ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

MAZHA

                                    മഴ 


മഴയെന്നും മനസിന് കുളിരേകുന്ന  വേറിട്ടചിന്തയായിരുന്നു

മനസ്സിൽ ലഹരി  പടർത്തുന്ന മധുപാത്രവും

മഴയത്തു നനയാനും പുഴയിൽ കുളിക്കാനും 

വെയിലത്തുണങ്ങാനും കുയിലിന്റെപാട്ടുകേൾക്കാനും 

ആടിത്തിമിർക്കാനും ഭാഗ്യം ലഭിച്ച സുവർണബാല്യം 

ഇന്നും മഴയുടെ നനവിനായ് കൊതിക്കുമ്പോഴും 

വിധിച്ചതല്ലെന്നറിഞ്ഞു നൊമ്പരത്തോടെ 

ഒരുമഴക്കായ് യുട്യൂബിൽ പരതുന്നു 

മഴയുടെ ലഹരിക്കായ് മദ്യം നുകരുന്നു
ആടി തിമിർക്കാൻ  ഡാന്സബാറുകൾ തേടിയലയുന്നു 

അകതാരിലെവിടെയോ  കുറ്റബോധത്തിന്റെ പെരുമഴ 

ആർത്തലച്ചു പെരുമ്പറമുഴക്കി ഇടിമിന്നലിൻ തീനാളവുമായ് 

തിമിർത്തു പെയ്യുന്നു ...
രചന :ജ്യോതിഷ് പി ആർ 

അഭിപ്രായങ്ങള്‍