- ഒരു കട്ടൻ ചായ മൊത്തികുടിക്കുംപോലെയാണ് ജീവിതം കുടിക്കുമ്പോൾ ചിലപ്പോൾ ചൂടുകാരണം നാവുപൊള്ളും ....എന്നാലും കുടിക്കും ....അവസാനം ചായ കഴിയുമ്പോഴാകും കുറച്ചുകൂടി ആസ്വദിച്ച് കുടിക്കാമായിരുന്നെന്നു സങ്കടത്തോടെ ഓർക്കുക ....
- വേണ്ടെന്നുവച്ചാലും മനസിനെ മാടിവിളിക്കുന്ന പലതുമുണ്ട് ജീവിതത്തിൽ ...മാന്യനാകാൻ ശ്രമിക്കുംതോറും മനസിന്റെയുള്ളിൽ കുഴിച്ചുമൂടുന്ന പലതും...ആർക്കറിയാം നാം നമ്മെ തന്നെയാണോ കുഴിച്ചുമൂടുതെന്നു ....?
- പ്രായമേറും തോറും പക്വതകൂടുമെന്നു കേട്ടിട്ടുണ്ട് ....പക്ഷെ ചിലർക്ക് പക്വത കൂടുംതോറും പ്രായം കുറഞ്ഞു കുട്ടിയായ് മാറുന്ന കാഴ്ചയാണ് നിത്യവും ചുറ്റിലും
- സ്നേഹം തേടിവരുന്നവരെ സ്നേഹിക്കണം ...കാരണം സ്നേഹത്തിനു പൊയ്മുഖമില്ല ...അത് കൊടുക്കുന്നവനേയും വാങ്ങുന്നവനെയും ഒരുപോലെ സമ്പന്നരാക്കും ....ഒന്നുകൊടുത്താൽ ആയിരമായ് തിരിച്ചുകിട്ടുന്ന സൂപ്പർ ബംബർ ലോട്ടറി യാണത്
- നമ്മോട് സ്നേഹം ചോദിച്ചു വാങ്ങുന്നവരെ വിശ്വസിക്കാം ....കാരണം നമ്മുടെ മൂല്യമറിഞ്ഞു തേടി വരുന്നവരാണ് അവർ ....ഒറ്റമൂലിയുടെ മൂല്യമറിയുന്ന വൈദ്യനെപ്പോലെ ...അല്ലാത്തവർക്ക് ഒറ്റമൂലി വെറും ഒരു പാഴ്ച്ചെടിയാണ് ...വെറും കാട്ടുചെടി
- മരുഭൂമിയിലെ നീറുറവകളാണ് ചില സ്നേഹബന്ധങ്ങൾ...ഉള്ളപ്പോൾ അതിന്റെ വിലയറിയില്ല .....അവ വറ്റുമ്പോഴാണ് ദാഹത്തിന്റെ തളർച്ചയും നഷ്ടമായതിനെ മൂല്യവും നാമറിയുക
- നമ്മെ സ്നേഹിച്ചു ശല്യം ചെയ്യുന്നവരെ ഒരിക്കലും ഒരുവാക്കുകൊണ്ടുപോലും കുത്തിനോവിക്കരുത് ...ചിലപ്പോൾ നമ്മളുടെ സ്നേഹമായേക്കാം അവരുടെ ഹൃദയസ്പന്ദനം ...ഒരു വേള നമ്മൾ കരണമത് നിലച്ചാൽ ....ആ നഷ്‌ടമായ ജീവനോർത്തു കരഞ്ഞു നെടുവീർപ്പിട്ടു ജീവിതം തീർക്കാനേ പിന്നെ നമുക്കു കഴിയൂ ....
- മരിച്ചുമണ്ണടിഞ്ഞശേഷം പ്രണയിതാവിൻ്റെ ശവക്കല്ലറയിൽ റോസാദളങ്ങൾ അർപ്പിക്കലല്ല സ്നേഹം...ജീവിച്ചിരിക്കുമ്പോൾ സ്നേഹത്തിന്റെ ജീവനുള്ള റോസാദളങ്ങളാൽ നിത്യാർച്ചന ചെയ്യലാണ്
- പിണക്കങ്ങൾ പതിവിലും നേരത്തെ പറഞ്ഞു തീർക്കണം ...ഇണക്കങ്ങൾ അണമുറിയാതെ തുടരണം ...ഈ കൊച്ചു ജീവിതയാത്രയുടെ സദ്യയെന്നും സ്വാദിഷ്ടമാവട്ടെ
ഉഷ്ണം ഉഷ്ണേ ന: ശാന്തി ...ഈ പ്രയോഗത്തെ നമ്മളിൽ പലരും തെറ്റിദ്ധരിച്ചിരിക്കുന്നത് ഉഷ്ണത്തെ അതായതു ചൂടിനെ ചൂടുകൊണ്ട് തന്നെ ശാന്തമാക്കണം എന്നാണ് ...അത് വളരെയേറെ തെറ്റാണ് ...അതിന്റെ യഥാർത്ഥ അർത്ഥം ഉഷ്ണത്തെ ഉഷ്ണം കൊണ്ടുതന്നെ ശമിപ്പിക്കുവാൻ കഴിയില്ല- ന ശാന്തി -അതിനു മറ്റുമാർഗം ശീതളിമയാകാം മറ്റെന്തുമാകാം ...സംസ്‌കൃത പദത്തെ കൂട്ടിവായിച്ചതിൽ പറ്റിയ ചെറിയൊരു പിശകാണ് വലിയൊരു വിരോദാഭാസമായി മാറിയത് .വ്യാകരണം പറയാനല്ല ഞാനിതു സന്ദർഭവശാൽ പറഞ്ഞത്...ഇതൊരു അനശ്വരമായ ലോക സത്യമാണ് ...വലിയൊരു പ്രാപഞ്ചിക സത്യം ഇതിൽ ഒളിഞ്ഞിരിപ്പുണ്ട് ...അതായത് ദേഷ്യത്തെ ദേഷ്യം കൊണ്ടോ വെറുപ്പിനെ പകരം വെറുപ്പിനെക്കൊണ്ടോ അല്ല ജയിക്കേണ്ടത്...അഥവാ ശമിപ്പിക്കേണ്ടത് ...പകരം ദേഷ്യത്തെ ക്ഷമകൊണ്ടും വെറുപ്പിനെ സ്നേഹം കൊണ്ടും ശമിപ്പിക്കാം ...അഥവാ കീഴ്‌പെടുത്താം...അങ്ങിനെ തന്നെയാണ് അതുമാത്രമാണ് അതിന്റെ യഥാർത്ഥ പോംവഴി എന്ന് സാരം..ചിലപ്പോൾ നാം മറ്റുള്ളവരെ ദേഷ്യത്താൽ കീഴ്പെടുത്തുമ്പോൾ ഓർക്കുക അവർ കീഴടങ്ങുന്നത് അവർക്കു മറ്റ് വഴികൾ ഇല്ലാഞ്ഞിട്ടാണ് ...അപ്പോൾ കീഴടങ്ങുന്ന അവരുടെ ദേഷ്യം മറ്റൊരു രൂപം പ്രാപിക്കും...പക ..അതവിടെ കിടന്നു പുക...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ