ഇന്നലെ അന്തിയുറക്കവേളയിൽ
ചിന്തയിൽ ചുമ്മാ പതിരിട്ടൊരു സംശയം
ഉണ്ടും ഉറങ്ങിയുംഇണചേർന്നും ജീവിതം
വ്യർത്ഥമായിപോകുന്നോ എന്നൊരു സംശയം
നാളെ ഉയിർത്തെണീറ്റു പുതിയൊരു മർത്യനായ്
അതീതമാകണം ഈ മർത്യജന്മം
പതിയെ പതിയെ പുണർന്നുകിടക്കുന്ന പാതിയോടായ്
പതറാതെ പറഞ്ഞു പുതിയചിന്തകൾ
ഗാഢമാം നിദ്രയുടെ വേളയിലും
അഗാധമാം ഗീതാമാധുരിയിൽ
പാതിയുടെ മൊഴിമുത്തുകേട്ടു മിഴിച്ചുപോയ്
നട്ടപാതിരാവിൽ മനതാരിലുദിക്കുവതല്ല ബോധോദയം
ഉറ്റവർക്കായ് ഉയിരുനൽകുന്നവേളയിൽ
പറ്റുവത്ര ഊറ്റമായ് ചെയ്യണം ദാനധർമങ്ങൾ
പട്ടിണികിടക്കുന്ന പാവങ്ങൾക്കൊത്തിരി
അന്നമായി നൽകണം വേദാന്തം
ഒരിറ്റു വറ്റിനായ് കേഴുന്ന പൈതലുകൾക്ക്
മൃഷ്ടാന്നമായ് നൽകണം ദേവപൂജ
ഉടയാടകളെക്കാൾ ഉടയോനിഷ്ടം
ഉണ്മയുള്ള കണ്ണീർതുടക്കുന്ന തൂവാലയാണ്
തണലേകി കുളിരേകി പൂവും കായുമായ്
ജീവിതവൃക്ഷം പടർത്തീടേണം
പാതി യുറക്കത്തിന് പതറിച്ചവേളയിലും
പതിയെ അറിഞ്ഞുഞാനൊരു നഗ്നസത്യം
ഹോമകുണ്ഡലങ്ങളുടെ പുകയേക്കാൾ
പവിത്രത പലപ്പോഴും അടുക്കളയുടെ
പടർന്നുപടരുന്ന പുകപടലങ്ങൾക്കാണെന്ന്
അടുക്കളയുടെ ചുവരുകൾക്കും ചിലപ്പോൾ
അറിവിൻ്റെ അലയൊലി മുഴക്കാനാവുമെന്ന്
രചന :ജ്യോതിഷ് പി ആർ
ചിന്തയിൽ ചുമ്മാ പതിരിട്ടൊരു സംശയം
ഉണ്ടും ഉറങ്ങിയുംഇണചേർന്നും ജീവിതം
വ്യർത്ഥമായിപോകുന്നോ എന്നൊരു സംശയം
നാളെ ഉയിർത്തെണീറ്റു പുതിയൊരു മർത്യനായ്
അതീതമാകണം ഈ മർത്യജന്മം
പതിയെ പതിയെ പുണർന്നുകിടക്കുന്ന പാതിയോടായ്
പതറാതെ പറഞ്ഞു പുതിയചിന്തകൾ
ഗാഢമാം നിദ്രയുടെ വേളയിലും
അഗാധമാം ഗീതാമാധുരിയിൽ
പാതിയുടെ മൊഴിമുത്തുകേട്ടു മിഴിച്ചുപോയ്
നട്ടപാതിരാവിൽ മനതാരിലുദിക്കുവതല്ല ബോധോദയം
ഉറ്റവർക്കായ് ഉയിരുനൽകുന്നവേളയിൽ
പറ്റുവത്ര ഊറ്റമായ് ചെയ്യണം ദാനധർമങ്ങൾ
പട്ടിണികിടക്കുന്ന പാവങ്ങൾക്കൊത്തിരി
അന്നമായി നൽകണം വേദാന്തം
ഒരിറ്റു വറ്റിനായ് കേഴുന്ന പൈതലുകൾക്ക്
മൃഷ്ടാന്നമായ് നൽകണം ദേവപൂജ
ഉടയാടകളെക്കാൾ ഉടയോനിഷ്ടം
ഉണ്മയുള്ള കണ്ണീർതുടക്കുന്ന തൂവാലയാണ്
തണലേകി കുളിരേകി പൂവും കായുമായ്
ജീവിതവൃക്ഷം പടർത്തീടേണം
പാതി യുറക്കത്തിന് പതറിച്ചവേളയിലും
പതിയെ അറിഞ്ഞുഞാനൊരു നഗ്നസത്യം
ഹോമകുണ്ഡലങ്ങളുടെ പുകയേക്കാൾ
പവിത്രത പലപ്പോഴും അടുക്കളയുടെ
പടർന്നുപടരുന്ന പുകപടലങ്ങൾക്കാണെന്ന്
അടുക്കളയുടെ ചുവരുകൾക്കും ചിലപ്പോൾ
അറിവിൻ്റെ അലയൊലി മുഴക്കാനാവുമെന്ന്
രചന :ജ്യോതിഷ് പി ആർ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ