ഈ വഴിയിനി നിനക്കന്യമാവട്ടെ
തുഴയായ് ഞാൻ നീട്ടിയ കൊടിയ പങ്കായം
മുറിച്ചു കത്തിച്ചു വിറകായ് മാറ്റി നീ
പരിഭവമില്ല പരാതിയില്ലെങ്കിലും
മനതാരിലെന്തോ മൗനമായ് പിടയുന്നു
അരികിലിരുന്ന നാൾ താങ്ങായിരുന്നു ഞാൻ
അകലങ്ങളിലോ മൗനമായ പ്രാർത്ഥനയും
എങ്കിലും അറിയാതെ പോയി നീയെന്റെ കരുതലും
വിരുതനായ് നീ വിരുതു കാട്ടിയപ്പോൾ
അരുതെന്നു പോലും പറയാഞ്ഞതെൻ ധർമബോധം
ഇരുട്ടുവീണ നിൻ വഴിത്താരയിൽ
ഒരിറ്റു വെളിച്ചമായ് ഞാൻ മാറിയിരുന്നൊരു കാലം
അകന്നുപോകുന്ന ഈ പുതു വേളയിൽ
പകയൊന്നുമില്ലെങ്കിലും പറഞ്ഞോട്ടെ ഞാൻ
ഇനിയൊരിക്കലും വരികയില്ല ഞാൻ
പിൻവിളിക്കു കാതോർക്കാൻ ശ്രമിക്കയില്ല ഞാൻ
കാല പ്രവാഹത്തിൽ നിനക്കൊരു നഷ്ടമായ്
ഒരു വേള ഓർമയിൽ തെളിഞ്ഞിടും ഞാൻ നിശ്ചയം
കാലിടറി നീ വീഴിലും കൈതാങ്ങാവാൻ വരില്ല ഞാൻ
കരണമാത്രമേൽ അകന്നുപോയ് ഞാൻ
കൂടെ നിൽക്കും കൂട്ടരും തഴയുന്ന നാൾ വരും
പാഠമാവട്ടെ നിനക്കൊരു വലിയപാഠം
മതബോധമെന്ന ബാധ ഒഴിയുന്ന വേളയിൽ
ഓർക്കുക മതത്തിന്റെ പേരിൽ വേര്തിരിവുപാടില്ല
മതമില്ലാത്ത വിലപ്പെട്ട പലതുമുണ്ടീ ഉലകിൽ
സൗഹൃദവുമതിലൊന്നായറിയുക നീയെന്നും
രചന :ജ്യോതിഷ് പി ആർ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ