ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഒരു പരിഭവമഴ

പെയ്തൊഴിയുന്ന മഴയ്ക്കിന്ന്
പരിഭവമുള്ളപോലെ
തിടുക്കത്തിൽ തിരക്കിട്ട്
പെയ്തുതീർക്കും  പോലെ
അഴയിലെ നനഞ്ഞ കളസത്തിന്
മഴയെക്കൊണ്ടു മുഷിഞ്ഞപോലെ
പറമ്പിലെ ചേമ്പിലപോലും
മഴത്തുള്ളിയെ അവഗണിക്കും പോലെ
ഒഴിഞ്ഞ കോലായിലെ
പൊളിഞ്ഞ ചാരുകസേരയിൽ
അലസമായിരുന്നീമഴച്ചാറ്റൽ
അടിച്ചുകേറുന്നതുകണ്ടിരിക്കുമ്പോൾ
മഴയ്ക്കുപോലും പരിഭവമുണ്ടെന്ന്
ചറ പറ പെയ്യുന്ന മഴത്തുള്ളിമൊഴികളിൽ
നിഗൂഢമായിന്നു വായിച്ചെടുത്തുഞാൻ
പ്രളയം കണ്ടുമടുത്തതിലാവാം
മഴയ്ക്കിപ്പോൾ പഴയ
കാവ്യാവര്ണനകൾ
കവിമനസുകളിൽ
കുളിരുണർത്താതെ
വെറും പഴിപറയാനുള്ള
അധരവ്യായാമമായ്‌ മാറുന്നു
പ്രിയ മഴയെ
മാപ്പ്
നീ പെയ്തു തകർത്തപ്പോൾ
മനസ്സിൽ  മരവിപ്പ് കേറിപ്പോയ്
നീ പഠിപ്പിക്കാൻ ശ്രമിച്ച പാഠങ്ങൾ
പഠിക്കാത്ത പടുവിഡ്ഢികൾ ഞങ്ങൾ
പണിതു കൂട്ടുന്ന തിരക്കിലാണ് 
പണി ഇരന്നുമേടിക്കുവാൻ 
മാനം മുട്ടെ ഉയരുന്ന ഫ്ലാറ്റുകൾ 
കഴുത്തോളം മുങ്ങിയാലും 
കയത്തിൽ മുങ്ങിയാലും 
ദുര നശിക്കാത്ത കശ്മലന്മാർ 
നീ പെയ്യുക ഇനിയും പെയ്തു തകർക്കുക 
മടുത്തെങ്കിൽ പെയ്തൊഴിഞ്ഞു പോവുക 
വരൾച്ചയിലെങ്കിലും 
പഠിക്കട്ടെ വിഡ്ഢികൾ 
വകതിരിവില്ലാത്ത 
വാലുപോയ വാനരന്മാർ ഞങ്ങൾ 
രചന :ജ്യോതിഷ് പി ആർ

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഉഷ്ണം ഉഷ്ണേ ന: ശാന്തി

ഉഷ്ണം ഉഷ്ണേ ന: ശാന്തി ...ഈ പ്രയോഗത്തെ നമ്മളിൽ പലരും തെറ്റിദ്ധരിച്ചിരിക്കുന്നത് ഉഷ്ണത്തെ  അതായതു ചൂടിനെ ചൂടുകൊണ്ട് തന്നെ ശാന്തമാക്കണം എന്നാണ് ...അത് വളരെയേറെ തെറ്റാണ് ...അതിന്റെ യഥാർത്ഥ അർത്ഥം ഉഷ്ണത്തെ ഉഷ്ണം കൊണ്ടുതന്നെ ശമിപ്പിക്കുവാൻ കഴിയില്ല- ന ശാന്തി -അതിനു മറ്റുമാർഗം ശീതളിമയാകാം മറ്റെന്തുമാകാം ...സംസ്‌കൃത പദത്തെ കൂട്ടിവായിച്ചതിൽ പറ്റിയ ചെറിയൊരു പിശകാണ് വലിയൊരു വിരോദാഭാസമായി മാറിയത് .വ്യാകരണം പറയാനല്ല ഞാനിതു സന്ദർഭവശാൽ പറഞ്ഞത്...ഇതൊരു അനശ്വരമായ ലോക സത്യമാണ് ...വലിയൊരു പ്രാപഞ്ചിക സത്യം ഇതിൽ ഒളിഞ്ഞിരിപ്പുണ്ട് ...അതായത്  ദേഷ്യത്തെ ദേഷ്യം കൊണ്ടോ വെറുപ്പിനെ പകരം വെറുപ്പിനെക്കൊണ്ടോ അല്ല ജയിക്കേണ്ടത്...അഥവാ ശമിപ്പിക്കേണ്ടത് ...പകരം ദേഷ്യത്തെ ക്ഷമകൊണ്ടും വെറുപ്പിനെ സ്നേഹം കൊണ്ടും ശമിപ്പിക്കാം ...അഥവാ കീഴ്‌പെടുത്താം...അങ്ങിനെ തന്നെയാണ് അതുമാത്രമാണ് അതിന്റെ യഥാർത്ഥ പോംവഴി എന്ന് സാരം..ചിലപ്പോൾ നാം മറ്റുള്ളവരെ ദേഷ്യത്താൽ കീഴ്പെടുത്തുമ്പോൾ ഓർക്കുക അവർ കീഴടങ്ങുന്നത് അവർക്കു മറ്റ് വഴികൾ ഇല്ലാഞ്ഞിട്ടാണ് ...അപ്പോൾ കീഴടങ്ങുന്ന അവരുടെ ദേഷ്യം മറ്റൊരു രൂപം പ്രാപിക്കും...പക ..അതവിടെ കിടന്നു പുക...

ഒരു മഹത്തായ വളി ...അഥവാ ഒരു വളി കഥ

വളിയെന്നു കേട്ട് ആരും മുഖം ചുളിക്കണ്ട ...വളി ഒരു വലിയ പ്രപഞ്ച സത്യമാണ് ...ഊർജത്തിൻറെ ഊർദ്ധ പ്രവാഹമാണ് $#########💪😛😝😜                പ്രവാസികളുടെ ഞായറാഴ്ച്ച നാട്ടിലെ തിങ്കളാഴ്ച്ചയ്ക്കു സമമാണ് ...രണ്ടുദിവസത്തെ അവധിയും കഴിഞ്ഞു ചെറിയൊരു മടിയാണ് ഞായറാഴ്ച രാവിലെ അനുഭവപ്പെടുക ...പിന്നെ moneyexchange ലെ സുന്ദരികളുടെ മുഖങ്ങൾ ഓര്മവരുമ്പോൾ എല്ലാ മടിയും പമ്പ കടക്കും ...പതിവുപോലെ രാവിലെ ചായയും മൊത്തികുടിച്ചു കൂടെയുള്ള ഫിലിപ്പൈൻ മൊഞ്ചത്തിയുമായി പഞ്ചാരയടിച്ചു കൊണ്ടിരിക്കുമ്പോഴാണ് തൊട്ടടുത്തുള്ള ഡെന്റിസ്റ്റിന്റെ റൂമിൽ നിന്നും പട്ടിമോങ്ങുന്നത് പോലെ ഒരു കരച്ചിൽ കേട്ടത് ...കൂടെയുള്ള ഫിലിപ്പിനോ പയ്യൻ പറഞ്ഞു പട്ടിയെങ്ങാൻ പെറ്റു കിടക്കുന്നുണ്ടാകും ...രണ്ടു ദിവസം അവധിയായിരുന്നല്ലോ ...കുശാലായി ഒരാഴ്ചത്തേക്ക് പട്ടി ഫ്രൈ ചെയ്യാം ...കഷ്ടം ...അതുവരെ പഞ്ചാരയടിച്ചോണ്ടിരുന്നവൾ ഇതൊക്കെയാണല്ലോ ദൈവമേ കഴിക്കുന്നത് എന്നോർത്തപ്പോൾ തന്നെ ഓക്കാനം വന്നു ...അവരുടെ കൂടേ ഡെന്റിസ്റ്റിന്റെ റൂമിലേക്ക് പോയതും കണ്ട കാഴ്ച്ച രസാവഹകമായിരുന്നു ...ഒരു തമിഴ് സംസാരിക്കുന്ന ഒരു പാവം തൊഴിലാളിയ...

ഒരവിഹിതത്തിന്റെ കഥ

പണ്ട് നമ്മൾ തേച്ചുപോയ പെണ്ണ് നമ്മുടെ കല്യാണമൊക്കെ കഴിഞ്ഞു സ്വസ്ഥമായി അതിലേറെ ഭാര്യയുടെ മുന്നിൽ മഹാമാന്യഗുൽഗുലൻ (പുതിയവാക്കു ഫ്രം ജ്യോതിഃ ഡിക്ഷണറി )ആയി നടക്കുമ്പോൾ അപ്രതീക്ഷിതമായി നമ്മുടെ അയൽക്കാരിയായി രംഗപ്രവേശനം ചെയ്താലുള്ള അവസ്ഥയെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ ?അങ്ങനെയൊരു രസകരമായ അനുഭവമാണ് നമ്മുടെ കഥാനായകൻ ജോജോയ്ക്കുണ്ടായത് .ജോജോ പൂവാലശസ്ത്രത്തിൽ phd എടുത്തയാളാണ് ...കുശുമ്പി പെണ്ണുങ്ങൾ അഥവാ പഴയ കാമുകിമാർ തേപ്പുകാരൻ എന്നും അയാളെ വിശേഷിപ്പിക്കാറുണ്ട് .തേപ്പുകാലമൊക്കെ കഴിഞ്ഞു ഒരു arranged മാര്യേജ് ഒക്കെ കഴിഞ്ഞു കുടുംബവുമായി മനസമാധാനത്തോടെ ജീവിച്ചുപോവുമ്പോഴാണ് തൊട്ടു താഴെയുള്ള വില്ലയിൽ വില്ലത്തിയായി പഴയ കാമുകിയെത്തുന്നത് .ആരോ പുതിയ താമസക്കാർ എത്തിയിട്ടേണ്ടെന്നറിഞ്ഞു മലയാളിയുടെ favourite ഹോബ്ബിയായ ഒളിഞ്ഞുനോട്ടം വഴി ഇടം കണ്ണിട്ട് എത്തിനോക്കിയതായിരുന്നു ജോജോ ...പുതിയ സുന്ദരിയായ താമസക്കാരിയെയും കെട്ടിയോനെയും കണ്ടതും ജോജോയുടെ ദേഹമാസകലം ഒരു ഇലക്ട്രിക്ക് ഷോക്കടിച്ചപോലെ തോന്നി .കൂട്ടത്തിൽ എന്താ ചേട്ടാ ചന്തിയിൽ കുന്തമുന കുത്തിയ പോലെ നിക്കണത് എന്ന ഭാര്യയുടെ താങ്ങു കൂടി ആയപ്പോഴേക്കും അയാൾ വല്ലാതെയായ...