നഷ്ടമായൊരിഷ്ടമാണുനീ യോമലേ
അരുതെന്നു പറഞ്ഞന്നു നീ വിലക്കിയ വാക്കുകൾ
ഒരുപാട്‌രക്ഷയായ് എനിക്കിന്നറിയുന്നു ഞാൻ
കൊതിച്ചതൊന്നും വിധിച്ചതല്ലെന്നറിഞ്ഞു
പതിയെ നാം പതറി മാറിയപ്പോൾ
പതർച്ചയോടെ നീ പറഞ്ഞ വാക്കുകൾ
ഇടർച്ചയോടെ ഇടനെഞ്ചിൽ മുഴങ്ങവേ
പടർന്നോരാ വിരഹാഗ്നി വിവരിക്കുവാൻ
കുറിക്കുന്നു ഞാനീ പതിഞ്ഞ വാക്കുകൾ
മറന്നു ഞാനിന്നു നിന്നെയെങ്കിലും
വെറുത്തത്തിലൊരു തരിമ്പു പോലുമേ
ഹൃത്തിലുണ്ടു നീ തെളിഞ്ഞ ചിത്രമായ്
ഓമലേ നീയൊരു നഷ്ടസ്വപ്നമായ്
മുതിർന്നൊരാൾ നീ പ്രായത്തിലെങ്കിലും
കാമിനിയായ് നീ പ്രശോഭിച്ചൊരുപാട്
വിടതരുന്നു ഞാൻ നിനക്കുമാത്രമായ്
പിടി തരാത്തൊരെൻ മനകണക്കിനാൽ
ഇടവരിലൊരു തിരിച്ചുപോക്കിനി
ക്ഷമിക്കുനീയെൻ പഴയ കുസൃതികൾ
രചന :ജ്യോതിഷ് പി ആർ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ