എന്റെ ദൈവമേ പാർട്ട് 2
നമ്മുടെ കഥാപാത്രം പതിവുള്ള ശീലവുമായി ദുശീലമെന്നു വേണേലും പറയാം അതങ്ങിനെയാണല്ലോ ചിലരുടെ നല്ല ശീലങ്ങൾ മറ്റുള്ളവർക് ദുശീലമായും ചിലരുടെ ദുശീലങ്ങൾ നല്ലശീലങ്ങളായും ലോകം പറയും...ആ പോട്ടെ കാര്യത്തിലേക്കു കടക്കാം ...അയാൾ പതിവ് ദേവാലയ ദർശനത്തിനായി തൊട്ടടുത്ത ബാറിലേക്കു നാമജപവുമായി മന്ദം മന്ദം നടന്നു നീങ്ങി ...പതിവ് കൂട്ടുകാരനെ വിളിച്ചിട്ടു ഫോൺ സ്വിച്ചഡ് ഓഫ് ...പിന്നെ ഒറ്റക്കാകാം എന്ന ധാരണയിൽ ബാറിൽ കയറി ഒഴിഞ്ഞ മൂലയിൽ പോയിരുന്നു.....പതിവ് ശീലമായ വോഡ്‌ക ഓർഡർ ചെയ്തു ...ബോറടിക്കുന്നെല്ലോ ഈശ്വര ഒരു കൂട്ടുകിട്ടിയിരുന്നെങ്കിലെന്നു മനസ്സിൽ ചിന്തിച്ചതും തൊട്ടുമുന്നിൽ ഒരു ആജാനബാഹുവായ മധ്യവയസ്‌കൻ പ്രത്യക്ഷപെട്ടു ....ചിരിച്ചു കൊണ്ട് പറഞ്ഞു ...ഇന്നത്തെ കൂട്ടു ഞാനാവട്ടെ ..പേരും ഊരും ചോദിക്കാതെ കുടി തുടങ്ങി ..അതെല്ലേലും ഏറ്റവും ഐക്യം ഞാൻ കണ്ടിട്ടുള്ളത് കുടിയന്മാർക്കിടയിലാണ്...ജാതിയില്ല മതമില്ല ഒന്നും ...നമ്മുടെ പുതിയ അതിഥി നമ്മുടെ കഥാപാത്രത്തെ കുടിയുടെ കാര്യത്തിൽ കടത്തി വെട്ടി ...ജീവിതത്തിലാദ്യമായി നമ്മുടെ കഥാപാത്രം സുല്ലു പറഞ്ഞു ...പിന്നെ ഒരു തുണ്ടു പേപ്പർ കൈയിൽ കൊടുത്തു സ്വന്തം അഡ്രെസ്സ് എഴുതി കൊടുത്തിട്ടു തന്നെ ആ അഡ്രെസ്സിലൊന്നു ഡ്രോപ്പ് ചെയ്യാൻ അഭ്യർത്ഥിച്ചു..അദ്ദേഹം അഥിതിയോടു പേര് ചോദിച്ചു ..കാരണം ഇനിയെന്നാണ് കാണുക എന്നറിയില്ലലോ..ഇനി കണ്ടാൽ നാളെയൊരു കൂട്ടായല്ലോ...അതിഥി ചെറു പുഞ്ചിരിയോടെ പറഞ്ഞു ...ഞാൻ ദൈവമാണ്..നീ വിളിച്ചിട്ടു വന്നതാണ് ഒരു കൂട്ടിനു ...പാതി ബോധത്തിലാണേലും കഥാനായകന് ലേശം കോമ്മൺസെൻസ് ബാക്കി ഉണ്ടായിരുന്നു..അദ്ദേഹം ചോദിച്ചു ...അല്ല ദൈവമോ ...ദൈവം കള്ളു കുടിക്കുമോ .?ദൈവം പറഞ്ഞു ആരാണ് പറഞ്ഞത് ഞാൻ കുടിക്കില്ലെന്നു ...ഞാൻ കുടിക്കും ..പക്ഷെ ലഹരിക്ക് അടിപെടില്ല ...അയാൾക്കു സം ശയം മാറിയില്ല ...എനിക്ക് ലഹരികൊണ്ടു തോന്നുന്നതാണോ എല്ലാം?...മനസിൽ ചോദിച്ചതിന് ഉത്തരം പറഞ്ഞത് ദൈവമായിരുന്നു ....മകനെ മുഴുക്കുടിയാ നീയെന്നും ,കുടിക്കാതിരുന്നപ്പോഴും ലഹരിയിലായിരുന്നു...യൗവ്വനത്തിൽ യൗവനത്തിന്റെ ലഹരി...പ്രണയത്തിന്റെ...പണത്തിന്റെ..പിന്നീട് ഭാര്യ മകൾ അവരുടെ വിദ്യഭ്യാസം ..ഒരു നൂറു കൂട്ടം വലിയ ലഹരിക്കിടയിൽ ..അതും പോരാഞ്ഞു..മദ്യലഹരിയും...മനുഷ്യാ നീ ജീവിക്കാൻ മറന്നു പോയി ..ലഹരിയൊഴിവാക്കി..ഒട്ടലില്ലാതെ ജീവിക്കാൻ ആദ്യം പഠിക്കൂ🙏🏻
എന്ന് തീരുമെന്നറിയാത്ത ഈ ജീവിതത്തിൽ ലഹരിക്കടിമപ്പെടാതെ..നല്ലബുദ്ധിയോടെ ജീവിക്കൂ!...അയാളുടെ ലഹരിയെല്ലാം പെട്ടെന്നു കെട്ടടങ്ങി..ചിലപ്പോൾ അങ്ങിനെയാണ് ചിലരുടെ വാക്കുകൾ വെള്ളിടി പോലെ ചുറ്റും ഒരു തെളിച്ചം പരത്തും..നിമിഷ നേരത്തേക്ക് ആ വെളിച്ചത്തിൽ നമുക്കെല്ലാം കാണാൻ കഴിയും...ചിലരതിനെ ബോധോദയം എന്നും പറയും..ചിലർ നട്ടപ്രാന്തെന്നും പറയും ...എന്തായാലും അയാളിലെ ലഹരി കെട്ടടങ്ങി..അയാൾ ദൈവത്തെ തിരഞ്ഞു...?!
നോക്കിയപ്പോൾ ദൈവം ഒരു മൂലയിലിരുന്നു കഞ്ചാവ് വലിക്ക യായിരുന്നു..ദൈവത്തെ ഉപദേശിച്ചിട്ടു കാര്യമില്ലല്ലോ എന്ന് കരുതി അദ്ദേഹം തിരിച്ചു വീട്ടിലേക്കു നടന്നു നീങ്ങി
രചന
ജ്യോതിഷ് പി ആർ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ