സ്കൂളിൽ പഠിക്കുമ്പോൾ വലുതാകുമ്പോൾ ആരായിത്തീരണം എന്ന് ചോദിക്കുമ്പോൾ കളക്ടർ ആയിത്തീരണമെന്ന സ്ഥിരം പല്ലവി മാറിയത് അഥവാ മാറ്റിയത് കോളേജിൽ എത്തിയപ്പോൾ കളക്ടർ ആകണമെങ്കിൽ ലേശം മെനക്കേടും നല്ല പഠിപ്പും കുറച്ചു വെടിപ്പും വേണമെന്ന് പരമാർത്ഥം മനസ്സിലാക്കിയപ്പോഴാണ്...പിന്നെ കുന്നോളം ആഗ്രഹിച്ചാലേ കുന്നിക്കുരുവെങ്കിലും കിട്ടുമെന്ന് പണ്ട് പറങ്കിയണ്ടിവളപ്പിലെ പരമുച്ചേട്ടൻ പറഞ്ഞ ഓര്മവെച്ചു ഒരു വില്ലജ് ഓഫീസർ എങ്കിലും അകാൻ ആഗ്രഹിക്കാൻ തുടങ്ങി psc പരീക്ഷ എഴുതാൻ തുടങ്ങി ...അല്ലേലും പ്രേമിച്ച പെണ്ണിനെ കെട്ടാൻ പറ്റിയില്ലെങ്കിൽ അറ്റ്ലീസ്റ്റ് അവളുടെ അനിയത്തിയെ എങ്കിലും കെട്ടണമെന്ന പഴയ തത്വശാസ്ത്രമനുസരിച്ചു വില്ലജ് ഓഫീസർ psc പരീക്ഷ റാങ്ക്ലിസ്റ്റിൽ കടന്നു കൂടി ...ഗുരുകാരണവന്മാരുടെ അനുഗ്രഹമോ അതോ കറക്കികുത്തിയതെല്ലാം ശരിയായ ഭാഗ്യമോ ആവൊ?എന്തായാലും അപ്പം തിന്നാൽ മതിയല്ലോ അപ്പം ചുട്ട ഹോട്ടൽ ചേച്ചിയുടെ ചന്തം നോക്കണ്ട എന്നാണല്ലോ (അക്ഷരം മാറിയിട്ടില്ല ഉറപ്പാ )എന്തായാലും പെട്ടെന്ന് തന്നെ appointment ഓർഡർ വന്നു ...സ്നേഹ സമ്പന്നരായ വിശ്വസ്തരായ കോഴിക്കോട്ടുകാരുടെ നാട്ടിലെ ഒരു കുഗ്രാമത്തിലേക്ക് ...ആദ്യ ജോലിയല്ലേ പെട്ടെന്ന് തന്നെ ജോയിൻ ചെയ്യാൻ സ്വന്തം നാടായ തിരുവന്തപുരത്തുനിന്നും അങ്ങോട്ട് ട്രെയിനിൽ യാത്രയായി....കുഗ്രാമമെന്നു പറഞ്ഞാൽ കുഗ്രാമം ട്രൗസർ സുനിയെ വിട്ടു പീഡിപ്പിക്കും ...അത്രയ്ക്കും കു കു കുഗ്രാമം ....പൊട്ടിപൊളിഞ്ഞ റോഡിലൂടെ ബസ് യാത്ര ചെയ്തപ്പോൾ ഒരു കാര്യം മനസ്സിലായി ...പലപ്പോഴും നമ്മുടെ സ്വപ്നങ്ങളിലെ നിറമായിരിക്കില്ല യഥാർത്ഥ ജീവിതത്തിന് ..എന്തായാലും ബസിറങ്ങിയതും കണ്ടത് സ്റ്റോപ്പിനോട് ചേർന്ന പഴയ വില്ലജ് ഓഫിസിനു മുന്നിൽ ഒരാൾക്കൂട്ടത്തെയാണ് ....തെക്കനെ വേണ്ട മറുനാടൻ വേണ്ട ...ഇറക്കുമതി വേണ്ട എന്നൊക്കെ അവരെന്തോ മുദ്രാവാക്യം മുഴങ്ങുന്നത് കേട്ടപ്പോൾ കുറച്ചു കഴിഞ്ഞാണ് തിരുവനന്തപുരത്തു നിന്നും ഇറക്കുമതി ചെയ്യപ്പെട്ട എനിക്കെതിരായുള്ള നാട്ടുകാരുടെ സമരമാണെന്ന് മനസ്സിലായത് ...വളിച്ച ഒരു ചിരിയും ചിരിച്ചു സല്പം ഭയത്തോടെ പതുക്കെ ഓഫീസിൽ കയറിക്കൂടി ...പണ്ടേ ആളുകളെ കയ്യിലെടുക്കാൻ സമര്ഥനായതിനാൽ ഈ നാട്ടുകാരെ എങ്ങനെ വശത്താക്കണമെന്ന് മനസിൽ ആലോചിച്ചുകൊണ്ട് പൊടിപിടിച്ച കസേരയിൽ അമർന്നിരുന്നു ...മുന്നിലിരുന്ന ചിറ പുരാതനമായ ഫയലുകൾ പോടാ പരനാറി എന്ന് പറയുന്നതായി എനിക്ക് തോന്നി ...
എന്തായാലും വിചാരിച്ചതിലും പെട്ടെന്ന് തന്നെ നാട്ടുകാരുമായി ഇണങ്ങി ...തൊട്ടടുത്തുള്ള സ്റ്റാമ്പ് വെണ്ടർ നാരായണൻ നായർ ആദ്യമൊക്കെ ജാഡയിട്ടെങ്കിലും അദ്ദേഹത്തിന്റെ അകാരഭംഗിയെ പുകഴ്ത്തിയപ്പോൾ പാവം വീണു ...വില്ലേജ് ഓഫീസിന്റെ താഴത്തെനിലയിലുള്ള ചായക്കട നടത്തുന്ന മീനാക്ഷിയേടത്തിയും അവരുടെ സുന്ദരിയായ മകളും വന്നതിന്റെ പിറ്റേന്ന് തന്നെ കൂട്ടുകാരായി മാറിയിരുന്നു .തൊട്ടടുത്തുള്ള പാർട്ടി ഓഫീസിലെ പ്രമുഖ നേതാവ് ആദ്യമൊക്കെ മൊടകാണിച്ചെങ്കിലും ആരുമറിയാതെ എന്നോട് ചെവിയിൽ ജാതി ചോദിച്ചു വാലുള്ള ജാതിയാണെന്നു മനസ്സിലായപ്പോൾ അദ്ദേഹത്തിന്റെ സുന്ദരിയായ മകൾക്കു വേണ്ടി കല്യാണമാലോചിക്കാൻ ജാതകം വരെ വാങ്ങിച്ചു കൊണ്ടുപോയി ....ആളുടെ സുന്ദരിയായ ചന്ദനം ചാർത്തിയ ദാവണിക്കാരി മകളെ ഓർത്തപ്പോൾ ഭാവി അമ്മായിഅപ്പനോട് ക്ഷമിച്ചു അല്ലേലും ദാവണി പണ്ടേ നമുക്കൊരു വീക്നെസ് ആയിരുന്നല്ലോ ..
കാര്യങ്ങൾ അങ്ങിനെ മൈസൂർ പഴം കഴിച്ചാൽ മോഷൻ സ്മൂത്തായി പോകും പോലെ സ്മൂത്തായി പോകുമ്പോഴാണ് ഒരു ചെറിയ പ്രശ്‌നം ആവിർഭവിച്ചത് ...അല്ലേലും ജീവിതം സുഖവും ദുഖവും ഇടകലർന്നു പുട്ടുപോലെയാണ് ...ഇടയ്ക്കു തേങ്ങപോലെ പ്രശ്നങ്ങൾ പൊങ്ങി വരും .ഒരു ദിവസം രാവിലെ പൊടിപിടിച്ച ഫയലുകളിൽ മുഖം പൂഴ്ത്തി ഉറങ്ങാനിരിക്കുമ്പോഴാണ് താഴെ വലിയൊരു ബഹളം കേട്ടത് ...എണീക്കും മുമ്പെ ചായക്കടയിലെ മീനാക്ഷിയേടത്തി സാറൊന്നു വന്നേ എന്നും പറഞ്ഞു കൈയോടെ താഴത്തേക്ക് കൂട്ടികൊണ്ടുപോയി ...കാര്യമെന്തെന്നു വച്ചാൽ അടുത്തുള്ള കൃഷ്ണൻ നായരുടെ ആയുർവേദ പച്ചമരുന്ന് കടയിൽ ഒരു പുതിയ ബോർഡ് തൂക്കിയിട്ടുണ്ട് ...നാട്ടുകാരിയായ പുതുമുഖ നടിയുടെ ഫോട്ടോ പരസ്യചിത്രമായി വച്ച് അതിന് താഴെ Her Balls are Available here എന്നും ...ബോർഡ് എഴുതിയവന്റെ ഇംഗ്ലീഷ് പരിജ്ഞാനകുറവുകൊണ്ടാവണം HERBALS എന്ന വാക്ക് HER BALLS എന്ന് വേർതിരിച്ചു ഒരു L കൂടുതലിട്ട് എഴുതിപ്പോയി ...പോരെ പൂരം ..ആരോ PHOTO എടുത്തിട്ട് WHATSUP ഇൽ ഇട്ടു വൈറലായി ...നടി പോലീസുകാരെയും കൊണ്ട് നായര്സാബിനെ അറസ്റ്റ് ചെയ്യാൻ വന്നതാണ് ...കൃഷ്ണൻ നായർ മുതലാളി ആകെ പേടിച്ചരണ്ട് നടിയുടെ കാലിൽ വീഴാനുള്ള ശ്രമത്തിലാണ് ...ഏതായാലും ബോർഡ് അവിടുന്ന് എടുത്തുമാറ്റാമെന്ന ഉറപ്പിൽ കാര്യങ്ങൾ സംസാരിച്ചു ഒത്തുതീർപ്പാക്കി ...ഒരു ഗുല്ഗുലു തിക്ത കഷായവും ലേശം വാങ്ങി കുടിച്ചു ഞാൻ അവിടെ നിന്നും വീണ്ടും പൊടിപിടിച്ച ഓഫീസിലേക്ക് മനസ്സിൽ നടിയെ ധ്യാനിച്ചു നടന്നു നീങ്ങി
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ