ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കണ്ണുനീരരുവി

എന്നും മുടങ്ങാതെ കുളിച്ചു കുട്ടപ്പനായിട്ടു വൈകുന്നേരം ആ ഇലക്ട്രോണിക്സ് ഷോപ്പിലേക്ക് ചുമ്മാതിറങ്ങി എന്തെങ്കിലും വാങ്ങി വരുന്ന അയാളുടെ ശീലത്തിന് അയാളുടെ പ്രവാസത്തോളം തന്നെ പഴക്കമുണ്ടായിരുന്നു ഒരു ദിവസമെങ്കിലും അവളുടെ പാൽ പുഞ്ചിരി കണ്ടില്ലെങ്കിൽ അയാൾക്കുറക്കം വരില്ല എന്നായിത്തുടങ്ങി ...അവളുമായ് എന്തെങ്കിലും ഒരു വാക്ക് മൊഴിഞ്ഞാൽ തന്നെ അയാളുടെ മനസ് സ്വസ്ഥമാകും ...നീണ്ട 10 വര്ഷം കഴിഞ്ഞത് ഇന്നലെ എന്ന പോലെ അയാൾക്കു തോന്നി ...ഇന്ന് പ്രവാസത്തിന്റെ അവസാന ദിവസമാണ് ...ഇനിയുള്ള ജീവിതം നാട്ടിലാക്കാമെന്നു തീരുമാനിച്ചു ...പണ്ടും ഒരുപാടിങ്ങനെ തീരുമാനിച്ചെങ്കിലും ആരോടും പറയാതെ ആ തീരുമാനം മാറ്റിയത് അവളെ കാണാൻ പറ്റില്ലല്ലോ എന്നോർത്തായിരുന്നു ...ആരുമറിയാത്ത ഒരു ഭ്രാന്തമായ പ്രണയം ...തന്റെ അഭിമാന ബോധമാണോ അതോ തന്റെ നിലയ്ക്കും വിലയ്ക്കും കോട്ടം തട്ടുമോ എന്ന പേടിയാണോ അതോ 40കഴിഞ്ഞ തന്റെ ആശങ്കയാണോ അറിയില്ല ...ഈ അറിയാത്ത ചില കാരണങ്ങൾ തന്നെയാണ് അയാളെ അവിവാഹിതനാക്കി നിർത്തിയതും ...അയാൾ നെടുവീർപ്പോടെ ഓർത്തു പോയി .അവൾ ആ ഇലക്ട്രോണിക്സ് കടയിൽ വെള്ളിയാഴ്ച്ച ഒഴിച്ചുള്ള എല്ലാ ദിവസവും കാണും ...സുന്ദരിയാണോ എന്ന് ചോദിച്ചാൽ തന...

ഒരു പരിഭവമഴ

പെയ്തൊഴിയുന്ന മഴയ്ക്കിന്ന് പരിഭവമുള്ളപോലെ തിടുക്കത്തിൽ തിരക്കിട്ട് പെയ്തുതീർക്കും  പോലെ അഴയിലെ നനഞ്ഞ കളസത്തിന് മഴയെക്കൊണ്ടു മുഷിഞ്ഞപോലെ പറമ്പിലെ ചേമ്പിലപോലും മഴത്തുള്ളിയെ അവഗണിക്കും പോലെ ഒഴിഞ്ഞ കോലായിലെ പൊളിഞ്ഞ ചാരുകസേരയിൽ അലസമായിരുന്നീമഴച്ചാറ്റൽ അടിച്ചുകേറുന്നതുകണ്ടിരിക്കുമ്പോൾ മഴയ്ക്കുപോലും പരിഭവമുണ്ടെന്ന് ചറ പറ പെയ്യുന്ന മഴത്തുള്ളിമൊഴികളിൽ നിഗൂഢമായിന്നു വായിച്ചെടുത്തുഞാൻ പ്രളയം കണ്ടുമടുത്തതിലാവാം മഴയ്ക്കിപ്പോൾ പഴയ കാവ്യാവര്ണനകൾ കവിമനസുകളിൽ കുളിരുണർത്താതെ വെറും പഴിപറയാനുള്ള അധരവ്യായാമമായ്‌ മാറുന്നു പ്രിയ മഴയെ മാപ്പ് നീ പെയ്തു തകർത്തപ്പോൾ മനസ്സിൽ  മരവിപ്പ് കേറിപ്പോയ് നീ പഠിപ്പിക്കാൻ ശ്രമിച്ച പാഠങ്ങൾ പഠിക്കാത്ത പടുവിഡ്ഢികൾ ഞങ്ങൾ പണിതു കൂട്ടുന്ന തിരക്കിലാണ്  പണി ഇരന്നുമേടിക്കുവാൻ  മാനം മുട്ടെ ഉയരുന്ന ഫ്ലാറ്റുകൾ  കഴുത്തോളം മുങ്ങിയാലും  കയത്തിൽ മുങ്ങിയാലും  ദുര നശിക്കാത്ത കശ്മലന്മാർ  നീ പെയ്യുക ഇനിയും പെയ്തു തകർക്കുക  മടുത്തെങ്കിൽ പെയ്തൊഴിഞ്ഞു പോവുക  വരൾച്ചയിലെങ്കിലും  പഠിക്കട്ടെ വിഡ്ഢികൾ...

കൊലച്ചതി കുലത്തൊഴിലാക്കിയവർക്കായ്

ചിലരുണ്ട് ചിതലുകൾ പോലെ  ചിരിച്ചുകൊണ്ട് നീരുവറ്റിച്ചു  ചിതലരിപ്പിച്ചു ചാമ്പലാക്കുന്നവർ  ചിതലുകൾക്ക് പുണ്യപാവന ഗ്രൻഥങ്ങളും  ചിതലരിപ്പിച്ചു കൊന്നു തിന്നു തീർക്കാനുള്ള  ചിലവില്ലാത്ത ഭോജനം മാത്രം ! കൂടെ നിന്ന് കുതികാൽ വെട്ടുവോരോട്  കഴുത്തുനോക്കി കൊല വള്ളി വെട്ടിമാറ്റുവാൻ  നെഞ്ച് നീറിയ കെഞ്ചുന്നൊരപേക്ഷ  കൂടെനിർത്തിയതിലല്ല കൂട്ടുകൂടിയതിലല്ല  കൂടപ്പിറപ്പേന്ന് വിശ്വസിച്ചതാണെന്റെ തെറ്റ്  ചതിച്ചു നിങ്ങൾ നേടുന്നതൊന്നും ഒരുനാളും  വാഴുകയില്ലെന്ന പരാമർത്ഥ സത്യങ്ങൾ  ചരിത്രഗ്രന്ഥ്ങ്ങൾ പഠിപ്പിച്ച പാഠങ്ങൾ  ചിതലുപോലെ ചിതലരിച്ചു വിഴുങ്ങും മുമ്പ്  ചിന്തയായ് ഉയരട്ടെ  നിങ്ങൾക്കൊരുനാളും ഒരിക്കലും ഇല്ലാതെപോയ മനഃസാക്ഷിയിൽ  മതഭ്രാന്തുകൊണ്ടോ വേര്തിരിവുകൊണ്ടോ  നിങ്ങൾ കെട്ടിയാടുന്ന മതിലുകളിൽ  കാർക്കിച്ചു തുപ്പുവാൻ  ആദ്യമെത്തുക സർവജ്ഞനായ  ഉടയതമ്പുരാനായിരിക്കും  കാത്തിരുന്നു കാണുക  കർമത്തിന്റെ ധർമവഴികൾ  കാലം മായ്ക്കാത്ത ദൈവ വഴികൾ  നന്ദി നിന്ദിച്ചതിനും  തന്ന വിലയേറിയ പാഠങ്ങൾക്കും  കാരണം നന്ദി...

ഞാൻകണ്ട അപ്സരസ് പിന്നെ സോമരസവും 😌🤪

കുട്ടിക്കാലത്തെ  ഞായറാഴ്ചകളിലെ വൈകുന്നേരത്തെ നാല് മണി സിനിമ ഒരു നല്ല മധുരം നിറഞ്ഞ ഓർമയാണ് ...ഒരു കൂട്ടം കാഴ്ചക്കാർ അയൽവാസികളും പരിസരവാസികളുമായി വീടിന്റെ വരാന്തയിൽ ജാതി മത ബേദമന്യേ ഒത്തുകൂടുന്നൊരു അപൂർവ സുന്ദര കാഴ്‌ച പരസ്യത്തിന്റെ സമയമാകുമ്പോൾ ചെറിയ സ്റ്റീൽ ഗ്ലാസിൽ ചായ എല്ലാവര്ക്കും വിളമ്പേണ്ട ചുമതല എനിക്കായിരുന്നു ..പണ്ട് മാവേലി പറഞ്ഞ ആ നല്ല ഒത്തൊരുമയുടെ നാളുകളാണ് ആ മധുര ഓർമ്മകൾ അയവിറക്കുമ്പോൾ ഇപ്പോഴും എപ്പോഴും .അന്ന് എല്ലാവരുമൊത്തു കുടിച്ചുകൊണ്ടിരുന്ന ആ ചായയുടെ രുചി ഇപ്പോൾ പെരുത്ത് വലുതായി ഫൈവ് സ്റ്റാർ ഹോട്ടലിലെ ശീതികരിച്ച റൂമിലിരുന്ന് ബ്ലാക്ക് ടീ കുടിക്കുമ്പോൾ കിട്ടാത്തതെന്തെന്നതിന്റെ ഗുട്ടൻസ് ഇപ്പോഴും അന്യമായി തുടരുന്നു ...??!       അങ്ങിനെ ഒരു ഞായറാഴ്ച പതിവ് വിരുന്നുകാരെയും കാത്തിരുന്ന എനിക്ക് നിരാശനാകേണ്ടി വന്നു ..കാര്യമായി ആരും വന്നില്ല ...വന്ന ചില എന്റെ സമപ്രായക്കാരണേൽ  ആരെയും കാണാഞ്ഞിട്ടാണോ എന്നറിയില്ല എത്തി നോക്കി പോയി ...മാതൃഭൂമി പത്രം ദൂരദര്ശന് പേജ് ഒന്നുകൂടിനോക്കി ...ആ സിനിമയുണ്ടല്ലോ പിന്നെന്താ എന്നായി ആലോചന? ..അപ്പോഴാണ് അടുത്ത വീട്ടിലേ സിന്ധുചേ...

ഒരവിഹിതത്തിന്റെ കഥ

പണ്ട് നമ്മൾ തേച്ചുപോയ പെണ്ണ് നമ്മുടെ കല്യാണമൊക്കെ കഴിഞ്ഞു സ്വസ്ഥമായി അതിലേറെ ഭാര്യയുടെ മുന്നിൽ മഹാമാന്യഗുൽഗുലൻ (പുതിയവാക്കു ഫ്രം ജ്യോതിഃ ഡിക്ഷണറി )ആയി നടക്കുമ്പോൾ അപ്രതീക്ഷിതമായി നമ്മുടെ അയൽക്കാരിയായി രംഗപ്രവേശനം ചെയ്താലുള്ള അവസ്ഥയെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ ?അങ്ങനെയൊരു രസകരമായ അനുഭവമാണ് നമ്മുടെ കഥാനായകൻ ജോജോയ്ക്കുണ്ടായത് .ജോജോ പൂവാലശസ്ത്രത്തിൽ phd എടുത്തയാളാണ് ...കുശുമ്പി പെണ്ണുങ്ങൾ അഥവാ പഴയ കാമുകിമാർ തേപ്പുകാരൻ എന്നും അയാളെ വിശേഷിപ്പിക്കാറുണ്ട് .തേപ്പുകാലമൊക്കെ കഴിഞ്ഞു ഒരു arranged മാര്യേജ് ഒക്കെ കഴിഞ്ഞു കുടുംബവുമായി മനസമാധാനത്തോടെ ജീവിച്ചുപോവുമ്പോഴാണ് തൊട്ടു താഴെയുള്ള വില്ലയിൽ വില്ലത്തിയായി പഴയ കാമുകിയെത്തുന്നത് .ആരോ പുതിയ താമസക്കാർ എത്തിയിട്ടേണ്ടെന്നറിഞ്ഞു മലയാളിയുടെ favourite ഹോബ്ബിയായ ഒളിഞ്ഞുനോട്ടം വഴി ഇടം കണ്ണിട്ട് എത്തിനോക്കിയതായിരുന്നു ജോജോ ...പുതിയ സുന്ദരിയായ താമസക്കാരിയെയും കെട്ടിയോനെയും കണ്ടതും ജോജോയുടെ ദേഹമാസകലം ഒരു ഇലക്ട്രിക്ക് ഷോക്കടിച്ചപോലെ തോന്നി .കൂട്ടത്തിൽ എന്താ ചേട്ടാ ചന്തിയിൽ കുന്തമുന കുത്തിയ പോലെ നിക്കണത് എന്ന ഭാര്യയുടെ താങ്ങു കൂടി ആയപ്പോഴേക്കും അയാൾ വല്ലാതെയായ...

കുമ്പസാര കൂട്ടിലെ കുമ്പളങ്ങ

പള്ളീലച്ചനായി സ്വന്തം നാട്ടിലെ ഇടവകയിൽ തന്നെ കിട്ടിയപ്പോഴാണ് അയാൾക്ക് ളോഹയുടെ മൂല്യം ശരിക്കും മനസ്സിലായത് .അതുവരെ സ്കൂളിലെ ഉഴപ്പനെന്നു പേരുകേട്ട അയാളെ എന്നും കർത്താവ് വിചാരിച്ചാൽ പോലും നീയൊന്നും ഒരുകാലത്തും ഗുണം പിടിക്കില്ല എന്ന് പ്രാകിയിരുന്ന കണക്കുമാഷ് ചാണ്ടിയുടെ മകളുടെ കൊച്ചിന്റെ കുർബാന മുതൽ മകന്റെ വീട് വെഞ്ചരിപ്പിനു വരെ ഈ പഴയ ഉഴപ്പൻ വിദ്യാർത്ഥി വേണ്ടിവന്നു എന്നത് ഒരു ചരിത്രത്തിന്റെ കാവ്യനീതിയായോ കാലത്തിന്റെ മധുര പ്രതികരമായോ കാണാം .അതെ ആരെയും നിന്ദിക്കരുത് ...ആരാണ് എപ്പോഴാണ് കുതിച്ചുയരുക എന്ന് സർവേശ്വരനായ കർത്താവിന് മാത്രമറിയാം ...നിന്ദിച്ചവനെ വന്ദിക്കേണ്ടി വരുന്ന കാലം വിദൂരമല്ല . എന്തായാലും ഇടവകയിലെ വീട്ടിൽനിന്നും പള്ളിമേടയിലെ പാചകക്കാരനിൽ നിന്നും  നിന്നും എന്നും മട്ടനും പോർക്കും പിന്നെ താറാവും ബീഫും ചിക്കൻ പൊരിച്ചതും ഇടയ്ക്കിടെ കർഷക കുടുംബങ്ങളിൽ നിന്നും കരിമീനും ഒക്കെ ആയി അയാൾ തടിച്ചു കൊഴുത്തു .ഈയിടെയായി എന്താ എന്നറിയില്ല പണ്ട് അമ്മച്ചി വീട്ടിലുണ്ടാക്കിയിരുന്ന കുമ്പളങ്ങ കറി ഒന്നു കൂട്ടാൻ തോന്നിയിട്ട് കുറച്ചു ദിവസമായി ...കുക്കായ ജോസഫിനോട് പറഞ്ഞിട്ടാണെൽ അവൻ കുമ്പളം മേടി...

രണ്ടാം കെട്ട്‌

എന്താണെന്നറിയാത്തൊരു വെമ്പൽ ...അത് മനുഷ്യസഹജമാണ് ..എങ്കിലും പ്രായം ഏതാണ്ട് മുപ്പത്  പിന്നിട്ടപ്പോഴാണ്  അയാൾക്ക് ഈയിടെയായി ഒരു രണ്ടാം കെട്ടിനെകുറിച്ചൊരു അഭിനിവേശം സിരകളിലൂടെ പടർന്നു കേറിതുടങ്ങിയത്  ...സോഷ്യൽ മീഡിയയുടെ അതിപ്രസരം കാരണമാകാം ഈയിടെയായി കക്ഷി സോറി _ കക്ഷി എന്ന വാക്ക് ഒരു സുഖം പോരാത്തതിനാൽ  ഞാൻ പുതുതായി ഒരു വാക്ക് മലയാള ഭാഷയ്ക്ക് സംഭാവനനൽകുന്നു ...കക്ഷൻ.പുല്ലിംഗമാണ്_  .അപ്പോൾ എന്തായാലും നമ്മുടെ കഥാപാത്രം ഈയിടെയായി യൂട്യൂബിൽ തരംഗം തീർക്കുന്ന പുതുമുഖ ന്യൂ ജനറഷൻ പയ്യൻ രണ്ടുകെട്ടി രണ്ടു ഭാര്യമാരെയും  ഒരേവീട്ടിൽ മാനേജ് ചെയ്യുന്ന വീഡിയോ കണ്ടിട്ടാകാം ചിലപ്പോൾ ഒരു പെണ്ണുകൂടി കെട്ടിയാലെന്താ എന്നൊരു മോഹം നാമ്പിട്ടത് .മോഹം കലശലായപ്പോൾ അതൊന്നു ഭാര്യയോട് എങ്ങിനെയും അവതരിപ്പിക്കണമെന്നായി ...അത് വരെ അമ്പലങ്ങളിൽ പെൺപിള്ളേരെ വായ്‌നോക്കാൻ മാത്രം പോയി ശീലമുള്ള അയാൾ ഭാര്യയുടെ ശ്രദ്ധ പിടിച്ചുപറ്റാനായി ശ്രീകൃഷ്ണ ക്ഷേത്ര  നിത്യ സന്ദർശകനായി ...പുരാണങ്ങൾ വായന തുടങ്ങി..എപ്പോഴും ഒരുപാടു തോഴികളുണ്ടായിരുന്ന കൃഷ്ണനെയും രണ്ടു കല്യാണം കഴിച്ച അര്ജുനനെയും പറ്റി  ഭാര്യയോ...

APPETITE അഥവാ 😊😊😊

നഴ്സിംഗ് പഠനകാലത്തു നർമം നിറഞ്ഞ ഒരുപിടി ഓർമ്മകൾ ഉണ്ടാവുക സ്വാഭാവികം ....എങ്ങനെയെങ്കിലും ഈ പഠനമൊന്നു കഴിഞ്ഞു കിട്ടിയാൽ മതിയെന്നോർക്കാത്ത ഒരാളും കാണില്ല ...പ്രത്യേകിച്ച് ഹോസ്പിറ്റൽ ട്രെയിനിങ് ...നമ്മൾ ട്രെയിനി ആണെന്ന് മനസ്സിലാക്കുന്ന ഹതഭാഗ്യനായ രോഗി മുതൽ രോഗിയുടെ കൂടെ മൂട്ടയുടെ എണ്ണം പിടിക്കാൻ നിൽക്കുന്ന സഹചാരി പോലും ചിലപ്പോൾ ട്രെയിനിങ് സ്റ്റാഫിന്റെ തലയിൽ കേറി നിരങ്ങും എന്നുള്ളതൊരു വേദനാജനകമായ ട്രൗസറുടുക്കാത്ത സത്യമാണ് -സോറി നഗ്‌ന സത്യം 😆 എന്തായാലും അങ്ങനെയൊരു govt ഹോസ്പിറ്റൽ പരിശീലനത്തിനിടയിൽ എന്റെ പ്രിയ കൂട്ടുകാരി അവളെ സൗകര്യാർത്ഥം നമുക്ക് ദാക്ഷായണി എന്ന് വിളിക്കാം 🤣....അവളുടെ രോദനവും രോഗിയുടെ അട്ടഹാസവും കേട്ടാണ് മുങ്ങി നടക്കുകയായിരുന്ന ഞാൻ ഓടിയെത്തിയത് ...ദാക്ഷായണി സുന്ദരിയായതിനാൽ പണ്ടേ അവളെ സഹായിക്കാൻ എനിക്ക് പെരുത്തിഷ്ടമാണ് ...എന്താ കാര്യം ഞാൻ ചോദിച്ചതും അവൾ ഇടറിയ ശബ്ദത്തോടെ എന്റെ നേർക്ക് തിരിഞ്ഞുകൊണ്ടു പറഞ്ഞു (സത്യത്തിൽ ഞാൻ ഒരു കെട്ടിപിടുത്തവും ആശ്വസിപ്പിക്കലുമായിരുന്നു സ്വപ്നം കണ്ടത് ...അത് തൂറ്റി പോയി )ഡാ ഈ അപ്പൂപ്പൻ എന്നെ വഴക്ക് പറഞ്ഞു പേടിപ്പിക്കുവാ ...ഞാൻ നോക്കുമ്പോൾ ആറടിയില...

നറുചുംബനം

ചില നറുപുഞ്ചിരികൾ നറുനിലാവിൻ വെളിച്ചമായ്  ഹൃദയ ഭിത്തികളിൽ  നറുരാഗങ്ങൾ പടർത്തിടും  അറിയാതെ വിടരുന്ന പ്രണയ പുഷ്പങ്ങൾ  പറയാതിരിക്കിലും മൗനമായ്  ആരുമറിയാതെ മൗനപ്രണയമായ്  നേർത്തൊരു തെന്നലിൻ കുളിര്മയായ്  ഓർമയുടെ ഇടവഴികളിൽ  മഴയിൽ നനഞ്ഞൊരു പുതുതളിരായ്  താനെ ഉയിർത്തു വന്നീടും !!! നിനക്കായ് നിനക്കുമാത്രമായ്  നിയമത്തിന്റെ വേലിക്കകത്തുനിന്നിതാ  നൽകുന്നു ഞാനീ പ്രണയ ചുംബനം നിൻറെ ശ്വാസനിശ്വാസങ്ങൾ എന്റെ ഇടനെഞ്ചിൽ നനവുപടർത്തുമ്പോൾ ഒരുവേള ഞാൻ പോലുമറിയാതെയെൻ നയനങ്ങളിൽ അശ്രു വിരുന്നുവന്നുകൊണ്ടേയിരുന്നു വിടപറഞ്ഞകലുന്ന വേളയിലും  വിതുമ്പലോടെ നീ പറഞ്ഞ വാക്കുകൾ  ഇടനെഞ്ചിലിന്നും പെരുമ്പറ കൊട്ടുന്നു  പ്രണയിനി നിൻ പ്രണയത്തിനുപകരമായ്‌  പ്രണയമോടെ നൽകുന്നു ഞാനീ ചുടുചുംബനം രചന :ജ്യോതിഷ്  പി ആർ

നെറികെട്ട ഒരാശ്വാസം

നേരറിയുവാൻ നേരുപറയുവാൻ  നേര്പോലും മടിക്കുന്ന നെറികെട്ട  കാലം  നേരുപറയുന്നവൻ  നേരിനെഅറിയുന്നവൻ  നെറികെട്ടവനായ്  നാറുന്ന കാലം  നുണയന്റെ സാമ്രാജ്യം  നുണയേക്കാൾ പെരുകുന്ന  നാണവും മാനവും  നിശ്ശബ്ദരായ്‌  നിലവിളക്കിനു മുന്നിൽ  നാമം ജപിച്ചു നാവടക്കുന്ന കാലം  വറുതിയുടെ കാലങ്ങൾ  വെറും ഓര്മകളാക്കി  പറുദീസകൾ  പലവിധം  പടുത്തുയർത്തിയ നാം  പാടവും പാഠ്യവും  നാടും നന്മയുടെ നറുമണവും  മറന്ന്  നെറികെട്ട  നന്മയുടെ നീരുവറ്റിയ   പേക്കോലങ്ങളായ്‌ മാറുന്നുവോ  ഓർക്കുക തിരക്കിലും  വെറുതെയായെങ്കിലും  നിശ്വാസത്തിലെങ്കിലും  ഒരാശ്വാസമുണ്ടാവട്ടെ  രചന :ജ്യോതിഷ് പി ആർ 

നയതന്ത്രം

മറക്കാൻ മറവികൊണ്ടു പോലും മടിക്കേണ്ട ചിലതുണ്ട് ജീവിതത്തിൽ  മുറിപ്പാടായവ  മുറുക്കിത്തുപ്പിയപ്പോൽ  മനസ്സിൽ കറപിടിച്ചു  മറന്നാലും നീറ്റലായ് പിടയുന്നവ  ചില ചതികളും  കുതികാൽ വെട്ടുകളും  അറിഞ്ഞാലും അറിയാത്ത പോലിരിക്കണം  നിശബ്ദമായ് അന്തരാത്മാവിൽ  നൊമ്പരമായ് മാറ്റിവെക്കണം  കൂടെ നിന്ന് കുതികാൽ നോക്കിവേട്ടുവോർക്ക്  കുതറിയോടുവാൻ പാതയൊരുക്കണം  ചതിയെന്നറിഞ്ഞാലും  പതിയെ ചിരിക്കണം  കാരണം കാലം നൽകാത്ത മറുപടികളില്ലല്ലോ  കർമനിയമത്തിന് കോടതികൾ വേണ്ടെല്ലോ  കാത്തിരിക്കുക കാലത്തിന് മറുപടിക്കായ്‌  ഓർത്തിരിക്കുക ധർമനിയമങ്ങളെപ്പോഴും  വെറുക്കാതിരിക്കുക ഏത് വറുതിയിലും  മതഭ്രാന്തിനും  മതവെറിയർക്കും  ചികിത്സയേകാൻ മറുമരുന്നില്ലല്ലോ  രചന :ജ്യോതിഷ് പി ആർ 

ബോധോദയം

എന്നെയും തേടി ഞാൻ അലഞ്ഞു  പിന്നെയും കാലപ്രവാഹത്തിൽ  ബാല്യകൗമാര യൗവനങ്ങൾ  ബാലിശമായി കളഞ്ഞു  നേടിയതൊന്നുമേ നേട്ടങ്ങല്ലെന്നു  നേരിട്ടറിയുന്ന നാളിൽ  ഓളങ്ങളായി തെളിയും  ഒളിമങ്ങാത്ത രഹസ്യം  തർക്കിച്ച ശാസ്ത്രതത്വങ്ങൾ  കാർക്കിച്ചു തുപ്പുവാൻ തോന്നും  ചൊല്ലിപ്പഠിച്ച മതപാഠങ്ങൾ  അധരവ്യായാമമെന്നറിയും  നെറികെട്ട തെറികളിൽ പോലും  നിറവൊത്ത മന്ത്രങ്ങൾ അറിയും  ശത്രുതയെല്ലാം പൊഴിയും  അത്രമേൽ മിത്രങ്ങളാകും  അകവും പുറവും നിറയും  മികവൊത്ത പൗർണമി ചന്ദ്രൻ  പിന്നെ കെടില്ലൊരു നാളും  പൊന്നിൻ കെടാവിളക്കായ് മാറും  ജ്യോതിസിൻ പാത തെളിയും  ആത്മജ്യോതിയായ് എന്നും ജ്വലിക്കും  രചന :ജ്യോതിഷ് പി ആർ 

പിന്നിട്ട വഴികൾ മറക്കുമ്പോൾ

പൊടി പിടിച്ചു കിടന്നതൊന്നും പഴയ നാലുകേട്ടിന് ചുവരുകളായിരുന്നില്ല  പഴമയുടെ പഴംതുണിയിൽ  പുതുമയുടെ നിറമെഴുതാൻ  പാഴ്ശ്രമം നടത്തിയ പാവമാം എൻ  വിഴുപ്പുകെട്ടായ മിഥ്യബോധത്തിലായിരുന്നു  പഴമയെ പാരമ്പര്യത്തെ മറയ്ക്കുവാൻ  പിന്നെ പുതിയ പത്രാസുകാരനാകാൻ  പേക്കോലങ്ങൾ കെട്ടിയാടിയ  പഴയ നാട്ടിന്പുറത്തുകാരന്റെ  പൊള്ളയായ അഹംബോധത്തിലായിരുന്നു  പൊങ്ങച്ചങ്ങൾ അലങ്കാരമായപ്പോൾ  നാട്ടിന്റെ നന്മകളെ മറവിയിൽ മൂടിയപ്പോൾ  മൂടാൻ മറന്നുപോയൊരു  മൂഢത ബാക്കിയായ്‌  പുഴയിൽ നിന്നും കരകാണാൻ വന്നൊരു  പത്രാസുകാരൻ മീനിന്റെ തുള്ളലിൽ  അഭിനവ നടനം കണ്ടാസ്വദിച്ച കാണികൾ  അറിയാൻ മറന്നുപോയ്  അത് ശ്വാസത്തിനായുള്ള അതിജീവനത്തിനുള്ള  പ്രാണന്റെ പിടയലാണെന്നു  കോലം കെട്ടിയാലും  കുലം മറക്കാതിരിക്കുക  കുലം മറന്നൊരിക്കലും  കുളം കുഴിക്കാതിരിക്കുക  തല മറന്ന് എണ്ണപുരട്ടുമ്പോൾ  വരും വരായ്കകൾ മറക്കാതിരിക്കട്ടെ  രചന :ജ്യോതിഷ് പി ആർ 

ഒരു വിഷു കണിയുടെ /കെണിയുടെ ഓർമ

വിഷുക്കണിയെ കുറിച്ചോർക്കുമ്പോൾ വര്ഷങ്ങള്ക്കു മുമ്പ് കണ്ട ഒരു കണിയെ കുറിച്ചാണ് ഓര്മ വരുന്നത് ...അന്ന് പ്രവാസജീവിതത്തിലെ ആദ്യ ഏടുകളിൽ ഒരു സ്റ്റുഡിയോ ഫ്ലാറ്റിൽ ഒറ്റയ്ക്ക് ബാച്‌ലർ ലൈഫ് ആഘോഷിക്കുന്ന കാലം ..ഏകാന്ത വാസത്തിനു ഒരു പാടു പരിമിതിയുണ്ടെങ്കിലും പല നേട്ടങ്ങളുമുണ്ട് ...സർവ്വ സ്വതന്ത്രനായി ജീവിക്കാം ..സ്വന്തം പാചക പരീക്ഷണങ്ങളിൽ  അഭിരമിക്കാം ! എന്തായാലും അതൊരു വിഷുക്കാലമായിരുന്നു ...യാദൃശ്ചികമായി വെള്ളിയാഴ്ചയും ഒത്തുവന്നു ..രണ്ടു ദിവസം അവധി ..കണിയൊരുക്കാൻ തീരുമാനിച്ചു ..അന്ന് whatsup പ്രചാരത്തിലായിട്ടില്ല .....ഐഒഎസ് ആൻഡ്രോയിഡുകളുടെ ശൈശവ കാലം ...എല്ലാവരുടെയും favourite ഫോൺ നോക്കിയ 65 പോലുള്ള കാലം ...നോക്കിയ ആയിരുന്നു അന്നത്തെ അഭിജാത്യത്തിന്റെ ലക്ഷണം!!...തറവാടുകൾ പഴയ ജന്മികുടുംബങ്ങൾ ക്ഷയിച്ചു എന്നൊക്കെ കേൾക്കുമ്പോൾ എനിക്ക് നോക്കിയ ഫോൺ ഓർമ്മവരും ...പഴയ തറവാടി !ഇന്നോ  ക്ഷയിച്ചുപോയ ഒരു നാലുകെട്ടുപോലെ iപൊടിപിടിച്ചു കിടക്കുന്നു ഏതെങ്കിലും ഒരു മൂലയിൽ ...എന്നാലും നോക്കിയയുടെ ഗുണഗണങ്ങൾ ഇപ്പോഴും നാം വർണിക്കും പഴയ നാലുകെട്ടിന്റെ മേന്മകൾ പുകഴ്ത്തി വാചാലനാകും പോലെ ..!!!! Sorry വിഷയം മാറിപ്പോ...

നഷ്ട പ്രണയിനീ നിനക്കായ്

നഷ്ട പ്രണയിനി നിനക്കായ് കുറിക്കുന്നു കുറിക്കു കൊള്ളുമീ കൂർത്ത വാക്കുകൾ നഷ്ടപ്രണയിനി നിനക്ക് നൽകുവാനീ നിശ്വാസം മാത്രം ബാക്കിയായ്‌ ആശ്വാസമേകുവാൻ നെഞ്ചോടു ചേർക്കുവാൻ ആശയില്ലാഞ്ഞിട്ടല്ല അരുതായ്മകൊണ്ടു് അരുതായ്മയുടെ ഈ പെരുമയാർന്ന ഉലകത്തിൽ കൊള്ളരുതാത്തവനാകുവാനിനി എനിക്ക് വയ്യ ക്ഷമിക്കു നീ എങ്കിലും നിന്റെ നെഞ്ചിലെ സങ്കടകനലിൽ ഒരു പാതിരാ മഴയായെങ്കിലും  ഒരു വേള  ഞാൻ പെയ്തണഞ്ഞിടും ഒരിറ്റു അശ്രുവായെങ്കിലും നിന്നെ നനയ്ക്കുവാൻ  നിന്നിൽ അലിഞ്ഞു ചേരാൻ നിയമം അ നുശാ സിച്ച വഴികളിൽ നിയതിയായ് നിയോഗമായ് നീ പോലുമറിയാതെ വന്നണഞ്ഞീടും ഇന്ന് നിന്റെ സിരകളിൽ ത്രസിക്കുന്ന  നിന്റെ ഉള്ളിൽ തുടിക്കുന്ന പുതുജീവനിലും എന്റെ  പ്രണയത്തിൽ ജീവാംശം പുതു തളിരായ് തെന്നലായ് വളർന്നു പടരട്ടെ നിനക്കായ് നിനക്ക് മാത്രമായ് പകുത്തു നൽകുന്നിതാ ഇനിയെന്റെ പ്രാണൻ രചന :ജ്യോതിഷ് പി ആർ

ഹെർബൽ ചികിത്സ

സ്കൂളിൽ പഠിക്കുമ്പോൾ വലുതാകുമ്പോൾ  ആരായിത്തീരണം എന്ന് ചോദിക്കുമ്പോൾ കളക്ടർ ആയിത്തീരണമെന്ന സ്ഥിരം പല്ലവി മാറിയത് അഥവാ മാറ്റിയത് കോളേജിൽ എത്തിയപ്പോൾ കളക്ടർ ആകണമെങ്കിൽ ലേശം മെനക്കേടും നല്ല പഠിപ്പും കുറച്ചു വെടിപ്പും വേണമെന്ന്  പരമാർത്ഥം മനസ്സിലാക്കിയപ്പോഴാണ്...പിന്നെ കുന്നോളം ആഗ്രഹിച്ചാലേ കുന്നിക്കുരുവെങ്കിലും കിട്ടുമെന്ന് പണ്ട് പറങ്കിയണ്ടിവളപ്പിലെ പരമുച്ചേട്ടൻ പറഞ്ഞ ഓര്മവെച്ചു ഒരു വില്ലജ് ഓഫീസർ എങ്കിലും അകാൻ ആഗ്രഹിക്കാൻ തുടങ്ങി psc പരീക്ഷ എഴുതാൻ തുടങ്ങി ...അല്ലേലും പ്രേമിച്ച പെണ്ണിനെ കെട്ടാൻ പറ്റിയില്ലെങ്കിൽ അറ്റ്ലീസ്റ്റ്  അവളുടെ അനിയത്തിയെ എങ്കിലും കെട്ടണമെന്ന പഴയ തത്വശാസ്ത്രമനുസരിച്ചു വില്ലജ് ഓഫീസർ psc  പരീക്ഷ റാങ്ക്ലിസ്റ്റിൽ കടന്നു കൂടി ...ഗുരുകാരണവന്മാരുടെ അനുഗ്രഹമോ അതോ കറക്കികുത്തിയതെല്ലാം ശരിയായ ഭാഗ്യമോ ആവൊ?എന്തായാലും അപ്പം തിന്നാൽ മതിയല്ലോ അപ്പം ചുട്ട  ഹോട്ടൽ ചേച്ചിയുടെ ചന്തം നോക്കണ്ട എന്നാണല്ലോ (അക്ഷരം മാറിയിട്ടില്ല ഉറപ്പാ )എന്തായാലും  പെട്ടെന്ന് തന്നെ appointment ഓർഡർ വന്നു ...സ്നേഹ സമ്പന്നരായ വിശ്വസ്തരായ കോഴിക്കോട്ടുകാരുടെ നാട്ടിലെ ഒരു കുഗ്രാമത്തി...

ഒരു മഹത്തായ വളി ...അഥവാ ഒരു വളി കഥ

വളിയെന്നു കേട്ട് ആരും മുഖം ചുളിക്കണ്ട ...വളി ഒരു വലിയ പ്രപഞ്ച സത്യമാണ് ...ഊർജത്തിൻറെ ഊർദ്ധ പ്രവാഹമാണ് $#########💪😛😝😜                പ്രവാസികളുടെ ഞായറാഴ്ച്ച നാട്ടിലെ തിങ്കളാഴ്ച്ചയ്ക്കു സമമാണ് ...രണ്ടുദിവസത്തെ അവധിയും കഴിഞ്ഞു ചെറിയൊരു മടിയാണ് ഞായറാഴ്ച രാവിലെ അനുഭവപ്പെടുക ...പിന്നെ moneyexchange ലെ സുന്ദരികളുടെ മുഖങ്ങൾ ഓര്മവരുമ്പോൾ എല്ലാ മടിയും പമ്പ കടക്കും ...പതിവുപോലെ രാവിലെ ചായയും മൊത്തികുടിച്ചു കൂടെയുള്ള ഫിലിപ്പൈൻ മൊഞ്ചത്തിയുമായി പഞ്ചാരയടിച്ചു കൊണ്ടിരിക്കുമ്പോഴാണ് തൊട്ടടുത്തുള്ള ഡെന്റിസ്റ്റിന്റെ റൂമിൽ നിന്നും പട്ടിമോങ്ങുന്നത് പോലെ ഒരു കരച്ചിൽ കേട്ടത് ...കൂടെയുള്ള ഫിലിപ്പിനോ പയ്യൻ പറഞ്ഞു പട്ടിയെങ്ങാൻ പെറ്റു കിടക്കുന്നുണ്ടാകും ...രണ്ടു ദിവസം അവധിയായിരുന്നല്ലോ ...കുശാലായി ഒരാഴ്ചത്തേക്ക് പട്ടി ഫ്രൈ ചെയ്യാം ...കഷ്ടം ...അതുവരെ പഞ്ചാരയടിച്ചോണ്ടിരുന്നവൾ ഇതൊക്കെയാണല്ലോ ദൈവമേ കഴിക്കുന്നത് എന്നോർത്തപ്പോൾ തന്നെ ഓക്കാനം വന്നു ...അവരുടെ കൂടേ ഡെന്റിസ്റ്റിന്റെ റൂമിലേക്ക് പോയതും കണ്ട കാഴ്ച്ച രസാവഹകമായിരുന്നു ...ഒരു തമിഴ് സംസാരിക്കുന്ന ഒരു പാവം തൊഴിലാളിയ...

കാട്ടുപ്പൂക്കൾ

തൊടിയിൽ വിരിയുന്ന പേരറിയാത്ത പൊടിപോലെ പടരുന്ന ചില പൂക്കളുണ്ട്  പൂവാടിയിൽ ഒരിക്കലും ഇടം പിടിക്കാത്ത  പാവങ്ങളായ  വെറും കാട്ടുപൂക്കൾ  വളമില്ല നനവില്ല ലാളനയില്ല എങ്കിലും  ഗുണത്തിലും മണത്തിലും അഗ്രഗണ്യർ  തുപ്പലിൻ തീർത്ഥത്തിൽ  തെളിനീരുകണ്ടെത്തും  പരാതിയില്ലാതെ പടർന്നുപിടിക്കവർ  ഔഷധിയെങ്കിലും  ഗുണമേറെയെങ്കിലും  ചാന്തിനുപോലും പരിഗണിക്കാത്തവർ ഓർമകളിൽ പരതിയാൽ  ഒരുപാടുകാണും  നമുക്കിടയിലുമീ കാട്ടുപൂക്കൾ   നന്മതൻ നറുമണമുള്ളവരെങ്കിലും നാം  അകറ്റിനിർത്തുന്ന ചില പാവം കൂട്ടുകാർ  പദവികളില്ലാത്ത പത്രാസുമില്ലാത്ത  പുതുമോടിയല്ലാത്ത പഴയ കൂട്ടർ  പരിഭവമില്ലാതെ പരാതികളില്ലാതെ  സൗഹൃദമേകുന്ന തണൽ മരങ്ങൾ  വഴിയമ്പലത്തിലെ വഴിവിളക്കുപോൽ വഴിയാത്രികർക്കു വഴികാട്ടും തോഴർ തൊഴുതില്ലെങ്കിലും പഴിക്കാതിരിക്കാം നിശ്ശബ്ദരാകുമീ നൽസൗഹൃദങ്ങളെ രചന:ജ്യോതിഷ്  പി ആർ

10 Years Challenge

കുഞ്ചു ചേട്ടനും (അസൂയാലുക്കൾ പഞ്ചാര കുഞ്ചുവെന്നും വിളിക്കും )രാഗിണി ചേച്ചിയും പ്രണയിച്ചു കല്യാണം കഴിച്ചവരാണ് ...എന്നാൽ റോമൻസിന് ഇപ്പോഴും ഒരു കുറവും വന്നിട്ടില്ല ...അതല്ലേലും അങ്ങിനെയാണ് യഥാർത്ഥ പ്രണയത്തിന് expiary date ഇല്ലാലോ ...എന്തായാലും രാഗിണി ചേച്ചിയുടെ ഒരേയൊരു പരാതി ഈയിടെയായി കുഞ്ചു ചേട്ടൻ ഫുൾ ടൈം ഫേസ്ബുക്കിലാണ് എന്നാണ് ...പഴയ ഫ്രണ്ട്സമായ് കൂടുതലും ഗേൾ ഫ്രണ്ട് ആണ് ഫുൾ ടൈം ചാറ്റലും ...പിന്നെ ഇടയ്ക്കിടെ  ഫേസ്ബുക് ചലഞ്ചേന്നും  പറഞ്ഞുഞ്പ്രൊഫൈൽ മാറ്റലും ബക്കറ്റിൽ ഐസ്‌വാട്ടർ എടുത്തു തലയിൽ കമിഴ്ത്തലുമൊക്കെയാണ് പരിപാടി ...ഇന്നലെ വൈകിട്ട് കൊണ്ടുകൊടുത്ത ചായ തണുത്തുപോയെന്നും പറഞ്ഞു പുള്ളിക്കാരൻ വലിയ പുകിലുണ്ടാക്കി ...കാര്യം മറ്റൊന്നുമല്ല കൊണ്ടുവച്ച ചായ ഫേസ്ബുക്കിൽ എന്തോ ചെയ്യുന്ന തിരക്കിൽ പെട്ട് കുടിക്കാൻ മറന്ന് പോയി ചൂടറിയതാണ് ...നിങ്ങളുടെ ഒരു facebook ...എന്താ ഇത്ര കൂലങ്കുഷമായി ആലോചിക്കാൻ എന്ന ചോദ്യത്തിന് ഉത്തരമായി കുഞ്ചുവേട്ടൻ സ്വദസിദ്ധമായ പഞ്ചാരഭാവത്തോടെ മൊഴിഞ്ഞു ...ഡീ 10years challenge    വന്നിട്ടുണ്ട് ഫേസ്ബുക്കിൽ ...ഞാനിതു തുടങ്ങിയിട്ട് കുറച്ചയിട്ടല്ലേ ഉള്ളു ...നീ സ...

ഒരു യാത്രാമൊഴി

ഒരു നറുമുല്ലയുടെ നറു മണമായ്  നറുനിലാവിൻ ശീതളിമയായ്  തളിരിനെ തലോടും തെന്നലായ്  തരളിതമായൊരു വിരഹഗാനമായ്  നിശബ്ദമായ് നീ വിടചൊല്ലിയപ്പോൾ  നിശബ്ദമായ് നിറഞ്ഞിരുന്നെൻ മിഴികളും  അശക്തരാണുനാം തടയുവാൻ   അഭിനയിക്കേണ്ട ചില നേരങ്ങളിൽ  അരങ്ങിൽ വിതുമ്പുന്ന മനസ്സുമായ്  ആടിത്തിമിർക്കേണ്ട കപട ജന്മങ്ങൾ  അരികിലുള്ള കാലങ്ങളിൽ  അറിഞ്ഞുകൊണ്ടകന്നു  നിന്നു നാം  പറയാതെ അറിഞ്ഞൊതൊക്കെയും  അകതാരിൽ കുറിച്ച് വച്ച് നാം  അകലങ്ങളിൽ നാമിനി മാറിയിരിക്കിലും  അകമേ നിറച്ചാർത്തായ് നിറയും നീ എന്നുമെന്നും  രചന :ജ്യോതിഷ് പി ആർ 

നവജ്യോതിഷം അഥവാ പുത്തൻ പരിഷ്‌കാരങ്ങൾ

ഒരുപാടൊരുപാട് മൂല്യമേറിയ പാഠങ്ങൾ പഠിപ്പിച്ച വർഷം ...കൂടേ നിന്ന് കുതികാൽ വെട്ടാൻമടിയ്ക്കാത്തവരും ഉണ്ടെന്ന് മനസ്സിലാക്കിയ വർഷം ..കൊടുവാൾ വീശി കൊലവള്ളിക്ക്  വെട്ടാൻ വന്ന കൂട്ടുകാരേക്കാൾ വേദനിച്ചതു പാവം ജീവനില്ലാത്ത കൊടുവാളിനാ യിരുന്നെന്ന് വേദനയോടെ തിരിച്ചറിഞ്ഞ വർഷം ...നന്പനെന്നാൽ നമ്പാൻ പറ്റുന്നവരാണെന്നറിഞ്ഞ വർഷം ...!!മതത്തിന്റ മത്തുപിടിച്ചവർ സൗഹൃദങ്ങൾക്കിടയിൽ പോലും വേർതിരിവിന്റെ പക്ഷപാതിത്വത്തിന്റെ മതില്കെട്ടുമെന്നറിഞ്ഞ കല്മഷമായ ഒരു വർഷം !!!???    പിന്നെ നമ്മൾ കുപ്പയിൽ ഒരു പരിഗണനയും കൊടുക്കാതെ ആരുടെക്കെയോ വാക്കുകൾ കേട്ട് അവഗണിച്ചിരുന്ന പലരും പലവ്യാധികളും ഒറ്റയ്ക്കുമാറ്റുന്ന ഒറ്റമൂലികളേക്കാളും മൂല്യമുള്ള അമൂല്യമായ സൗഹൃദങ്ങളാണെന്ന് ദൈവം പഠിപ്പിച്ചു തന്ന നന്മ നിറഞ്ഞ വർഷം     ഓരോ അനുഭവങ്ങളും അറിവ് പകർന്ന് തരുന്ന ഗുരുനാഥന്മാരാണ് ...അപ്പോൾ തീർച്ചയായും 2018 തിരിച്ചറിവുകൾ നൽകിയ ഒരു പരിണിതപ്രജ്ഞനായ സദ്ഗുരു തന്നെയായിരുന്നു .യഥാർത്ഥ  മിത്രങ്ങളെയും ബന്ധുക്കളെയും ശത്രുക്കളെയും ദൈവം കാണിച്ചു തന്ന വഴികാട്ടിയും ദർപ്പണവുമായ വർഷം ....    2019 എന്ന പുതിയ ഗുരുന...