- വിടപറയാതെ പോകുന്ന പൊൻ വസന്തത്തെക്കാൾ എനിക്കിഷ്ടം വിടാതെ കൂടേ നിൽക്കുന്ന കൊടും വേനലിനെയാണ്
- പറഞ്ഞറിയിക്കാതെ പ്രണയിക്കുന്നതിനും ഒരു നനുത്ത സുഖവും നൊമ്പരവുമുണ്ട് ...ആരെയും അറിയാക്കാതെ, അത് ചില മിന്നലുകളുടെ കൂടേ പൊടുന്നനെ കിളിക്കുന്ന കൂണുപോലെയാണ് ...രുചിയും ഗുണവും കൂടും !
- ചില സൗഹൃദങ്ങൾ കണ്ണിമാങ്ങപോലെയാണ് തളിർത്തു വന്നിട്ടേ ഉള്ളുവെങ്കിലും എന്തൊരു രുചിയും മണവുമാണ് !
- പുഴ പോലെയാകണം സൗഹൃദം പരിഭവമായാലും പരാതിയായാലും എല്ലാം ഉള്ളിലയിച്ചു നിശബ്ദമായ് ഒഴുകികൊണ്ടേയിരിക്കണം
- കുയിലിന്റെ സ്വരമാധുരിയെക്കാൾ എനിക്കിഷ്ടം കാക്കായുടെ അരോചക സ്വരമാണ് ...കുയിൽ വല്ലപോഴുമേ പാടൂ ...എന്നാൽ കാക്ക എപ്പോഴും അരോചകമെങ്കിലും നമുക്ക് വേണ്ടി കരഞ്ഞുകൊണ്ടേയിരിക്കും
ഉഷ്ണം ഉഷ്ണേ ന: ശാന്തി ...ഈ പ്രയോഗത്തെ നമ്മളിൽ പലരും തെറ്റിദ്ധരിച്ചിരിക്കുന്നത് ഉഷ്ണത്തെ അതായതു ചൂടിനെ ചൂടുകൊണ്ട് തന്നെ ശാന്തമാക്കണം എന്നാണ് ...അത് വളരെയേറെ തെറ്റാണ് ...അതിന്റെ യഥാർത്ഥ അർത്ഥം ഉഷ്ണത്തെ ഉഷ്ണം കൊണ്ടുതന്നെ ശമിപ്പിക്കുവാൻ കഴിയില്ല- ന ശാന്തി -അതിനു മറ്റുമാർഗം ശീതളിമയാകാം മറ്റെന്തുമാകാം ...സംസ്‌കൃത പദത്തെ കൂട്ടിവായിച്ചതിൽ പറ്റിയ ചെറിയൊരു പിശകാണ് വലിയൊരു വിരോദാഭാസമായി മാറിയത് .വ്യാകരണം പറയാനല്ല ഞാനിതു സന്ദർഭവശാൽ പറഞ്ഞത്...ഇതൊരു അനശ്വരമായ ലോക സത്യമാണ് ...വലിയൊരു പ്രാപഞ്ചിക സത്യം ഇതിൽ ഒളിഞ്ഞിരിപ്പുണ്ട് ...അതായത് ദേഷ്യത്തെ ദേഷ്യം കൊണ്ടോ വെറുപ്പിനെ പകരം വെറുപ്പിനെക്കൊണ്ടോ അല്ല ജയിക്കേണ്ടത്...അഥവാ ശമിപ്പിക്കേണ്ടത് ...പകരം ദേഷ്യത്തെ ക്ഷമകൊണ്ടും വെറുപ്പിനെ സ്നേഹം കൊണ്ടും ശമിപ്പിക്കാം ...അഥവാ കീഴ്‌പെടുത്താം...അങ്ങിനെ തന്നെയാണ് അതുമാത്രമാണ് അതിന്റെ യഥാർത്ഥ പോംവഴി എന്ന് സാരം..ചിലപ്പോൾ നാം മറ്റുള്ളവരെ ദേഷ്യത്താൽ കീഴ്പെടുത്തുമ്പോൾ ഓർക്കുക അവർ കീഴടങ്ങുന്നത് അവർക്കു മറ്റ് വഴികൾ ഇല്ലാഞ്ഞിട്ടാണ് ...അപ്പോൾ കീഴടങ്ങുന്ന അവരുടെ ദേഷ്യം മറ്റൊരു രൂപം പ്രാപിക്കും...പക ..അതവിടെ കിടന്നു പുക...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ