ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

VIRAHAM


വിരഹത്തിനും വിരയ്ക്കും  ഒരേ സ്വഭാവമാണ്‌ എപ്പോഴും ഏതുസമയത്തും
 പിടച്ചു വേദനിപ്പിച്ചു കൊണ്ടേ ഇരിക്കും

ഇഷ്ടപ്പെട്ടവരെ കാണാതിരിക്കുമ്പോൾ നെഞ്ചകത്തൊരു നീറ്റലുണ്ട്

ആ നീറ്റലിന്റെ വേദനയറിഞ്ഞവർക്കറിയാം വിരഹത്തിൻ്റെ  വിരേചനം

കൊതിച്ചാലും വിധിച്ചില്ലെന്നറിഞ്ഞാലും കൊതിച്ചുകൊണ്ടേയിരിക്കയാണേൽ  ഉറപ്പിച്ചുകൊള്ളു  വിരഹത്തിൻ വേദനയുമായ് ..........  പ്രണയം തളിർത്തെന്നു ...

വിടചൊല്ലാൻ ശ്രമിക്കും തോറും വിട തരാതെ പിടി തരാതെ തുടരുന്ന സ്നേഹബന്ധങ്ങളാണ്‌  യഥാർത്ഥ പ്രണയം

കാണാതിരിക്കുമ്പോൾ കാണാനും കേൾകാതിരിക്കുമ്പോൾ കേൾക്കാനും ഉള്ള

ഉള്ളിന്റെയുള്ളിലെ നീറ്റലാണ് വിരഹം

ഇന്നാണ് ഞാനറിഞ്ഞത് എന്റെ സ്നേഹം എന്നെ മത്തുപിടിപ്പിച്ചപ്പോൾ

ഞാൻ സ്നേഹിച്ചയാളിന്  അത്‌ വെറും നേരമ്പോക്കിനുള്ള അധരവ്യായാമമായിരുന്നെന്നു

എൻ്റെ വിരഹ വേദന വെറും കറിവേപ്പിലായി കരുതിയ വിരുതരെ 

വെറുപ്പിന്റെ കനലായ് വെറുക്കുന്നു ഞാൻ




അഭിപ്രായങ്ങള്‍