ചതി
എനിക്കിഷ്ടം
പടക്കളത്തിൽ കഴുത്തു വെട്ടുന്ന ശത്രുവിനെയാണ്
ഒരുമിച്ചു തുഴഞ്ഞിട്ടു കരയിൽ എത്തിയിട്ടു പങ്കായം കൊണ്ട് തലക്കു തല്ലുന്നതിനേക്കാൾ നല്ലതു നടുക്കയത്തില് മുക്കികൊല്ലുന്നതാണ്
കൈയ്യടി കിട്ടാൻ നമ്മെ കോമാളിയാക്കുന്ന സർക്കസ് മുതലാളിയെക്കാൾ എനിക്കിഷ്ടം കൊല്ലാൻ വിഷം തരുന്ന ആരാച്ചാരെയാണ്
ചതിച്ചു വിജയം നേടുന്നതിലും നല്ലത് ചതിക്കണ്ടയാളെ മടികൂടാതെ കൊല്ലുന്നതാണ് കാരണം ചതിക്കപെട്ടയാളുടെ മനസ്സിൽ ചതി അത്രക് നീറ്റലായി നീറി നീറി അയാൾ പിടഞ്ഞു ചാകും
കൂടെ നിന്നില്ലെങ്കിലും കൊടുവാളുമായെന്റെ കഴുത്തിന് വെട്ടാതിരിക്കുക
നിനക്കു പിടച്ചിലില്ലെങ്കിലും കൂട്ടുകാരാ കൊടുവാളിൻ വായ്ത്തലക്കു മനസാക്ഷി കാണും
ചതിച്ചു നേടിയ നേട്ടങ്ങളെക്കാൾ നല്ലത് യാചിച്ചു നേടുന്ന പിച്ചക്കാരെന്റെ അപ്പക്കഷണമാണ്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ