ഒരുപാടൊരുപാട് മൂല്യമേറിയ പാഠങ്ങൾ പഠിപ്പിച്ച വർഷം ...കൂടേ നിന്ന് കുതികാൽ വെട്ടാൻമടിയ്ക്കാത്തവരും ഉണ്ടെന്ന് മനസ്സിലാക്കിയ വർഷം ..കൊടുവാൾ വീശി കൊലവള്ളിക്ക് വെട്ടാൻ വന്ന കൂട്ടുകാരേക്കാൾ വേദനിച്ചതു പാവം ജീവനില്ലാത്ത കൊടുവാളിനാ യിരുന്നെന്ന് വേദനയോടെ തിരിച്ചറിഞ്ഞ വർഷം ...നന്പനെന്നാൽ നമ്പാൻ പറ്റുന്നവരാണെന്നറിഞ്ഞ വർഷം ...!!മതത്തിന്റ മത്തുപിടിച്ചവർ സൗഹൃദങ്ങൾക്കിടയിൽ പോലും വേർതിരിവിന്റെ പക്ഷപാതിത്വത്തിന്റെ മതില്കെട്ടുമെന്നറിഞ്ഞ കല്മഷമായ ഒരു വർഷം !!!???
പിന്നെ നമ്മൾ കുപ്പയിൽ ഒരു പരിഗണനയും കൊടുക്കാതെ ആരുടെക്കെയോ വാക്കുകൾ കേട്ട് അവഗണിച്ചിരുന്ന പലരും പലവ്യാധികളും ഒറ്റയ്ക്കുമാറ്റുന്ന ഒറ്റമൂലികളേക്കാളും മൂല്യമുള്ള അമൂല്യമായ സൗഹൃദങ്ങളാണെന്ന് ദൈവം പഠിപ്പിച്ചു തന്ന നന്മ നിറഞ്ഞ വർഷം
ഓരോ അനുഭവങ്ങളും അറിവ് പകർന്ന് തരുന്ന ഗുരുനാഥന്മാരാണ് ...അപ്പോൾ തീർച്ചയായും 2018 തിരിച്ചറിവുകൾ നൽകിയ ഒരു പരിണിതപ്രജ്ഞനായ സദ്ഗുരു തന്നെയായിരുന്നു .യഥാർത്ഥ മിത്രങ്ങളെയും ബന്ധുക്കളെയും ശത്രുക്കളെയും ദൈവം കാണിച്ചു തന്ന വഴികാട്ടിയും ദർപ്പണവുമായ വർഷം ....
2019 എന്ന പുതിയ ഗുരുനാഥനിലേക്ക് എന്നെ കൈപിടിച്ചു ഏല്പിച്ച 2018 ന് നന്ദി പറയുന്നതോടൊപ്പം എന്റെ എല്ലാ സുഹൃത്തുക്കൾക്കും നന്മയും ഐശ്വര്യവും നിറഞ്ഞ പുതുവത്സരാശംസകൾ
സസ്നേഹം :പുതിയ പാഠങ്ങൾ ഉൾക്കൊണ്ട പുതിയ ജ്യോതിഷ് 🙏🙏🙏🙏
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ