ശരിക്കും പ്രണയിക്കുമ്പോൾ പ്രായം കുറയുമെന്നത് ശരിയാണ് ...പ്രായം കുറയുകയല്ല പ്രായത്തെ നാം മറക്കുകയാണെന്നു മാത്രം.
മറ്റൊരാളാൽ നാം പ്രണയിക്കപ്പെടുകയും ചെയ്യുമ്പോഴോ നാം ഈ പ്രപഞ്ചത്തിലെ തന്നെ മറ്റൊരു ലോകത്തിലേക്ക് ഊളിയിട്ട് നമുക്ക് പുതിയൊരു രൂപവും ഭാവവും കൈവരുന്നു ....അതാണ് പ്രണയതിന്റെ മാജിക് ...അഥവാ രസതന്ത്രം !
ഹൃദയം നിറയെ നന്മയുള്ളവർക്കേ പ്രണയിക്കാൻ കഴിയൂ ...നിറമുള്ള സ്വപ്‌നങ്ങൾ കാണാൻ കഴിവുള്ളവർക്ക് മാത്രം ....കാരണം പ്രണയം ജീവിതത്തിന് പ്രതീക്ഷയുടെ പുതുനാമ്പുകൾ നൽകുക മാത്രമല്ല ...ചിലപ്പോൾ ഉറവ വറ്റിപോയെന്നുകരുതിയ ചില നീരുറവകൾ സജീവമാക്കി
ജീവിതത്തിനു പുതിയ നീർച്ചാലുകളായി നവജീവന്റെ പുതുമയുടെ ഉണർവും ഉയിരും വാരിക്കോരി നൽകും...
ജീവിതത്തെ യൗവ്വനത്തെ തിരികെ നൽകുന്ന വാർദ്ധക്യത്തെ അകറ്റിനിർത്തുന്ന രസായന ചികിത്സക്ക് പഥ്യം ഏറെയാണ് ....എന്നാൽ പ്രണയമെന്ന രസായന ചികിത്സക്ക് ഒരു പഥ്യവുമില്ല ...സ്നേഹിക്കാനുള്ള ഒരു മനസ് അതുമാത്രമാണതിന്റെ ചിട്ട .....ചതി വഞ്ചന തുടങ്ങിയവ പഥ്യത്തിന്റെ ഭാഗമായി അകറ്റി നിർത്തണം !
സൗന്ദര്യവും പ്രായവും മതവും ജാതിയും പരിഗണിച്ചുള്ള പ്രണയങ്ങൾ പ്രണയങ്ങളല്ല ....സുഖം തേടിയുള്ള മാംസക്കച്ചവടമാണ് ...ഒന്നും കിട്ടില്ലെന്നറിഞ്ഞിട്ടുമുള്ള ആ പ്രണയം അത് ദൈവീകമാണ് ...തുമ്പപ്പൂവിന്റെ പരിശുദ്ധിയുള്ള ദിവ്യ പ്രണയങ്ങൾ !
അതുകൊണ്ടാണ് ഈ തിരക്കുപിടിച്ച വേളയിലും മൊയ്‌തീൻ കാഞ്ചനമാല പ്രണയ കഥ പറഞ്ഞ സിനിമകൾ വാൻ ഹിറ്റായത് ...പ്രണയങ്ങൾ ആരുമറിയാതെ മനസിനുള്ളിലായാലും ഇനിയും തളിർക്കട്ടെ ....മൊയ്‌ദീൻ കാഞ്ചനമാലമാർ ... ഇനിയും പ്രണയിക്കട്ടെ !

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ