ചിലരുണ്ട് ചിതലുകൾ പോലെ
ചിരിച്ചുകൊണ്ട് നീരുവറ്റിച്ചു
ചിതലരിപ്പിച്ചു ചാമ്പലാക്കുന്നവർ
ചിതലുകൾക്ക് പുണ്യപാവന ഗ്രൻഥങ്ങളും
ചിതലരിപ്പിച്ചു കൊന്നു തിന്നു തീർക്കാനുള്ള
ചിലവില്ലാത്ത ഭോജനം മാത്രം !
കൂടെ നിന്ന് കുതികാൽ വെട്ടുവോരോട്
കഴുത്തുനോക്കി കൊല വള്ളി വെട്ടിമാറ്റുവാൻ
നെഞ്ച് നീറിയ കെഞ്ചുന്നൊരപേക്ഷ
കൂടെനിർത്തിയതിലല്ല കൂട്ടുകൂടിയതിലല്ല
കൂടപ്പിറപ്പേന്ന് വിശ്വസിച്ചതാണെന്റെ തെറ്റ്
ചതിച്ചു നിങ്ങൾ നേടുന്നതൊന്നും ഒരുനാളും
വാഴുകയില്ലെന്ന പരാമർത്ഥ സത്യങ്ങൾ
ചരിത്രഗ്രന്ഥ്ങ്ങൾ പഠിപ്പിച്ച പാഠങ്ങൾ
ചിതലുപോലെ ചിതലരിച്ചു വിഴുങ്ങും മുമ്പ്
ചിന്തയായ് ഉയരട്ടെ
നിങ്ങൾക്കൊരുനാളും ഒരിക്കലും
ഇല്ലാതെപോയ മനഃസാക്ഷിയിൽ
മതഭ്രാന്തുകൊണ്ടോ വേര്തിരിവുകൊണ്ടോ
നിങ്ങൾ കെട്ടിയാടുന്ന മതിലുകളിൽ
കാർക്കിച്ചു തുപ്പുവാൻ
ആദ്യമെത്തുക സർവജ്ഞനായ
ഉടയതമ്പുരാനായിരിക്കും
കാത്തിരുന്നു കാണുക
കർമത്തിന്റെ ധർമവഴികൾ
കാലം മായ്ക്കാത്ത ദൈവ വഴികൾ
നന്ദി നിന്ദിച്ചതിനും
തന്ന വിലയേറിയ പാഠങ്ങൾക്കും
കാരണം നന്ദികെട്ടവനാകുവാൻ
ഞാനൊരു മനുഷ്യമൃഗമല്ല
രചന :ജ്യോതിഷ് പി ആർ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ