എനിക്കിന്നുമറിയില്ല
നീ എനിക്കാരായിരുന്നുവെന്ന്
നീ ചോദിച്ചതുമില്ലൊരിക്കലും
ഞാൻ നിനക്കാരായിരുന്നുവെന്നും
നിന്റെ പരിവേദനങ്ങൾ കേൾക്കുമ്പോൾ
നീ പോലുമറിയാതെ
നിറഞ്ഞൊഴുകിയത് എന്റെ മിഴികളായിരുന്നു !!
നീ ഒന്ന്
പൊട്ടിച്ചിരിക്കുവാൻ
നിന്റെ പഴയ കുട്ടിത്തം തിരികെ പിടിക്കുവാൻ
നീ പോലുമറിയാതെ
നിന്റെയൊരു നല്ല കാലത്തിനായ്
ഞാൻ നെഞ്ചുരുകി പ്രാർത്ഥിച്ചിരുന്നു!!!
നിന്നെയൊന്ന് നെഞ്ചോട് ചേർത്തു
നിന്നെ ആശ്വസിപ്പിക്കുവാൻ
ഏറെ ആശിച്ചിരുന്നു ഞാൻ
പക്ഷേ
എനിക്കറിയില്ല
നീ ഇന്നും എനിക്കാരായിരുന്നുവെന്ന്
ഞാൻ നിനക്കാരായിരുന്നുവെന്ന്!!
എന്റെ വാക്കിലും നോക്കിലും
ഞാൻ നിന്നെ പുൽകിയിരുന്നുവോ
അറിയില്ല
അറിയാൻ ശ്രമിച്ചില്ല
അതാണ് സത്യം
ചിലപ്പോൾ ചില നേരം
ഒന്നും അറിയാത്തതാണ്
നല്ലത്
പറയാത്തതാണ്
നല്ലത്
പറയാതെ പോയ പ്രണയവും
ചൂടാതെ പോയ പൂവും
അടരാതെ പോയ മിഴി നീരും
എന്നും ഒരു മൗന നൊമ്പരമായ് കിടക്കും
ഉള്ള കാലം വരെയും
എങ്കിലും
ഒന്ന് ചോദിച്ചോട്ടെ
നിനക്ക് ആരായിരുന്നു ഞാൻ !???
രചന:ജ്യോതിഷ് പി ആർ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ