നൊമ്പരമാർന്ന ചിന്താമലരുകൾ
- മാമ്പഴത്തെ പ്രണയിച്ചാലും മെഴുകു മാമ്പഴത്തെ കൊതിക്കരുത്
ആദ്യത്തേത് പുളിച്ചാലും മാമ്പഴത്തിന്റെ സ്വാദും ഗുണവും കാണും
എന്നാൽ മെഴുകുമാമ്പഴം കണ്ണിനു കുളിർമ നൽകി മനസിനെയും
രസമുകുളങ്ങളെയും ചതിക്കും ഒരു വേദനയുമില്ലാതെ
അഭിനയിച്ചു സ്നേഹിക്കുന്നവരെ അകറ്റിനിർത്തുക
അകതാരിൽനിന്നും ജീവിതത്തിൽനിന്നും ....
ഓർക്കുക കയ്കുന്ന കാഞ്ഞിരത്തിനാണ് ഒരിക്കലും കായ്ക്കാത്ത
പടുവൃക്ഷങ്ങളേക്കാൾ മൂല്യം
- മറക്കാൻ ശ്രമിക്കുംതോറും മറവിയുടെ കയത്തിൽ നിന്നും ഉയിർത്തുവരുന്ന ചില ബന്ധങ്ങളുണ്ട് ....എത്ര ശ്രമിച്ചാലും വെള്ളത്തിൽ മുങ്ങാൻ മടിക്കുന്ന ബലൂണുകളെ പോലാണവ ...ഉള്ളുനിറയെ നമ്മുടെ സ്നേഹത്തിന്റെ ജീവനിശ്വാസം നിറഞ്ഞുകിടക്കുന്നതിനാൽ അവ മായാത്ത ഓര്മകളായ് മനസ്സിൽ നിറഞ്ഞു നില്കും ...മറവിയുടെ ആഴക്കയത്തിൽ മുക്കിത്താഴ്ത്താൻ കഴിയാതെ
- പ്രായത്തിനും സൗന്ദര്യത്തിനുമപ്പുറം അപ്രതീക്ഷിതമായ് വിരിയുന്ന ചില പ്രണയബന്ധങ്ങളുണ്ട് ...അപൂർവമായി മാത്രം വിരിയുന്ന നീലകുറിഞ്ഞിപോലെയാണവ ....ഒരിക്കത് വാടി വിടപറഞ്ഞാൽ പിന്നീടൊരുനാളും ചിലപ്പോൾ വിരിയില്ല ..എത്ര കാത്തിരുന്നാലും
- സ്നേഹത്തിന്റെ മൂല്യമറിയാത്തവരെ സ്നേഹിക്കരുത് ...കാരണം അവർക്കതൊരു നേരമ്പോക്കാവും ....എന്നാൽ നേരമ്പോക്കിനു കളയാനുള്ളതല്ല വിലയേറിയ സ്നേഹപുഷ്പങ്ങൾ
- നമ്മെ സ്നേഹിക്കുന്നവരെയാണ് നാം തിരിച്ചു സ്‌നേഹിക്കേണ്ടതു ...നാം സ്നേഹിക്കുന്നവരെയല്ല ....തിരിച്ചു കായ് തരുന്ന തേൻമാവിനാണ് കുടിനീർ നൽകി പരിപാലിക്കേണ്ടത് ....അല്ലാതെ ചൊറിയുന്ന ചൊറിയണത്തെയല്ല
- സ്നേഹം തിരിച്ചറിയാത്ത കരിങ്കൽ ഹൃദയങ്ങളെ ഉപേക്ഷിക്കണം ...ഒരു ഉപേക്ഷയുമില്ലാതെ ...കാരണം സ്നേഹത്തിനു വിലകല്പിക്കുന്ന ചിത്രശലഭങ്ങൾ നിങ്ങൾക്കു ചുറ്റും പാറിനടപ്പുണ്ട് ....കണ്ണുതുറന്നാൽ കാണാവുന്നതേയുള്ളൂ ...പക്ഷെ കണ്ണുതുറക്കണം
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ