നഴ്സിംഗ് പഠനകാലത്തു നർമം നിറഞ്ഞ ഒരുപിടി ഓർമ്മകൾ ഉണ്ടാവുക സ്വാഭാവികം ....എങ്ങനെയെങ്കിലും ഈ പഠനമൊന്നു കഴിഞ്ഞു കിട്ടിയാൽ മതിയെന്നോർക്കാത്ത ഒരാളും കാണില്ല ...പ്രത്യേകിച്ച് ഹോസ്പിറ്റൽ ട്രെയിനിങ് ...നമ്മൾ ട്രെയിനി ആണെന്ന് മനസ്സിലാക്കുന്ന ഹതഭാഗ്യനായ രോഗി മുതൽ രോഗിയുടെ കൂടെ മൂട്ടയുടെ എണ്ണം പിടിക്കാൻ നിൽക്കുന്ന സഹചാരി പോലും ചിലപ്പോൾ ട്രെയിനിങ് സ്റ്റാഫിന്റെ തലയിൽ കേറി നിരങ്ങും എന്നുള്ളതൊരു വേദനാജനകമായ ട്രൗസറുടുക്കാത്ത സത്യമാണ് -സോറി നഗ്‌ന സത്യം 😆
എന്തായാലും അങ്ങനെയൊരു govt ഹോസ്പിറ്റൽ പരിശീലനത്തിനിടയിൽ എന്റെ പ്രിയ കൂട്ടുകാരി അവളെ സൗകര്യാർത്ഥം നമുക്ക് ദാക്ഷായണി എന്ന് വിളിക്കാം 🤣....അവളുടെ രോദനവും രോഗിയുടെ അട്ടഹാസവും കേട്ടാണ് മുങ്ങി നടക്കുകയായിരുന്ന ഞാൻ ഓടിയെത്തിയത് ...ദാക്ഷായണി സുന്ദരിയായതിനാൽ പണ്ടേ അവളെ സഹായിക്കാൻ എനിക്ക് പെരുത്തിഷ്ടമാണ് ...എന്താ കാര്യം ഞാൻ ചോദിച്ചതും അവൾ ഇടറിയ ശബ്ദത്തോടെ എന്റെ നേർക്ക് തിരിഞ്ഞുകൊണ്ടു പറഞ്ഞു (സത്യത്തിൽ ഞാൻ ഒരു കെട്ടിപിടുത്തവും ആശ്വസിപ്പിക്കലുമായിരുന്നു സ്വപ്നം കണ്ടത് ...അത് തൂറ്റി പോയി )ഡാ ഈ അപ്പൂപ്പൻ എന്നെ വഴക്ക് പറഞ്ഞു പേടിപ്പിക്കുവാ ...ഞാൻ നോക്കുമ്പോൾ ആറടിയിലധികം ഉയരമുള്ള ആരോഗ്യസമ്പുഷ്ഠനായ ഒരു അപ്പൂപ്പൻ എന്നെ നോക്കി ഇവനെതാ ഈ എലിയെന്ന ഭാവത്തോടെ മീശ പിരിച്ചു നിക്കുന്നു ...അയാൾ ഉറക്കെ പറയുന്നുണ്ട് ...ഹമ് എന്റെ അപ്പി ടൈറ്റായിട്ട് തന്നെയാ പോകുന്നത് ..അത്ര സൂക്കേടാണെൽ വാ കക്കൂസിലോട്ടു അപ്പി ഞാൻ കാണിച്ചു തരാം ...എനിക്കൊന്നും മനസ്സിലായില്ല ..ഞാൻ ആശ്ചര്യത്തോടെ അവളെ നോക്കി ...അവൾ പറഞ്ഞു ഡാ ഡോക്ടർ റൗണ്ട്സിന് വന്നപ്പോൾ ഞാൻ പറഞ്ഞു ...ഇയാൾക്ക് appetite കുറവാണ് .(loss of appetite ...നമ്മടെ സ്ഥിരം നഴ്സിംഗ് കെയർ പ്ലാൻ diagnosis).ഭക്ഷണം തീരെ കഴിക്കുന്നില്ല എന്ന് ..അതിന് ഡോക്ടർ പോയതും എന്നെ ഇയാൾ ചീത്തപറഞ്ഞു കൊല്ലുകയ ...ഓഹോ അപ്പോൾ അതാണ് കാര്യം അപ്പൂപ്പനെയും പറഞ്ഞിട്ട് കാര്യമില്ല ...appetite എന്നൊക്കെ ഞാൻ കേട്ടു തുടങ്ങിയത് ഇത് പഠിക്കാൻ വന്നപ്പോഴാ ..പിന്നെ സ്കൂളിന്റെ പടിവാതിൽ പോയിട്ട് തറ പോലും കാണാത്ത ഈ പാവം അപ്പൂപ്പൻ appetite കുറവ് എന്ന് കേട്ടിട്ട് അപ്പി tight ആയി പോകുന്നത് കുറവാണെന്ന് അവൾ ഡോക്ടറിനോട് പറഞ്ഞെന്നു തെറ്റിദ്ധരിച്ചുകാണും ...അപ്പൂപ്പന്റ മെയിൻ പ്രശ്‌നം തന്നെ constipation(മലബന്ധം ) ആണ് ...പാവം 🙏🙏🙏...അപ്പൂപ്പനെ ഒരുവിധം പറഞ്ഞു കാര്യം മനസ്സിലാക്കി ദാക്ഷായണിയെന്ന എന്റെ സുന്ദരിയായ കൂട്ടുകാരിയെ ആശ്വസിപ്പിച്ചു ഞാൻ എന്റെ ധൃതി പിടിച്ച മുങ്ങൽ ഡ്യൂട്ടിയിലേക്കു നീങ്ങി
വാൽകഷ്ണം :ഇപ്പോഴും അപ്പി എന്ന് കേൾക്കുമ്പോൾ എനിക്ക് പാവം ആ കൂട്ടുകാരിയുടെ നിഷ്കളങ്ക മുഖം ഓർമ വരും ...🤣🤣😁പിന്നെ ഇത് എവിടെയെങ്കിലും ഇരുന്നു വായിച്ചിട്ട് എന്നെ തെറിപറയാൻ വരുന്ന എന്റെ സഹപാഠിനികളെ (പുതിയ വാക്കാണ് ഡിക്ഷനറിയിൽ കാണില്ല )ഇതെല്ലാം ഭാവനയാണ് എന്ന് കരുതി എന്നെ കുരുതിക്ക് കൊടുക്കാതെ കാത്തു കൊള്ളുക ..🤪😍😆😆😆🙏
രചന :ജ്യോതിഷ് പി ആർ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ