽമുഖം
മഴയത്തു നനയുമ്പോൾ ഓർമ വരും
മഴവില്ലുപോലുള്ളയാ പ്രണയകാലം
കുയിലിന്റെ പാട്ടും മയിലിന്റെ നാട്യവും
ഉയിരിനെ ത്രസിപ്പിച്ച വസന്തകാലം
പുഞ്ചിരിയാർന്ന നിൻ പൊന്നുടലിന്നും
പഞ്ചാരമണൽ പോൽ തെളിയുന്നുമനതാരിൽ
വിടചൊല്ലിയന്നു നാം അകന്ന രാവിൽ
വിധിയെപഴിച്ചു നാം വഴിയകന്നു
എങ്കിലുമിന്നെൻറെ രാവുകളിൽ
ചെങ്കതിരായ് ഉദിക്കുന്നു നീയെന്നും
നെറ്റിയിലന്നു നീ ചാർത്തിയ ചന്ദനം
മാറ്റായി നിൽക്കുന്നു മായാതെ മറയാതെ
പാ തിയുറക്കത്തിൻ പകൽക്കിനാവിൽ
പതിവായ് നീയെത്തുന്നു പകൽ കിനാവായ്
വിധിക്കാത്ത സ്വപ്‌നങ്ങൾ നെയ്തെടുക്കാൻ
വിധിയറിയാതെ നാം ശീലിച്ചുപോയ്
ജീവിത യാത്രയിൽ പതറി നിൽക്കുമ്പോൾ
ജീവനിൽ നിറവായ് നിന്നോർമ്മകൾ കൂടെവരും
കൂട്ടിനായ് കൂടെ യില്ലെങ്കിലും കൂട്ടുകാരീ
കൂട്ടാ യിക്കാണും ഞാൻ അന്തരാത്മാവിലെന്നും
രചന :ജ്യോതിഷ് പി ആർ
മറവികൊണ്ടെത്ര ഞാന് മൂടിയാലും
മറയ്ക്കുവാനാവില്ല നിന്നോമൽമുഖം
മഴയത്തു നനയുമ്പോൾ ഓർമ വരും
മഴവില്ലുപോലുള്ളയാ പ്രണയകാലം
കുയിലിന്റെ പാട്ടും മയിലിന്റെ നാട്യവും
ഉയിരിനെ ത്രസിപ്പിച്ച വസന്തകാലം
പുഞ്ചിരിയാർന്ന നിൻ പൊന്നുടലിന്നും
പഞ്ചാരമണൽ പോൽ തെളിയുന്നുമനതാരിൽ
വിടചൊല്ലിയന്നു നാം അകന്ന രാവിൽ
വിധിയെപഴിച്ചു നാം വഴിയകന്നു
എങ്കിലുമിന്നെൻറെ രാവുകളിൽ
ചെങ്കതിരായ് ഉദിക്കുന്നു നീയെന്നും
നെറ്റിയിലന്നു നീ ചാർത്തിയ ചന്ദനം
മാറ്റായി നിൽക്കുന്നു മായാതെ മറയാതെ
പാ തിയുറക്കത്തിൻ പകൽക്കിനാവിൽ
പതിവായ് നീയെത്തുന്നു പകൽ കിനാവായ്
വിധിക്കാത്ത സ്വപ്‌നങ്ങൾ നെയ്തെടുക്കാൻ
വിധിയറിയാതെ നാം ശീലിച്ചുപോയ്
ജീവിത യാത്രയിൽ പതറി നിൽക്കുമ്പോൾ
ജീവനിൽ നിറവായ് നിന്നോർമ്മകൾ കൂടെവരും
കൂട്ടിനായ് കൂടെ യില്ലെങ്കിലും കൂട്ടുകാരീ
കൂട്ടാ യിക്കാണും ഞാൻ അന്തരാത്മാവിലെന്നും
രചന :ജ്യോതിഷ് പി ആർ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ