ഇതര മതസ്ഥനാണെങ്കിലും കുമ്പസാരം അന്നും ഇന്നും ഒരുപാടിഷ്ടമുള്ള ഒരു കാര്യമാണ് ...ഏതായാലും വര്ഷം പകുതിപോലുമായില്ലെങ്കിലും ഒന്ന് കുമ്പസാരിച്ചേക്കാമെന്ന് കരുതി ...കുമ്പസാരകൂടിനുമുമ്പിൽ ചെന്നിരുന്നപ്പോഴാണ് കൂട്ടിനുള്ളിലെ വിശുദ്ധമായ കൈകൾ ശ്രദ്ധിച്ചത് പരിചിതമായ സ്ത്രീത്വ മുള്ള സുന്ദരമായ കൈകൾ ...അപ്പോൾ ഉള്ളിൽ ചിന്തിച്ചു വല്ലവിശുദ്ധയോ മറ്റോ ആണോ ...എന്തായാലും അമ്പലത്തിൽ വഴിപാടിന് പേരും നാളും പറയുന്ന ഓർമയിൽ അറിയാതെ പേരും നാളും പറഞ്ഞു ....വശ്യമായൊരു പൊട്ടിച്ചിരിയായിരുന്നു പിന്നീട് കേട്ടത് ...പെട്ടെന്നാണ് ഓർമയിൽ വന്നത് ഇവിടെ പേരും നാളിനും പ്രസക്തിയില്ലാലൊ എന്ന് ...എന്തായാലും കുമ്പസാരം തുടങ്ങി ....ആദ്യം ചെറിയ ചെറിയ ഉഡായിപ്പുകൾ ഏറ്റുപറഞ്ഞു ...മൂളികേട്ടു ....പിന്നീട് ചാറ്റിങ് ചീറ്റിംഗ് ഡേറ്റിംഗ് തുടങ്ങിയ ഉഡായിപ്പുകളുടെ മീറ്റിംഗുകളുടെ പ്രവാഹമായി ...മൂളലുകൾ ആദ്യം നെടുവീർപ്പായും പിന്നീട് വണ്ടിന്റെ മുരൾച്ചയായും മാറി ...അവസാനം ഡയറ്റിംഗും മറ്റുപലതും തുറന്നുപറഞ്ഞു ഞാൻ നെടുവീർപ്പിട്ടതും പിന്നെ കേട്ടത് ഒരു അലർച്ചയും ഗർജ്ജനവുമായിരുന്നു..ദുർഗ്ഗമാതാവ് സീരിയലിലെ സിംഹിണിയുടെ ഗർജ്ജനമായാണ് അപ്പോൾ എനിക്കോർമ്മ വന്നത് ...മുന്നിൽ ഭദ്രകാളിയെ പോലെ അട്ടഹസിച്ചു ഭാര്യ നില്കുന്നതെ അന്ധാളിച്ചു നിന്ന എനിക്കോര്മയുള്ളൂ ...സാഷ്ടാംഗം പ്രണമിച്ചു മാപ്പപേക്ഷിച്ചതോർമയുണ്ട് ....പിന്നീടെല്ലാം മായ ആണെന്ന് തോനുന്നു ...തലയിലെവിടെയോ ഒരു പൊന്നീച്ച പാറിനടക്കുന്നതായി തോന്നിയത് ഓറ്മ്മയുണ്ട് ....ഒരു കാര്യം മനസിലായി ഒരു കാരണവശാലും ബിരിയാണി മൂക്കുമുട്ടെ കഴിച്ചു ബോധം കെട്ടുറങ്ങരുത് ...ഇങ്ങനെയൊക്കെ സംഭവിക്കും ...ഉറക്കത്തിൽ കുമ്പസാരിച്ചതു മൊത്തം സ്നേഹമയിയായ ഭാര്യയോടായിരുന്നു ...
ഗുണപാഠം :പരിസര ബോധമില്ലാതെ ഉറങ്ങരുത്
വാൽകഷ്ണം :കഥയിൽ ചോദ്യമില്ല ....മുൻകൂർജാമ്യം എനിക്കോ ഭാര്യക്കോ ഈ കഥയുമായി യാതൊരു ബന്ധവുമില്ല 🤔😃😃😃😃🤕🤤😀
ജ്യോതിഷ് പി ആർ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ