നഷ്ട പ്രണയിനി നിനക്കായ് കുറിക്കുന്നു
കുറിക്കു കൊള്ളുമീ കൂർത്ത വാക്കുകൾ
നഷ്ടപ്രണയിനി നിനക്ക് നൽകുവാനീ
നിശ്വാസം മാത്രം ബാക്കിയായ്
ആശ്വാസമേകുവാൻ നെഞ്ചോടു ചേർക്കുവാൻ
ആശയില്ലാഞ്ഞിട്ടല്ല അരുതായ്മകൊണ്ടു്
അരുതായ്മയുടെ ഈ പെരുമയാർന്ന ഉലകത്തിൽ
കൊള്ളരുതാത്തവനാകുവാനിനി എനിക്ക് വയ്യ
ക്ഷമിക്കു നീ
എങ്കിലും
നിന്റെ നെഞ്ചിലെ സങ്കടകനലിൽ
ഒരു പാതിരാ മഴയായെങ്കിലും
ഒരു വേള ഞാൻ പെയ്തണഞ്ഞിടും
ഒരിറ്റു അശ്രുവായെങ്കിലും
നിന്നെ നനയ്ക്കുവാൻ
നിന്നിൽ അലിഞ്ഞു ചേരാൻ
നിയമം അ നുശാ സിച്ച വഴികളിൽ
നിയതിയായ് നിയോഗമായ്
നീ പോലുമറിയാതെ വന്നണഞ്ഞീടും
ഇന്ന് നിന്റെ സിരകളിൽ ത്രസിക്കുന്ന
നിന്റെ ഉള്ളിൽ തുടിക്കുന്ന പുതുജീവനിലും
എന്റെ പ്രണയത്തിൽ ജീവാംശം
പുതു തളിരായ് തെന്നലായ് വളർന്നു പടരട്ടെ
നിനക്കായ് നിനക്ക് മാത്രമായ്
പകുത്തു നൽകുന്നിതാ ഇനിയെന്റെ പ്രാണൻ
രചന :ജ്യോതിഷ് പി ആർ

കുറിക്കു കൊള്ളുമീ കൂർത്ത വാക്കുകൾ
നഷ്ടപ്രണയിനി നിനക്ക് നൽകുവാനീ
നിശ്വാസം മാത്രം ബാക്കിയായ്
ആശ്വാസമേകുവാൻ നെഞ്ചോടു ചേർക്കുവാൻ
ആശയില്ലാഞ്ഞിട്ടല്ല അരുതായ്മകൊണ്ടു്
അരുതായ്മയുടെ ഈ പെരുമയാർന്ന ഉലകത്തിൽ
കൊള്ളരുതാത്തവനാകുവാനിനി എനിക്ക് വയ്യ
ക്ഷമിക്കു നീ
എങ്കിലും
നിന്റെ നെഞ്ചിലെ സങ്കടകനലിൽ
ഒരു പാതിരാ മഴയായെങ്കിലും
ഒരു വേള ഞാൻ പെയ്തണഞ്ഞിടും
ഒരിറ്റു അശ്രുവായെങ്കിലും
നിന്നെ നനയ്ക്കുവാൻ
നിന്നിൽ അലിഞ്ഞു ചേരാൻ
നിയമം അ നുശാ സിച്ച വഴികളിൽ
നിയതിയായ് നിയോഗമായ്
നീ പോലുമറിയാതെ വന്നണഞ്ഞീടും
ഇന്ന് നിന്റെ സിരകളിൽ ത്രസിക്കുന്ന
നിന്റെ ഉള്ളിൽ തുടിക്കുന്ന പുതുജീവനിലും
എന്റെ പ്രണയത്തിൽ ജീവാംശം
പുതു തളിരായ് തെന്നലായ് വളർന്നു പടരട്ടെ
നിനക്കായ് നിനക്ക് മാത്രമായ്
പകുത്തു നൽകുന്നിതാ ഇനിയെന്റെ പ്രാണൻ
രചന :ജ്യോതിഷ് പി ആർ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ