എന്നെയും തേടി ഞാൻ അലഞ്ഞു
പിന്നെയും കാലപ്രവാഹത്തിൽ
ബാല്യകൗമാര യൗവനങ്ങൾ
ബാലിശമായി കളഞ്ഞു
നേടിയതൊന്നുമേ നേട്ടങ്ങല്ലെന്നു
നേരിട്ടറിയുന്ന നാളിൽ
ഓളങ്ങളായി തെളിയും
ഒളിമങ്ങാത്ത രഹസ്യം
തർക്കിച്ച ശാസ്ത്രതത്വങ്ങൾ
കാർക്കിച്ചു തുപ്പുവാൻ തോന്നും
ചൊല്ലിപ്പഠിച്ച മതപാഠങ്ങൾ
അധരവ്യായാമമെന്നറിയും
നെറികെട്ട തെറികളിൽ പോലും
നിറവൊത്ത മന്ത്രങ്ങൾ അറിയും
ശത്രുതയെല്ലാം പൊഴിയും
അത്രമേൽ മിത്രങ്ങളാകും
അകവും പുറവും നിറയും
മികവൊത്ത പൗർണമി ചന്ദ്രൻ
പിന്നെ കെടില്ലൊരു നാളും
പൊന്നിൻ കെടാവിളക്കായ് മാറും
ജ്യോതിസിൻ പാത തെളിയും
ആത്മജ്യോതിയായ് എന്നും ജ്വലിക്കും
രചന :ജ്യോതിഷ് പി ആർ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ