കുഞ്ചു ചേട്ടനും (അസൂയാലുക്കൾ പഞ്ചാര കുഞ്ചുവെന്നും വിളിക്കും )രാഗിണി ചേച്ചിയും പ്രണയിച്ചു കല്യാണം കഴിച്ചവരാണ് ...എന്നാൽ റോമൻസിന് ഇപ്പോഴും ഒരു കുറവും വന്നിട്ടില്ല ...അതല്ലേലും അങ്ങിനെയാണ് യഥാർത്ഥ പ്രണയത്തിന് expiary date ഇല്ലാലോ ...എന്തായാലും രാഗിണി ചേച്ചിയുടെ ഒരേയൊരു പരാതി ഈയിടെയായി കുഞ്ചു ചേട്ടൻ ഫുൾ ടൈം ഫേസ്ബുക്കിലാണ് എന്നാണ് ...പഴയ ഫ്രണ്ട്സമായ് കൂടുതലും ഗേൾ ഫ്രണ്ട് ആണ് ഫുൾ ടൈം ചാറ്റലും ...പിന്നെ ഇടയ്ക്കിടെ
ഫേസ്ബുക് ചലഞ്ചേന്നും പറഞ്ഞുഞ്പ്രൊഫൈൽ മാറ്റലും ബക്കറ്റിൽ ഐസ്‌വാട്ടർ എടുത്തു തലയിൽ കമിഴ്ത്തലുമൊക്കെയാണ് പരിപാടി ...ഇന്നലെ വൈകിട്ട് കൊണ്ടുകൊടുത്ത ചായ തണുത്തുപോയെന്നും പറഞ്ഞു പുള്ളിക്കാരൻ വലിയ പുകിലുണ്ടാക്കി ...കാര്യം മറ്റൊന്നുമല്ല കൊണ്ടുവച്ച ചായ ഫേസ്ബുക്കിൽ എന്തോ ചെയ്യുന്ന തിരക്കിൽ പെട്ട് കുടിക്കാൻ മറന്ന് പോയി ചൂടറിയതാണ് ...നിങ്ങളുടെ ഒരു facebook ...എന്താ ഇത്ര കൂലങ്കുഷമായി ആലോചിക്കാൻ എന്ന ചോദ്യത്തിന് ഉത്തരമായി കുഞ്ചുവേട്ടൻ സ്വദസിദ്ധമായ പഞ്ചാരഭാവത്തോടെ മൊഴിഞ്ഞു ...ഡീ 10years challenge വന്നിട്ടുണ്ട് ഫേസ്ബുക്കിൽ ...ഞാനിതു തുടങ്ങിയിട്ട് കുറച്ചയിട്ടല്ലേ ഉള്ളു ...നീ സമ്മതിച്ചാൽ നമുക്കൊരു 10 മാസം challenge ഏറ്റെടുക്കാം ...നമ്മുടെ 10മാസം മുമ്പത്തെ ഫോട്ടോ എന്ന് ...പൂർത്തീകരിക്കും മുമ്പെ രാഗിണിച്ചേച്ചിയുടെ വക മാസ് ഡയലോഗ് പുറത്തേക്കു വന്നു ഫ ...ഒന്നു പ്രസവിച്ചതിന്റെ ക്ഷീണം മാറിയില്ല ...അപ്പോഴേക്കും ...എണീറ്റു പോയേക്കണം ഇവിടുനിന്നും ...പാവം കുഞ്ചു ചേട്ടൻ എന്തോ പോയ അണ്ണാനെപ്പോലെ അന്തം വിട്ട് നിന്നു പോയി ...മനസ്സിൽ ആത്മഗതം ചെയ്തു ...വെറുതെയല്ല പെൺബുദ്ധി പിൻബുദ്ധി എന്ന് പറയുന്നത് എന്ന്
വാൽകഷ്ണം :ഞാനും എന്റെ ഭാര്യയുമായിട്ടു യാതൊരു സാമ്യവും ഈ കഥയ്ക്കില്ല ...
പിന്നെ എന്നെ കൊല്ലാൻ വരുന്ന ഫെമിനിച്ചികളായ കൂട്ടുകാരികളോട് ...പിൻബുദ്ധിയിൽ sharp ബുദ്ധിയന്നാണ് അടിയൻ ഉദേശിച്ചത് ...ഒടിവിദ്യ അറിയാത്തതിനാൽ ഇതേ രക്ഷയുള്ളൂ
രചന :ജ്യോതിഷ് പി ആർ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ