പേരുകേൾക്കുമ്പോൾ മതവും ജാതിയും ഗണിച്ചറിഞ്ഞയാൾ
കടകളിൽ എന്തിന് ഉടുക്കുന്ന ജെട്ടിയുടെ ബ്രാൻഡുപോലും
സ്വമതസ്ഥന്റെ കമ്പനിയെന്നുറപ്പ് വരുത്തുന്ന വിരുതൻ!
മക്കളുടെ സുഹൃത് വലയങ്ങളിൽ പിന്നെ
അഭിനവ മുഖചിത്രമാം ഫേസ്ബുക് ഫ്രണ്ട്‌സ്‌പോലും
സ്വമതസ്ഥരാവാൻ തലപുകച്ചയാൾ!?
ഒരുവേള ഓട്ടോയുടെ പേര് നോക്കി മതപേരെന്നുറപ്പുവച്ചു
ഓട്ടം കൊടുക്കുന്ന കൊടിയ മതഭ്രാന്തൻ!
പക്ഷെ കാലത്തിനെന്തു മതവും ജാതിയും
കൊടുത്തു ഊക്കോടെ കൊടിയൊരു പാഠം
ഒരു കൊടിയ ചൂടിൽ തളർന്നു വീണപ്പോൾ
താങ്ങിയ കൈകളുടെ ജാതിപോയിട്ട് പേരുപോലും
ഉരിയാടാൻ കഴിയാതെ അവശനായ്
പിന്നെ കൊണ്ടുപോയ ആംബുലൻസ് ഡ്രൈവറും
ഉയിരേകാൻ ഗ്ളൂക്കോസ് നൽകിയ സിസ്റ്ററും
സ്വമതസ്ഥരല്ലന്നു നിശബ്ദമായ് കണ്ടറിഞ്ഞയാൾ
ഓർകുക്കിലിതൊരു നല്ല പാഠം
ഓർമകളിൽ വയ്‌ക്കേണ്ട ഉറച്ച പാഠം
വെറുക്കുന്നു ഞാനീ മതഭ്രാന്തന്മാരെ
എന്തിലും ഏതിലും മതം കാണുവോരെ
കാത്തിരിക്കുന്നു നിങ്ങൾക്കുമൊരുപാട് പാഠങ്ങൾ
പഠിച്ചീടുക മാറ്റം വവരുത്തീടുക
മതമില്ലാത്തൊരു ഈശ്വരനെ ദയവായ് മതം നൽകി
മതികെട്ടവനാക്കാതിരിക്കുക
രചന :ജ്യോതിഷ് പി ആർ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ