- പ്രണയത്തിന് നിറമില്ല മണമില്ല രുചിയില്ല ...പക്ഷെ അതൊരു നൊമ്പരമായ് ഇടനെഞ്ചിൽ നീറി പടരുമ്പോൾ അതിന് ചോരയുടെ ചുവപ്പും കണ്ണീരിന്റെ പുളിപ്പും റോസാദളത്തിന്റെ മണവും കാണും
- ചിലത് അങ്ങിനെയാണ് കിട്ടില്ലെന്നറിഞ്ഞാലും നെഞ്ചകം കൊതിക്കും ...അരുതെന്ന് ആരു പറഞ്ഞാലും ആരും അറിയാതെ അകതാരിൽ ഒളിപ്പിക്കും ചിലപ്പോൾ പ്രണയിനി പോലുമറിയാതെ ...അരുതെന്ന് കരുതും തോറും പ്രണയം മയില്പീലിവിടർത്തി നൃത്തമാടും ...മഴവില്ലുകൾ മനതാരിൽ നിറകാഴ്ചയാകും നിത്യവും
- ജീവിക്കാൻ കൂടുതൽ പ്രതീക്ഷയും ഊർജവും നല്കുന്നതെന്തോ അതിനെ ആർക്കും ശല്യമാകാതെ മുറുകെപ്പിടിക്കുക..ജീവവായു ശ്വസിക്കുന്നത് ആർക്കും ശല്യമല്ലല്ലോ
- ചില വേളയിൽ മിന്നാമിനുങ്ങിന്റെ നറുവെട്ടം പോലും കൂറ്റാക്കൂരിരുട്ടിൽ വഴികാട്ടിയേക്കാം ..ആരറിഞ്ഞു മിന്നാമിനുങ്ങ് ആരുമറിയാതെ മിന്നുന്നതുപോലും ചിലപ്പോൾ നമുക്കുവേണ്ടിയാവാം
ഉഷ്ണം ഉഷ്ണേ ന: ശാന്തി ...ഈ പ്രയോഗത്തെ നമ്മളിൽ പലരും തെറ്റിദ്ധരിച്ചിരിക്കുന്നത് ഉഷ്ണത്തെ അതായതു ചൂടിനെ ചൂടുകൊണ്ട് തന്നെ ശാന്തമാക്കണം എന്നാണ് ...അത് വളരെയേറെ തെറ്റാണ് ...അതിന്റെ യഥാർത്ഥ അർത്ഥം ഉഷ്ണത്തെ ഉഷ്ണം കൊണ്ടുതന്നെ ശമിപ്പിക്കുവാൻ കഴിയില്ല- ന ശാന്തി -അതിനു മറ്റുമാർഗം ശീതളിമയാകാം മറ്റെന്തുമാകാം ...സംസ്‌കൃത പദത്തെ കൂട്ടിവായിച്ചതിൽ പറ്റിയ ചെറിയൊരു പിശകാണ് വലിയൊരു വിരോദാഭാസമായി മാറിയത് .വ്യാകരണം പറയാനല്ല ഞാനിതു സന്ദർഭവശാൽ പറഞ്ഞത്...ഇതൊരു അനശ്വരമായ ലോക സത്യമാണ് ...വലിയൊരു പ്രാപഞ്ചിക സത്യം ഇതിൽ ഒളിഞ്ഞിരിപ്പുണ്ട് ...അതായത് ദേഷ്യത്തെ ദേഷ്യം കൊണ്ടോ വെറുപ്പിനെ പകരം വെറുപ്പിനെക്കൊണ്ടോ അല്ല ജയിക്കേണ്ടത്...അഥവാ ശമിപ്പിക്കേണ്ടത് ...പകരം ദേഷ്യത്തെ ക്ഷമകൊണ്ടും വെറുപ്പിനെ സ്നേഹം കൊണ്ടും ശമിപ്പിക്കാം ...അഥവാ കീഴ്‌പെടുത്താം...അങ്ങിനെ തന്നെയാണ് അതുമാത്രമാണ് അതിന്റെ യഥാർത്ഥ പോംവഴി എന്ന് സാരം..ചിലപ്പോൾ നാം മറ്റുള്ളവരെ ദേഷ്യത്താൽ കീഴ്പെടുത്തുമ്പോൾ ഓർക്കുക അവർ കീഴടങ്ങുന്നത് അവർക്കു മറ്റ് വഴികൾ ഇല്ലാഞ്ഞിട്ടാണ് ...അപ്പോൾ കീഴടങ്ങുന്ന അവരുടെ ദേഷ്യം മറ്റൊരു രൂപം പ്രാപിക്കും...പക ..അതവിടെ കിടന്നു പുക...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ