നേരറിയുവാൻ നേരുപറയുവാൻ
നേര്പോലും മടിക്കുന്ന
നെറികെട്ട കാലം
നേരുപറയുന്നവൻ
നേരിനെഅറിയുന്നവൻ
നെറികെട്ടവനായ്
നാറുന്ന കാലം
നുണയന്റെ സാമ്രാജ്യം
നുണയേക്കാൾ പെരുകുന്ന
നാണവും മാനവും
നിശ്ശബ്ദരായ്
നിലവിളക്കിനു മുന്നിൽ
നാമം ജപിച്ചു നാവടക്കുന്ന കാലം
വറുതിയുടെ കാലങ്ങൾ
വെറും ഓര്മകളാക്കി
പറുദീസകൾ പലവിധം
പടുത്തുയർത്തിയ നാം
പാടവും പാഠ്യവും
നാടും നന്മയുടെ നറുമണവും
മറന്ന്
നെറികെട്ട
നന്മയുടെ നീരുവറ്റിയ
പേക്കോലങ്ങളായ് മാറുന്നുവോ
ഓർക്കുക
തിരക്കിലും
വെറുതെയായെങ്കിലും
നിശ്വാസത്തിലെങ്കിലും
ഒരാശ്വാസമുണ്ടാവട്ടെ
രചന :ജ്യോതിഷ് പി ആർ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ