ഒരു പനിയോ മറ്റോ വന്നു കിടക്കപ്പായിൽ ശയ്യാവലംബിയായി ഒരു രണ്ടു നാൾ കിടക്കുമ്പോഴാണ് പല നഗ്ന സത്യങ്ങളും നമ്മൾ തിരിച്ചറിയുക ...പ്രത്യേകിച്ചും ഭാര്യയുടെ സ്നേഹത്തിന്റെയും പരിലാളനയുടെയും മൂല്യം ...അതു വരെ അടുക്കളയിൽ പുകമറയത്തു പുകയിൽ കുളിച്ചു (സത്യത്തിൽ പ്രവാസ അടുക്കളയിലെന്നല്ല ഒരടുക്കളയിലും ഇന്ന് പുകയില്ല എന്നാണ് വാസ്തവം ...എന്നാലും അവൾ വായിച്ചാലോ ഒരു പഞ്ചിനു കിടക്കട്ടെ )
അപ്പോൾ പറഞ്ഞു വന്നത് പനിച്ചു കിടക്കുമ്പോൾ whatsup ലും മറ്റും വരുന്ന വളിച്ച മെസ്സേജുകൾക്ക് പനികാരണമുള്ള വായിലെ കൈപ്പിനെക്കാൾ കയ്പ് തോന്നും ...
അപ്പോഴാണ് panadol നേക്കാൾ സ്ട്രോങ്ങ് ആണ് ഭാര്യയുടെ സ്നേഹവും സ്നേഹ സമൃണമായ പരിലാളനവുമെന്ന് മനസ്സിലാവുക ....
വാൽകഷ്ണം :വല്ലപ്പോഴും പനിക്കണം എന്നാലേ യഥാർത്ഥ സ്നേഹബന്ധങ്ങൾ തിരിച്ചറിയാൻ പറ്റൂ 😄😄😄
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ