ഒരു നറുമുല്ലയുടെ നറു മണമായ്
നറുനിലാവിൻ ശീതളിമയായ്
തളിരിനെ തലോടും തെന്നലായ്
തരളിതമായൊരു വിരഹഗാനമായ്
നിശബ്ദമായ് നീ വിടചൊല്ലിയപ്പോൾ
നിശബ്ദമായ് നിറഞ്ഞിരുന്നെൻ മിഴികളും
അശക്തരാണുനാം തടയുവാൻ
അഭിനയിക്കേണ്ട ചില നേരങ്ങളിൽ
അരങ്ങിൽ വിതുമ്പുന്ന മനസ്സുമായ്
ആടിത്തിമിർക്കേണ്ട കപട ജന്മങ്ങൾ
അരികിലുള്ള കാലങ്ങളിൽ
അറിഞ്ഞുകൊണ്ടകന്നു നിന്നു നാം
പറയാതെ അറിഞ്ഞൊതൊക്കെയും
അകതാരിൽ കുറിച്ച് വച്ച് നാം
അകലങ്ങളിൽ നാമിനി മാറിയിരിക്കിലും
അകമേ നിറച്ചാർത്തായ് നിറയും നീ എന്നുമെന്നും
രചന :ജ്യോതിഷ് പി ആർ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ