മറക്കാൻ മറവികൊണ്ടു പോലും
മടിക്കേണ്ട ചിലതുണ്ട് ജീവിതത്തിൽ
മുറിപ്പാടായവ
മുറുക്കിത്തുപ്പിയപ്പോൽ
മനസ്സിൽ കറപിടിച്ചു
മറന്നാലും നീറ്റലായ് പിടയുന്നവ
ചില ചതികളും
കുതികാൽ വെട്ടുകളും
അറിഞ്ഞാലും അറിയാത്ത പോലിരിക്കണം
നിശബ്ദമായ് അന്തരാത്മാവിൽ
നൊമ്പരമായ് മാറ്റിവെക്കണം
കൂടെ നിന്ന് കുതികാൽ നോക്കിവേട്ടുവോർക്ക്
കുതറിയോടുവാൻ പാതയൊരുക്കണം
ചതിയെന്നറിഞ്ഞാലും
പതിയെ ചിരിക്കണം
കാരണം കാലം നൽകാത്ത മറുപടികളില്ലല്ലോ
കർമനിയമത്തിന് കോടതികൾ വേണ്ടെല്ലോ
കാത്തിരിക്കുക കാലത്തിന് മറുപടിക്കായ്
ഓർത്തിരിക്കുക ധർമനിയമങ്ങളെപ്പോഴും
വെറുക്കാതിരിക്കുക ഏത് വറുതിയിലും
മതഭ്രാന്തിനും
മതവെറിയർക്കും
ചികിത്സയേകാൻ മറുമരുന്നില്ലല്ലോ
രചന :ജ്യോതിഷ് പി ആർ
നന്നായിട്ടുണ്ട്.. തുടരുക..👍
മറുപടിഇല്ലാതാക്കൂ