ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

രണ്ടാം കെട്ട്‌

എന്താണെന്നറിയാത്തൊരു വെമ്പൽ ...അത് മനുഷ്യസഹജമാണ് ..എങ്കിലും പ്രായം ഏതാണ്ട് മുപ്പത്  പിന്നിട്ടപ്പോഴാണ്  അയാൾക്ക് ഈയിടെയായി ഒരു രണ്ടാം കെട്ടിനെകുറിച്ചൊരു അഭിനിവേശം സിരകളിലൂടെ പടർന്നു കേറിതുടങ്ങിയത്  ...സോഷ്യൽ മീഡിയയുടെ അതിപ്രസരം കാരണമാകാം ഈയിടെയായി കക്ഷി സോറി _ കക്ഷി എന്ന വാക്ക് ഒരു സുഖം പോരാത്തതിനാൽ  ഞാൻ പുതുതായി ഒരു വാക്ക് മലയാള ഭാഷയ്ക്ക് സംഭാവനനൽകുന്നു ...കക്ഷൻ.പുല്ലിംഗമാണ്_  .അപ്പോൾ എന്തായാലും നമ്മുടെ കഥാപാത്രം ഈയിടെയായി യൂട്യൂബിൽ തരംഗം തീർക്കുന്ന പുതുമുഖ ന്യൂ ജനറഷൻ പയ്യൻ രണ്ടുകെട്ടി രണ്ടു ഭാര്യമാരെയും  ഒരേവീട്ടിൽ മാനേജ് ചെയ്യുന്ന വീഡിയോ കണ്ടിട്ടാകാം ചിലപ്പോൾ ഒരു പെണ്ണുകൂടി കെട്ടിയാലെന്താ എന്നൊരു മോഹം നാമ്പിട്ടത് .മോഹം കലശലായപ്പോൾ അതൊന്നു ഭാര്യയോട് എങ്ങിനെയും അവതരിപ്പിക്കണമെന്നായി ...അത് വരെ അമ്പലങ്ങളിൽ പെൺപിള്ളേരെ വായ്‌നോക്കാൻ മാത്രം പോയി ശീലമുള്ള അയാൾ ഭാര്യയുടെ ശ്രദ്ധ പിടിച്ചുപറ്റാനായി ശ്രീകൃഷ്ണ ക്ഷേത്ര  നിത്യ സന്ദർശകനായി ...പുരാണങ്ങൾ വായന തുടങ്ങി..എപ്പോഴും ഒരുപാടു തോഴികളുണ്ടായിരുന്ന കൃഷ്ണനെയും രണ്ടു കല്യാണം കഴിച്ച അര്ജുനനെയും പറ്റി  ഭാര്യയോട് സ്വതവേ കൃഷ്ണ ഭക്തയായ ഭാര്യയോട് നിത്യവും ചർച്ചകളായി  ...ഫുൾ ടൈം ഓൺലൈൻ ആയിരുന്ന കെട്ടിയോന് തന്നോട് പെട്ടെന്ന് സംസാരം തുടങ്ങിയത് കണ്ടു പാവം ഭാര്യ മുന്താണിപോയ സാരിയെപോലെ അകെ കുഴഞ്ഞു ഒരു  പരുവത്തിലായി .അല്ലേലും ഭക്തി മനുഷ്യർക്ക് കൂടുന്നത് ഉഡായിപ്പുകൾ ഒളിപ്പിക്കുവാനോ അല്ലെങ്കിൽ എന്തേലും കള്ളത്തരങ്ങൾ ചെയ്യാനോ ആയിരിക്കും മിക്കവാറും .
                                     എങ്ങനെ ഇക്കാര്യം ഭാര്യയോടാവതരിപ്പിക്കും എന്ന്  കുണ്ടികുത്തി ആലോചിച്ചിട്ടും (സോറി ഓപ്പോസിറ്റ വേർഷൻ ഓഫ് തലകുത്തി ആലോചിക്കൽ )ഒരെത്തും പിടിയും അയാൾക്ക്‌ കിട്ടിയില്ല.അപ്പോഴാണ് അയാൾക്ക്‌ 4 കെട്ടിയ മാമ്മദിക്കയെ ഓര്മ വന്നത് ...നേരെ അങ്ങോട്ട് വച്ച് പിടിച്ചു...മമ്മദിക്കയാണ്‌ അയാളോട് ന്യൂജനറേഷൻ മീഡിയ വഴി ഡിപ്ലോമാറ്റിക് ആയിട്ട് കാര്യം അവതരിപ്പിക്കാൻ ഉപദേശം കൊടുത്തത് .കാര്യം അയാൾക്ക്‌ ക്ഷ ബോധിച്ചു ....വീട്ടിലെത്തി സ്മാർട്ട് ടീവി യിലെ നിത്യവും കാണുന്ന യൂട്യൂബ് അക്കൗണ്ടിൽ ഫുൾ ടൈം മുകളിൽ പറഞ്ഞ രണ്ടുകെട്ടിയ ന്യൂജനറേഷൻ കാരന്റെ വീഡിയോ സ്ഥിരമായി കാണാൻ തുടങ്ങി ...അപ്പോൾ ഭാര്യയും ലേശം ശ്രദ്ധിക്കാൻ തുടങ്ങി ...സാവധാനം പുള്ളിക്കാരൻ പറയാൻ തുടങ്ങി ദേ രണ്ടുഭാര്യമാർ ഉള്ളതുകൊണ്ട് ആ വീട്ടിൽ എന്ത് ഐക്യമാ ...അടുക്കളപ്പണി പെട്ടെന്ന് കഴിയും അവരാ ണെങ്കിൽ എന്തൊരു ഐക്യത്തിലാണ് ..കണ്ടിട്ട് അസൂയ തോന്നുന്നു ...അല്ല ഈയിടെയായി നീ അടുക്കളപ്പണി ചെയ്തു മടുത്തു എന്നും മറ്റും പറയാറുണ്ടായിരുന്നല്ലോ ...ഇവർക്കാ പ്രശ്നം കാണില്ലാല്ലേ എന്നും പറഞ്ഞു ബുദ്ധിപരമായി അയാൾ കാര്യം പറയാതെ പറഞ്ഞു ...ഭാര്യയാണെങ്കിൽ ഒന്നും മനസ്സിലാകാത്തപോലെ ശരിയാ എന്നും പറഞ്ഞു അർത്ഥഗർഭമായി ഇരുത്തി മൂളി ..അയാൾ മനസിലെ ലഡുവിനെ പൊട്ടാതെ അടക്കിപിടിച്ചുകൊണ്ട് മന്ദം മന്ദം ചന്തിയും ചൊറി ഞ്ഞു കിടപ്പറയിലേക്ക് പോയി .
          മധുവിധുവിനെ കുറിച്ചുള്ള മധുര സ്വപ്നങ്ങളുമായി അയാൾ പതിയെ ഉറക്കത്തിലോട്ട് വീണു പോയി .ഉറങ്ങി എണീറ്റയുടൻ ഭാര്യയെ ഒന്നുകൂടി ഡിപ്ലോമാറ്റിക് ആയി കാര്യം ഓര്മപ്പെടുത്താൻ അയാൾ TV യിൽ യൂട്യൂബ് PLAY ചെയ്തതും ആദ്യം വന്നത് 22female kottayam എന്ന ഫെമിനിസ്റ്റുകളുടെ പ്രിയ സിനിമ ..എന്തോ ഒരു പന്തികേട് മണത്തതും അയാൾ ഭാര്യയെ തിരക്കി കിച്ചണിലേക്ക് കുതിച്ചു ...ഭാര്യ ശൃംഗരിച്ചുകൊണ്ട് പക്ഷെ സ്വല്പം ഗൗരവത്തിൽ അയാളോട് പറഞ്ഞു ..ചേട്ടാ ഈ പിക്ചർ ഫ്രെയിം ഒന്ന് നമ്മുടെ ബെഡ്‌റൂമിൽ തൂക്കിയിടമോ ..ഇത് കണികണ്ടുകൊണ്ട് എഴുന്നേറ്റാൽ ഐശ്വര്യമാണെന്നാണ് 304 ലെ റോസമ്മ പറഞ്ഞത് ..റോസമ്മ പേരിൽ മാത്രം റോസുള്ള കെട്ടിയോന്റെ കരണം അടിച്ചു പൊട്ടിച്ച ഫെമിനിസ്റ്റുകളുടെ ജാക്കിച്ചാനായ ഫ്ലാറ്റ് 304 ലെ റോസമ്മ ...പണ്ടൊരിക്കൽ അറിയാതെ ഒന്ന് വായ് നോക്കി പോയതിന്  മാക്സിപൊക്കി കാണിച്ച കൂതറ ...ദൈവമേ അപകടം മണത്തു അല്ല ഉറപ്പായി ..അയാൾ വിറയാർന്ന കൈകളോടെ ആ പിക്ചർ ഏറ്റുവാങ്ങി ഇടകണ്ണിട്ടു അതിലേക്കു നോക്കി ...22female കോട്ടയം ഫിലിമിലെ ഒരു ക്ലൈമാക്സ് രംഗം കളർ പ്രിൻറ് എടുത്ത് വച്ച് ഭദ്രമായി ലാമിനേറ്റ് ചെയ്തിട്ടുണ്ട് ...കൂടാതെ അതിന് താഴെ നായികയുടെ ഫോട്ടോക്ക് താഴെ ഇവൾ ഈ വീടിന്റെ ഐശ്വര്യം എന്ന് ഹിന്ദു ഭവനങ്ങളിൽ ദൈവങ്ങളുടെ ഫോട്ടോ വയ്ക്കും പോലെ എഴുതിയിട്ടുമുണ്ട് ...ഏതാണ്ടയാൾക്ക് എല്ലാം മനസിലായി ...ഭദ്രമായി ഫോട്ടോ ചുവരിൽ തൂക്കി ഫോട്ടോയെ നോക്കി തൊഴുകൈയ്യോടെ നിൽക്കുമ്പോളും അടിവയറ്റിൽ നിന്നുള്ള ആന്തൽ
വിട്ടുമാറുന്നുണ്ടായിരുന്നില്ല ...ഭാര്യമാർ രാഷ്ട്രീയക്കാരേക്കാളും ഡിപ്ലോമാറ്റിക് ആണല്ലോ എന്ന് അയാൾ മനസ്സിൽ ഓർത്തു

കൂട്ടുകറി :ഈ കഥയ്ക് ആരുമായും ഒരു ബന്ധവുമില്ല ...അഥവാ ഉണ്ടെന്ന് തോന്നിയാൽ --- അങ്ങ് സഹിച്ചുകൊള്ളുക --ആ എന്ത് ചെയ്യുവാൻ എല്ലാ കള്ളത്തരങ്ങളും മറയിട്ടു എല്ലാകാലത്തും മൂടിവെയ്ക്കാനാവില്ലല്ലോ  
രചന :ജ്യോതിഷ് പി ആർ 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഉഷ്ണം ഉഷ്ണേ ന: ശാന്തി

ഉഷ്ണം ഉഷ്ണേ ന: ശാന്തി ...ഈ പ്രയോഗത്തെ നമ്മളിൽ പലരും തെറ്റിദ്ധരിച്ചിരിക്കുന്നത് ഉഷ്ണത്തെ  അതായതു ചൂടിനെ ചൂടുകൊണ്ട് തന്നെ ശാന്തമാക്കണം എന്നാണ് ...അത് വളരെയേറെ തെറ്റാണ് ...അതിന്റെ യഥാർത്ഥ അർത്ഥം ഉഷ്ണത്തെ ഉഷ്ണം കൊണ്ടുതന്നെ ശമിപ്പിക്കുവാൻ കഴിയില്ല- ന ശാന്തി -അതിനു മറ്റുമാർഗം ശീതളിമയാകാം മറ്റെന്തുമാകാം ...സംസ്‌കൃത പദത്തെ കൂട്ടിവായിച്ചതിൽ പറ്റിയ ചെറിയൊരു പിശകാണ് വലിയൊരു വിരോദാഭാസമായി മാറിയത് .വ്യാകരണം പറയാനല്ല ഞാനിതു സന്ദർഭവശാൽ പറഞ്ഞത്...ഇതൊരു അനശ്വരമായ ലോക സത്യമാണ് ...വലിയൊരു പ്രാപഞ്ചിക സത്യം ഇതിൽ ഒളിഞ്ഞിരിപ്പുണ്ട് ...അതായത്  ദേഷ്യത്തെ ദേഷ്യം കൊണ്ടോ വെറുപ്പിനെ പകരം വെറുപ്പിനെക്കൊണ്ടോ അല്ല ജയിക്കേണ്ടത്...അഥവാ ശമിപ്പിക്കേണ്ടത് ...പകരം ദേഷ്യത്തെ ക്ഷമകൊണ്ടും വെറുപ്പിനെ സ്നേഹം കൊണ്ടും ശമിപ്പിക്കാം ...അഥവാ കീഴ്‌പെടുത്താം...അങ്ങിനെ തന്നെയാണ് അതുമാത്രമാണ് അതിന്റെ യഥാർത്ഥ പോംവഴി എന്ന് സാരം..ചിലപ്പോൾ നാം മറ്റുള്ളവരെ ദേഷ്യത്താൽ കീഴ്പെടുത്തുമ്പോൾ ഓർക്കുക അവർ കീഴടങ്ങുന്നത് അവർക്കു മറ്റ് വഴികൾ ഇല്ലാഞ്ഞിട്ടാണ് ...അപ്പോൾ കീഴടങ്ങുന്ന അവരുടെ ദേഷ്യം മറ്റൊരു രൂപം പ്രാപിക്കും...പക ..അതവിടെ കിടന്നു പുക...

ഒരു മഹത്തായ വളി ...അഥവാ ഒരു വളി കഥ

വളിയെന്നു കേട്ട് ആരും മുഖം ചുളിക്കണ്ട ...വളി ഒരു വലിയ പ്രപഞ്ച സത്യമാണ് ...ഊർജത്തിൻറെ ഊർദ്ധ പ്രവാഹമാണ് $#########💪😛😝😜                പ്രവാസികളുടെ ഞായറാഴ്ച്ച നാട്ടിലെ തിങ്കളാഴ്ച്ചയ്ക്കു സമമാണ് ...രണ്ടുദിവസത്തെ അവധിയും കഴിഞ്ഞു ചെറിയൊരു മടിയാണ് ഞായറാഴ്ച രാവിലെ അനുഭവപ്പെടുക ...പിന്നെ moneyexchange ലെ സുന്ദരികളുടെ മുഖങ്ങൾ ഓര്മവരുമ്പോൾ എല്ലാ മടിയും പമ്പ കടക്കും ...പതിവുപോലെ രാവിലെ ചായയും മൊത്തികുടിച്ചു കൂടെയുള്ള ഫിലിപ്പൈൻ മൊഞ്ചത്തിയുമായി പഞ്ചാരയടിച്ചു കൊണ്ടിരിക്കുമ്പോഴാണ് തൊട്ടടുത്തുള്ള ഡെന്റിസ്റ്റിന്റെ റൂമിൽ നിന്നും പട്ടിമോങ്ങുന്നത് പോലെ ഒരു കരച്ചിൽ കേട്ടത് ...കൂടെയുള്ള ഫിലിപ്പിനോ പയ്യൻ പറഞ്ഞു പട്ടിയെങ്ങാൻ പെറ്റു കിടക്കുന്നുണ്ടാകും ...രണ്ടു ദിവസം അവധിയായിരുന്നല്ലോ ...കുശാലായി ഒരാഴ്ചത്തേക്ക് പട്ടി ഫ്രൈ ചെയ്യാം ...കഷ്ടം ...അതുവരെ പഞ്ചാരയടിച്ചോണ്ടിരുന്നവൾ ഇതൊക്കെയാണല്ലോ ദൈവമേ കഴിക്കുന്നത് എന്നോർത്തപ്പോൾ തന്നെ ഓക്കാനം വന്നു ...അവരുടെ കൂടേ ഡെന്റിസ്റ്റിന്റെ റൂമിലേക്ക് പോയതും കണ്ട കാഴ്ച്ച രസാവഹകമായിരുന്നു ...ഒരു തമിഴ് സംസാരിക്കുന്ന ഒരു പാവം തൊഴിലാളിയ...

ഒരവിഹിതത്തിന്റെ കഥ

പണ്ട് നമ്മൾ തേച്ചുപോയ പെണ്ണ് നമ്മുടെ കല്യാണമൊക്കെ കഴിഞ്ഞു സ്വസ്ഥമായി അതിലേറെ ഭാര്യയുടെ മുന്നിൽ മഹാമാന്യഗുൽഗുലൻ (പുതിയവാക്കു ഫ്രം ജ്യോതിഃ ഡിക്ഷണറി )ആയി നടക്കുമ്പോൾ അപ്രതീക്ഷിതമായി നമ്മുടെ അയൽക്കാരിയായി രംഗപ്രവേശനം ചെയ്താലുള്ള അവസ്ഥയെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ ?അങ്ങനെയൊരു രസകരമായ അനുഭവമാണ് നമ്മുടെ കഥാനായകൻ ജോജോയ്ക്കുണ്ടായത് .ജോജോ പൂവാലശസ്ത്രത്തിൽ phd എടുത്തയാളാണ് ...കുശുമ്പി പെണ്ണുങ്ങൾ അഥവാ പഴയ കാമുകിമാർ തേപ്പുകാരൻ എന്നും അയാളെ വിശേഷിപ്പിക്കാറുണ്ട് .തേപ്പുകാലമൊക്കെ കഴിഞ്ഞു ഒരു arranged മാര്യേജ് ഒക്കെ കഴിഞ്ഞു കുടുംബവുമായി മനസമാധാനത്തോടെ ജീവിച്ചുപോവുമ്പോഴാണ് തൊട്ടു താഴെയുള്ള വില്ലയിൽ വില്ലത്തിയായി പഴയ കാമുകിയെത്തുന്നത് .ആരോ പുതിയ താമസക്കാർ എത്തിയിട്ടേണ്ടെന്നറിഞ്ഞു മലയാളിയുടെ favourite ഹോബ്ബിയായ ഒളിഞ്ഞുനോട്ടം വഴി ഇടം കണ്ണിട്ട് എത്തിനോക്കിയതായിരുന്നു ജോജോ ...പുതിയ സുന്ദരിയായ താമസക്കാരിയെയും കെട്ടിയോനെയും കണ്ടതും ജോജോയുടെ ദേഹമാസകലം ഒരു ഇലക്ട്രിക്ക് ഷോക്കടിച്ചപോലെ തോന്നി .കൂട്ടത്തിൽ എന്താ ചേട്ടാ ചന്തിയിൽ കുന്തമുന കുത്തിയ പോലെ നിക്കണത് എന്ന ഭാര്യയുടെ താങ്ങു കൂടി ആയപ്പോഴേക്കും അയാൾ വല്ലാതെയായ...