ചില നറുപുഞ്ചിരികൾ
നറുനിലാവിൻ വെളിച്ചമായ്
ഹൃദയ ഭിത്തികളിൽ
നറുരാഗങ്ങൾ പടർത്തിടും
അറിയാതെ വിടരുന്ന പ്രണയ പുഷ്പങ്ങൾ
പറയാതിരിക്കിലും മൗനമായ്
ആരുമറിയാതെ മൗനപ്രണയമായ്
നേർത്തൊരു തെന്നലിൻ കുളിര്മയായ്
ഓർമയുടെ ഇടവഴികളിൽ
മഴയിൽ നനഞ്ഞൊരു പുതുതളിരായ്
താനെ ഉയിർത്തു വന്നീടും !!!
നിനക്കായ് നിനക്കുമാത്രമായ്
നിയമത്തിന്റെ വേലിക്കകത്തുനിന്നിതാ
നൽകുന്നു ഞാനീ പ്രണയ ചുംബനം
നിൻറെ ശ്വാസനിശ്വാസങ്ങൾ
എന്റെ ഇടനെഞ്ചിൽ നനവുപടർത്തുമ്പോൾ
ഒരുവേള ഞാൻ പോലുമറിയാതെയെൻ
നയനങ്ങളിൽ അശ്രു വിരുന്നുവന്നുകൊണ്ടേയിരുന്നു
നിൻറെ ശ്വാസനിശ്വാസങ്ങൾ
എന്റെ ഇടനെഞ്ചിൽ നനവുപടർത്തുമ്പോൾ
ഒരുവേള ഞാൻ പോലുമറിയാതെയെൻ
നയനങ്ങളിൽ അശ്രു വിരുന്നുവന്നുകൊണ്ടേയിരുന്നു
വിടപറഞ്ഞകലുന്ന വേളയിലും
വിതുമ്പലോടെ നീ പറഞ്ഞ വാക്കുകൾ
ഇടനെഞ്ചിലിന്നും പെരുമ്പറ കൊട്ടുന്നു
പ്രണയിനി നിൻ പ്രണയത്തിനുപകരമായ്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ