ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കുമ്പസാര കൂട്ടിലെ കുമ്പളങ്ങ

പള്ളീലച്ചനായി സ്വന്തം നാട്ടിലെ ഇടവകയിൽ തന്നെ കിട്ടിയപ്പോഴാണ് അയാൾക്ക് ളോഹയുടെ മൂല്യം ശരിക്കും മനസ്സിലായത് .അതുവരെ സ്കൂളിലെ ഉഴപ്പനെന്നു പേരുകേട്ട അയാളെ എന്നും കർത്താവ് വിചാരിച്ചാൽ പോലും നീയൊന്നും ഒരുകാലത്തും ഗുണം പിടിക്കില്ല എന്ന് പ്രാകിയിരുന്ന കണക്കുമാഷ് ചാണ്ടിയുടെ മകളുടെ കൊച്ചിന്റെ കുർബാന മുതൽ മകന്റെ വീട് വെഞ്ചരിപ്പിനു വരെ ഈ പഴയ ഉഴപ്പൻ വിദ്യാർത്ഥി വേണ്ടിവന്നു എന്നത് ഒരു ചരിത്രത്തിന്റെ കാവ്യനീതിയായോ കാലത്തിന്റെ മധുര പ്രതികരമായോ കാണാം .അതെ ആരെയും നിന്ദിക്കരുത് ...ആരാണ് എപ്പോഴാണ് കുതിച്ചുയരുക എന്ന് സർവേശ്വരനായ കർത്താവിന് മാത്രമറിയാം ...നിന്ദിച്ചവനെ വന്ദിക്കേണ്ടി വരുന്ന കാലം വിദൂരമല്ല .
എന്തായാലും ഇടവകയിലെ വീട്ടിൽനിന്നും പള്ളിമേടയിലെ പാചകക്കാരനിൽ നിന്നും 
നിന്നും എന്നും മട്ടനും പോർക്കും പിന്നെ താറാവും ബീഫും ചിക്കൻ പൊരിച്ചതും ഇടയ്ക്കിടെ കർഷക കുടുംബങ്ങളിൽ നിന്നും കരിമീനും ഒക്കെ ആയി അയാൾ തടിച്ചു കൊഴുത്തു .ഈയിടെയായി എന്താ എന്നറിയില്ല പണ്ട് അമ്മച്ചി വീട്ടിലുണ്ടാക്കിയിരുന്ന കുമ്പളങ്ങ കറി ഒന്നു കൂട്ടാൻ തോന്നിയിട്ട് കുറച്ചു ദിവസമായി ...കുക്കായ ജോസഫിനോട് പറഞ്ഞിട്ടാണെൽ അവൻ കുമ്പളം മേടിക്കാൻ മറന്നുപോയി ...ആ ഏതായാലും പുതിയ യമഹയുടെ സ്കൂട്ടർ അരമനയിൽ ഉള്ളത് ഒന്ന് എടുത്ത് കുമ്പളം മേടിച്ചു വരാമെന്ന് നിനച്ചു അയാൾ പുറത്തേക്കിറങ്ങി ...വണ്ടി നിരത്തിലിറങ്ങി പോക്കറ്റ് റോഡിലൂടെ നീങ്ങിയതും വഴിയിലേതാ ഒരു മുഴുത്ത കുമ്പളം അച്ചോ എന്നെയങ്ങെടുത്തോ എന്നും പറഞ്ഞു കിടപ്പുണ്ട് ...(പണ്ട്‌ കോളേജിൽ പഠിക്കുമ്പോൾ എന്നെയൊന്നു തോണ്ടിയിട്ടെങ്കിലും പോടാ എന്ന് പറയുന്ന തല തെറിച്ച പെണ്പിള്ളേരെപോലെ )..ആകെ കൺഫ്യൂഷൻ ആയി നിക്കുമ്പോഴാണ് കഴിഞ്ഞ ആഴ്ച്ച വായിച്ച ലോ ഓഫ് അട്രാക്ഷൻ ബുക്കിൽ തീവ്രമായി ആഗ്രഹിക്കുന്ന കാര്യങ്ങൾ മാറ്ററിലൈസ് ആയി കണ്മുന്നിൽ പ്രത്യക്ഷേപെടുന്നത് ഓർമ വന്നത് ...കാര്യം അതായിരുക്കുമെന്നു കരുതി ചുറ്റും നോക്കി ആരും കാണുന്നില്ലെന്ന് ഉറപ്പുവരുത്തി വണ്ടിയിൽ എടുത്തു വച്ച് തിരിച്ചു പോകാൻ തുടങ്ങി ..പോകും മുമ്പ്റോഡിനോട് ചേർന്നുള്ള അന്നാമ്മയുടെ പാടത്തേക്ക് നോക്കിയപ്പോൾ ഒരുപാട് കുമ്പളങ്ങൾ പൂവിട്ടു നില്കുന്നത് കണ്ടത് ..അപ്പോൾ മുതൽ അന്നാമ്മയുടെ കൃഷിയിടത്തിൽ നിന്നാണെന്നു മനസിലായി ...കുഴപ്പമില്ല അന്നമ്മയല്ലേ കാണുമ്പോൾ പറയാം എന്ന് കരുതി നേരെ ഇടവകയിലോട്ട് കുതിച്ചു .പള്ളി മേടയിലെത്തിയപ്പോൾ അടുക്കള ജോസഫ് പൂട്ടിയിട്ട് എങ്ങോപോയി ...അപ്പോഴാണ് കപ്പിയാർ വന്നു പറയുന്നത് ഒരാൾ കുമ്പസരിക്കാൻ വന്നിട്ടുണ്ടെന്ന് ...ഏതായാലും ഇടവകയിൽ എല്ലാവരും നന്നായിപോയതുകൊണ്ടാണോ എന്നറിയില്ല ഇപ്പോൾ കുമ്പസാരം കുറവാണ് ഏതായാലും ഇപ്പോൾ കിട്ടിയത് കേട്ടേക്കാം എന്നോർത്ത് കയ്യിലുള്ള കുമ്പളവുമായി കുമ്പസാര കൂട്ടിലേക്ക്‌ കയറി ഇരുന്നു ..കൂട്ടിനുള്ളിലൂടെ പുറത്തേക്കു നോക്കിയപ്പോൾ കണ്ടകാഴ്ച ലോ ഓഫ് അട്ടാറക്ഷൻ വീണ്ടും ശരിവയ്ക്കുന്നതായിരുന്നു ...നേരത്തെ കിട്ടിയ കുമ്പളത്തിന്റെ ഉടമ അന്നാമ്മ കുമ്പസാരത്തിനു തയ്യാറായി മുന്നിൽ നിൽക്കുന്നു ..അച്ചോ ഞാൻ സത്യസക്രിസ്ത്യാനിക്ക് നിരക്കാത്ത കാര്യം ചെയ്തു ...എന്റെ കുമ്പള പ്പാടത്തിലെ ഒരു മുഴുത്ത കുമ്പളം ഏതോ ഒരു തന്തയ്ക്കു പിറക്കാത്ത കഷ്മലൻ കട്ടോണ്ട് പോയി ...സങ്കടം സഹിക്കാഞ്ഞതുകൊണ്ടു ഞാൻ ആ മുതൽ കട്ടവൻ മുടിഞ്ഞുപോകാൻ പാണന്മാരുടെ കാവിൽ കോഴിയെ നേർച്ച നേർന്നു ..ഇനി കട്ടവൻ കുടലിൽ പുണ്ണ് വന്നു ഉഴലും ...കുറെ കാലമായി ഏതോ ഒരുത്തൻ കുമ്പളം കട്ടോണ്ട് പോകുന്നു ...ഇത് കേട്ടതും അച്ചൻ വല്ലാണ്ടായി ...ശത്രുവിനെ പോലും സ്നേഹിക്കാനാണ് നമ്മെ പഠിപ്പിച്ചതെന്നും ഇനി ശത്രുവാണെൽ പോലും ഇതിട്ടാൽ കൂടോത്ര ങ്ങൾ മതവിരുദ്ധമാണെന്നും ഉപദേശിച്ചു ഇനി ആവർത്തിക്കരുതെന്ന താക്കീതുമായി കുമ്പസാരം അവസാനിപ്പിച്ചു .നേർച്ചയൊക്കെ തട്ടിപ്പാണെന്നു നാഴികയ്ക്ക് നാല്പതു വട്ടം കൊട്ടിഘോഷിക്കാറുണ്ടെങ്കിലും ഉള്ളിലൊരു ഭയം ...എന്താ എന്നറിയില്ല കുമ്പസാരം കഴിഞ്ഞതും കുമ്പളം കഴിയാഞ്ഞിട്ടുപോലും 4വട്ടം കക്കൂസിൽ പോകേണ്ടി വന്നു ...അപ്പോഴെല്ലാം എല്ലാം കെട്ട്‌ മൗനിയായി കുമ്പസാരക്കൂട്ടിൽ ഭദ്രമായിരുന്നു ഇനിയൊരിക്കലും കറിക്കത്തിയുടെ പീഡനത്തിന് ഇരയാകില്ലെന്ന അമിത ആത്മവിശ്വാസത്തോടെ അന്നാമ്മയുടെ കുമ്പളം മൗനമായി മന്ദഹസിക്കുണ്ടായിരുന്നു 

ഗുണപാഠം :കക്കും മുതൽ കയ്ക്കും ...ഇനി എങ്ങനെയായാലും ..കഥയിൽ ചോദ്യമില്ല ...
രചന :ജ്യോതിഷ് പി ആർ 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഉഷ്ണം ഉഷ്ണേ ന: ശാന്തി

ഉഷ്ണം ഉഷ്ണേ ന: ശാന്തി ...ഈ പ്രയോഗത്തെ നമ്മളിൽ പലരും തെറ്റിദ്ധരിച്ചിരിക്കുന്നത് ഉഷ്ണത്തെ  അതായതു ചൂടിനെ ചൂടുകൊണ്ട് തന്നെ ശാന്തമാക്കണം എന്നാണ് ...അത് വളരെയേറെ തെറ്റാണ് ...അതിന്റെ യഥാർത്ഥ അർത്ഥം ഉഷ്ണത്തെ ഉഷ്ണം കൊണ്ടുതന്നെ ശമിപ്പിക്കുവാൻ കഴിയില്ല- ന ശാന്തി -അതിനു മറ്റുമാർഗം ശീതളിമയാകാം മറ്റെന്തുമാകാം ...സംസ്‌കൃത പദത്തെ കൂട്ടിവായിച്ചതിൽ പറ്റിയ ചെറിയൊരു പിശകാണ് വലിയൊരു വിരോദാഭാസമായി മാറിയത് .വ്യാകരണം പറയാനല്ല ഞാനിതു സന്ദർഭവശാൽ പറഞ്ഞത്...ഇതൊരു അനശ്വരമായ ലോക സത്യമാണ് ...വലിയൊരു പ്രാപഞ്ചിക സത്യം ഇതിൽ ഒളിഞ്ഞിരിപ്പുണ്ട് ...അതായത്  ദേഷ്യത്തെ ദേഷ്യം കൊണ്ടോ വെറുപ്പിനെ പകരം വെറുപ്പിനെക്കൊണ്ടോ അല്ല ജയിക്കേണ്ടത്...അഥവാ ശമിപ്പിക്കേണ്ടത് ...പകരം ദേഷ്യത്തെ ക്ഷമകൊണ്ടും വെറുപ്പിനെ സ്നേഹം കൊണ്ടും ശമിപ്പിക്കാം ...അഥവാ കീഴ്‌പെടുത്താം...അങ്ങിനെ തന്നെയാണ് അതുമാത്രമാണ് അതിന്റെ യഥാർത്ഥ പോംവഴി എന്ന് സാരം..ചിലപ്പോൾ നാം മറ്റുള്ളവരെ ദേഷ്യത്താൽ കീഴ്പെടുത്തുമ്പോൾ ഓർക്കുക അവർ കീഴടങ്ങുന്നത് അവർക്കു മറ്റ് വഴികൾ ഇല്ലാഞ്ഞിട്ടാണ് ...അപ്പോൾ കീഴടങ്ങുന്ന അവരുടെ ദേഷ്യം മറ്റൊരു രൂപം പ്രാപിക്കും...പക ..അതവിടെ കിടന്നു പുക...

ഒരു മഹത്തായ വളി ...അഥവാ ഒരു വളി കഥ

വളിയെന്നു കേട്ട് ആരും മുഖം ചുളിക്കണ്ട ...വളി ഒരു വലിയ പ്രപഞ്ച സത്യമാണ് ...ഊർജത്തിൻറെ ഊർദ്ധ പ്രവാഹമാണ് $#########💪😛😝😜                പ്രവാസികളുടെ ഞായറാഴ്ച്ച നാട്ടിലെ തിങ്കളാഴ്ച്ചയ്ക്കു സമമാണ് ...രണ്ടുദിവസത്തെ അവധിയും കഴിഞ്ഞു ചെറിയൊരു മടിയാണ് ഞായറാഴ്ച രാവിലെ അനുഭവപ്പെടുക ...പിന്നെ moneyexchange ലെ സുന്ദരികളുടെ മുഖങ്ങൾ ഓര്മവരുമ്പോൾ എല്ലാ മടിയും പമ്പ കടക്കും ...പതിവുപോലെ രാവിലെ ചായയും മൊത്തികുടിച്ചു കൂടെയുള്ള ഫിലിപ്പൈൻ മൊഞ്ചത്തിയുമായി പഞ്ചാരയടിച്ചു കൊണ്ടിരിക്കുമ്പോഴാണ് തൊട്ടടുത്തുള്ള ഡെന്റിസ്റ്റിന്റെ റൂമിൽ നിന്നും പട്ടിമോങ്ങുന്നത് പോലെ ഒരു കരച്ചിൽ കേട്ടത് ...കൂടെയുള്ള ഫിലിപ്പിനോ പയ്യൻ പറഞ്ഞു പട്ടിയെങ്ങാൻ പെറ്റു കിടക്കുന്നുണ്ടാകും ...രണ്ടു ദിവസം അവധിയായിരുന്നല്ലോ ...കുശാലായി ഒരാഴ്ചത്തേക്ക് പട്ടി ഫ്രൈ ചെയ്യാം ...കഷ്ടം ...അതുവരെ പഞ്ചാരയടിച്ചോണ്ടിരുന്നവൾ ഇതൊക്കെയാണല്ലോ ദൈവമേ കഴിക്കുന്നത് എന്നോർത്തപ്പോൾ തന്നെ ഓക്കാനം വന്നു ...അവരുടെ കൂടേ ഡെന്റിസ്റ്റിന്റെ റൂമിലേക്ക് പോയതും കണ്ട കാഴ്ച്ച രസാവഹകമായിരുന്നു ...ഒരു തമിഴ് സംസാരിക്കുന്ന ഒരു പാവം തൊഴിലാളിയ...

ഒരവിഹിതത്തിന്റെ കഥ

പണ്ട് നമ്മൾ തേച്ചുപോയ പെണ്ണ് നമ്മുടെ കല്യാണമൊക്കെ കഴിഞ്ഞു സ്വസ്ഥമായി അതിലേറെ ഭാര്യയുടെ മുന്നിൽ മഹാമാന്യഗുൽഗുലൻ (പുതിയവാക്കു ഫ്രം ജ്യോതിഃ ഡിക്ഷണറി )ആയി നടക്കുമ്പോൾ അപ്രതീക്ഷിതമായി നമ്മുടെ അയൽക്കാരിയായി രംഗപ്രവേശനം ചെയ്താലുള്ള അവസ്ഥയെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ ?അങ്ങനെയൊരു രസകരമായ അനുഭവമാണ് നമ്മുടെ കഥാനായകൻ ജോജോയ്ക്കുണ്ടായത് .ജോജോ പൂവാലശസ്ത്രത്തിൽ phd എടുത്തയാളാണ് ...കുശുമ്പി പെണ്ണുങ്ങൾ അഥവാ പഴയ കാമുകിമാർ തേപ്പുകാരൻ എന്നും അയാളെ വിശേഷിപ്പിക്കാറുണ്ട് .തേപ്പുകാലമൊക്കെ കഴിഞ്ഞു ഒരു arranged മാര്യേജ് ഒക്കെ കഴിഞ്ഞു കുടുംബവുമായി മനസമാധാനത്തോടെ ജീവിച്ചുപോവുമ്പോഴാണ് തൊട്ടു താഴെയുള്ള വില്ലയിൽ വില്ലത്തിയായി പഴയ കാമുകിയെത്തുന്നത് .ആരോ പുതിയ താമസക്കാർ എത്തിയിട്ടേണ്ടെന്നറിഞ്ഞു മലയാളിയുടെ favourite ഹോബ്ബിയായ ഒളിഞ്ഞുനോട്ടം വഴി ഇടം കണ്ണിട്ട് എത്തിനോക്കിയതായിരുന്നു ജോജോ ...പുതിയ സുന്ദരിയായ താമസക്കാരിയെയും കെട്ടിയോനെയും കണ്ടതും ജോജോയുടെ ദേഹമാസകലം ഒരു ഇലക്ട്രിക്ക് ഷോക്കടിച്ചപോലെ തോന്നി .കൂട്ടത്തിൽ എന്താ ചേട്ടാ ചന്തിയിൽ കുന്തമുന കുത്തിയ പോലെ നിക്കണത് എന്ന ഭാര്യയുടെ താങ്ങു കൂടി ആയപ്പോഴേക്കും അയാൾ വല്ലാതെയായ...