പരാതിയില്ലൊട്ടും പരാതിയില്ല
പരാതി പറയുവാൻ നേരമില്ല
പരാതി പരതി നടന്നുവെന്നാൽ
പാതിരായി മാറിടുമീ നൽജീവിതം
പതിതനല്ല ഞാൻ കുപിതനല്ല
ജല്പനത്തിനായ് കളയുവാൻ ജ്വാലയില്ല
ജ്വലിച്ചു നിൽക്കുന്ന അഗ്‌നി പോലും
വെണ്ണൂനീറാകുന്ന നാൾ വന്നിടും
ഉള്ള നാൾ ഉള്ളം നിറച്ചു സ്നേഹിക്കുവാൻ
ഉള്ളത്തിലെന്നോ പഠിച്ചുപോയ് ഞാൻ
പൊള്ളല്ല പൊളിയല്ല സത് വചനം
പാഴാക്കി കളയുവാൻ നേരമില്ല
പടരുന്ന ജ്യോതിസായ് വിടരട്ടെ ഞാൻ
പതറാതെ പതിയെ കുതിക്കട്ടെ ഞാൻ
രചന :ജ്യോതിഷ് പി ആർ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ