നാളത്തെ അവധി പ്രമാണിച്ചു ഭാര്യക്ക് ഒട്ടും പതിവില്ലാത്തൊരു വാഗ്ദാനമങ്ങു കാച്ചി..നാളെ വെള്ളിയാഴ്ച അവൾക്കു വൈകീ എണീറ്റാൽ മതി...പകരം രാവിലെ നേരത്തെ എണീറ്റ് സ്നേഹസമ്പന്നനായ ഞാൻ (ചുമ്മാതെയാ വല്ലപ്പോഴും നാടകം കാണിച്ചില്ലേൽ നമ്മളെയവർ സംശയിക്കില്ലേ )ഒറ്റയ്ക്ക് ബ്രേക്‌ഫാസ്റ് തയ്യാറാക്കി ഭാര്യയെയും കുഞ്ഞുങ്ങളെയും വിളിച്ചുണർത്താമെന്നുമായിരുന്നു ആ വാഗ്ദാനം...വാഗ്ദാനങ്ങൾ കൊടുക്കാനെളുപ്പമാ ...പാലിക്കാൻ വളരെ പ്രയാസവും ...രാഷ്ട്രീയക്കാരെ കുറ്റപ്പെടുത്തിയിട്ടു ഒരു കാര്യവുമില്ല ..എന്തായാലും വളരെ പ്രയാസപ്പെട്ടു വെള്ളിയാഴ്ച ചാടിയെണീറ്റു ...ഉശിരോടെ അടുക്കളയിൽ കയറി ...പ്രവാസികൾക്കിടയിൽ അവരുടെ പ്രിയപ്പെട്ട വെള്ളിയാഴ്ച നേരത്തെ എണീക്കുന്നവന് വട്ടാണെന്നാണ് പൊതുവെയുള്ള ചൊല്ല് ...എന്തായാലും ജീവിതത്തിൽ ഒരുദിവസമെങ്കിലും വാക്കുപാലിക്കട്ടെ എന്നുകരുതി അടുക്കളയിൽ കയറി ഉശിരോടെ ആലോചന തുടങ്ങി...ഏറ്റവും എളുപ്പമായി ഉണ്ടാക്കാൻ കഴിയുന്ന വിഭവമെന്ന നിലയിൽ ഉപ്പുമാവ് ഉണ്ടാക്കാൻ തീരുമാനിച്ചു ....ഉപ്പുമാവ് വേവിക്കാൻ ചീനചട്ടിയാണോ ഫ്രയിങ് പാനാണോ നല്ലതെന്നായി അടുത്ത സംശയം ...ഭാര്യയോട് ചോദിച്ചാൽ വാഗ്ദാനലംഘനമാകുമെന്ന ഭയത്താൽ ഏറ്റവും വിശ്വസ്ഥനായ സന്തത സഹചാരി മൊബൈൽ കയ്യിലെടുത്തു യൂട്യൂബിൽ പരതി ....നല്ലൊരു പാചകക്കുറിപ്പ് കണ്ടു ...ചീനച്ചട്ടി അടുപ്പത്തുവച്ചു ഗ്യാസ് ഓൺ ആക്കി പാചകം തുടങ്ങി ...ഇടക്ക് എപ്പോഴോ ചുമ്മാ whatsuppilekku ഒന്ന് എത്തിനോക്കി....എല്ലാ അലവലാതികളും കിടക്കപ്പായിൽ ഇരുന്നു സുപ്രഭാതം തട്ടിവിടുകയാ😄 ....ചുമ്മാ ആവേശത്തിന് ഒരു ഗ്രൂപ്പിൽ കയറി സെൽഫിയങ്ങു പോസ്റ്റി ....cooking upma ...🙏🏻അതിനിടയിൽ ഏതോ ഒരു എരണം പിടിച്ചവൻ ചീനച്ചട്ടിയെക്കുറിച്ചു ചോദ്യശരം വിട്ടു...!ഡാ ചീന ചട്ടിക്ക് എന്തു കൊണ്ടാ ചീനച്ചട്ടി എന്ന പേര് വന്നത് എന്ന് ..?നല്ല ചോദ്യമായതിനാൽ പണ്ഡിതനെന്നു സ്വയം അഭിമാനിക്കുന്ന ഞാന് പറഞ്ഞു ...ചൈനയിൽ നിന്നും വര്ഷങ്ങള്ക്കു മുമ്പ് ഹുയാന്സാങ് വഴി വന്നതാണെന്ന് ..പുളുവാണെങ്കിലും ...ചർച്ച മുറുകി... അല്ല എണ്ണയൊഴിച്ചു ചൂടാകുമ്പോൾ ചീ ശബ്ദം മുഴക്കുന്നത് കൊണ്ടാണെന്നായി മറ്റൊരാൾ....തർക്കം മുറുകി ...ഇടക്കെപ്പോഴോ ചൈനയുടെ രാഷ്ട്രീയവും കയറി വന്നു...ആകെ ചൂടായപ്പോൾ ചീന ചട്ടി ചൂടായ കാര്യം മറന്നുപോയി ...ഒരു കരിഞ്ഞമണം നാസാരന്ദ്രങ്ങളെ പുളകിതമാക്കിയപ്പോഴാണ് ...ചീനച്ചട്ടി കരിയുന്നതായി കണ്ടത്...പെട്ടെന്ന് ആവേശത്താൽ ...ചീന ചട്ടിക്ക് കയറിപ്പിടിച്ചു ....സ്വർഗമാണോ നരകമാണോ കണ്ടതെന്നറിയില്ല പൊള്ളലിന്റെ വേദനയാൽ അലറിക്കരഞ്ഞു ...ചീ എന്നൊരു ശബ്ദവും ചീനച്ചട്ടിയിൽ നിന്ന് കേട്ടു ...പച്ചമാംസം കരിഞ്ഞ ശബ്ദം!!!
അപ്പോഴാണ് കൂടേ ഭാര്യയുടെ ഛീ എന്ന ആട്ടൽ കേട്ടത്...എന്റെ അലർച്ച കേട്ട് എല്ലാവരും ഞെട്ടി എണീറ്റിരുന്നു !!? മൊത്തം ഛീമയം ,
ചീനച്ചട്ടിയുടെ ഛീ വന്നതെങ്ങിനെയെന്ന് എനിക്കങ്ങു അനുഭവത്തിലൂടെ മനസിലായി....പക്ഷെ കഷ്ടം ഞങ്ങളുടെ ഗ്രൂപ്പിൽ അപ്പോഴും തർക്കം നടന്നുകൊണ്ടേ ഇരിക്കുകയായിരുന്നു 🤕😂😂
ഗുണപാഠം :അറിയാത്ത പണിക്കു പോകരുത്...വാഗ്ദാനങ്ങൾ ഒരിക്കലും ആർക്കും സ്വന്തം ഭാര്യക്കുപോലും ഇനി മേലാൽ കൊടുത്തേക്കരുത് 🙏🏻🙏🏻🙏🏻
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ