വിഷുക്കണിയെ കുറിച്ചോർക്കുമ്പോൾ വര്ഷങ്ങള്ക്കു മുമ്പ് കണ്ട ഒരു കണിയെ കുറിച്ചാണ് ഓര്മ വരുന്നത് ...അന്ന് പ്രവാസജീവിതത്തിലെ ആദ്യ ഏടുകളിൽ ഒരു സ്റ്റുഡിയോ ഫ്ലാറ്റിൽ ഒറ്റയ്ക്ക് ബാച്‌ലർ ലൈഫ് ആഘോഷിക്കുന്ന കാലം ..ഏകാന്ത വാസത്തിനു ഒരു പാടു പരിമിതിയുണ്ടെങ്കിലും പല നേട്ടങ്ങളുമുണ്ട് ...സർവ്വ സ്വതന്ത്രനായി ജീവിക്കാം ..സ്വന്തം പാചക പരീക്ഷണങ്ങളിൽ അഭിരമിക്കാം !
എന്തായാലും അതൊരു വിഷുക്കാലമായിരുന്നു ...യാദൃശ്ചികമായി വെള്ളിയാഴ്ചയും ഒത്തുവന്നു ..രണ്ടു ദിവസം അവധി ..കണിയൊരുക്കാൻ തീരുമാനിച്ചു ..അന്ന് whatsup പ്രചാരത്തിലായിട്ടില്ല .....ഐഒഎസ് ആൻഡ്രോയിഡുകളുടെ ശൈശവ കാലം ...എല്ലാവരുടെയും favourite ഫോൺ നോക്കിയ 65
പോലുള്ള കാലം ...നോക്കിയ ആയിരുന്നു അന്നത്തെ അഭിജാത്യത്തിന്റെ ലക്ഷണം!!...തറവാടുകൾ പഴയ ജന്മികുടുംബങ്ങൾ ക്ഷയിച്ചു എന്നൊക്കെ കേൾക്കുമ്പോൾ എനിക്ക് നോക്കിയ ഫോൺ ഓർമ്മവരും ...പഴയ തറവാടി !ഇന്നോ ക്ഷയിച്ചുപോയ ഒരു നാലുകെട്ടുപോലെ iപൊടിപിടിച്ചു കിടക്കുന്നു ഏതെങ്കിലും ഒരു മൂലയിൽ ...എന്നാലും നോക്കിയയുടെ ഗുണഗണങ്ങൾ ഇപ്പോഴും നാം വർണിക്കും പഴയ നാലുകെട്ടിന്റെ മേന്മകൾ പുകഴ്ത്തി വാചാലനാകും പോലെ ..!!!!
Sorry വിഷയം മാറിപ്പോയി ...അന്നത്തെ സന്തത സഹചാരിയായ ലാപ്ടോപ്പ് എടുത്തു youtubil വിഷുക്കണി പരാതിയപ്പോഴാണ് പുതിയൊരു കുനുഷ്ടു തോന്നിയത് ...എന്തിനാ വിഷുക്കണി കഷ്ടപെട്ട് ഒരുക്കുന്നത് ?യൂട്യൂബിൽ വിഷുക്കണി വീഡിയോ ഓൺ ചെയ്തു കണ്ടാൽ പോരെ ...എത്ര എളുപ്പം രാവിലെ എണീറ്റു അതിലോട്ടങ്ങു നോക്കിയാൽ പോരെ ...ആശയം ക്ഷ ബോധിച്ചു ...യൂട്യൂബിൽ ഗുരുവായൂരപ്പനുമുന്നിൽ നല്ലൊരു കണിയൊരുക്കിയ വീഡിയോ pause ചെയ്തു വച്ച് ഉറങ്ങാൻകിടന്നു ..മൗസ് എണീറ്റാലുടൻ ക്ലിക്ക് ചെയ്യാൻ പാകത്തിൽ തൊട്ടടുത്ത് വച്ചു നിദ്രയെ പുൽകി ..രാവിലെ 3 മണിക്ക് ഉണർന്നു
കണ്ണടച്ച് പിടിച്ചു മൗസിൽ കൃഷ്ണനെ ധ്യാനിച്ചു മൗസിൽ അങ്ങട് ക്ലിക്കി കണ്ണു തുറന്നു ...ഞെട്ടിപ്പോയി സണ്ണി ലിയോൺ ഡാൻസ് ചെയ്യുന്നു ..ഒന്നൊന്നര കൂതറ ഡാൻസ് ...സ്വർണ കരയുള്ള കാസവുമുണ്ടിനുപകരം കണ്ടത് 2പീസ് കോണകം ഉടുത്ത കുറെ പെണ്മണികളുടെ ഡാൻസ് ...ഒരു നിമിഷം ആസ്വദിച്ചുപോയോന്നൊരു സംശയം ...പെട്ടെന്നൊരു ബോധോദയം വന്നതിനാൽ ഒന്നുകൂടെ സൂക്ഷിച്ചു നോക്കിയപ്പോഴാണ് യൂട്യൂബിൽ ഒരുമൂലയിൽ skip add കണ്ടത് ...skip advertisement അടിച്ചതും ഗുരുവായൂരപ്പനും കണിയും ഒരുമിച്ചു കണി കാണുന്നേരം പാട്ടുമായി പ്രത്യക്ഷപെട്ടു ...ഇളിഭ്യനായി ഒരുവർഷത്തെ കണി കെണിയായല്ലോ എന്നുകരുതി വിഷണ്ണനായി ഒന്നുകൂടെ കണി നോക്കിയപ്പോഴാണ് കണി വീഡിയോയിലെ കള്ളകൃഷ്ണൻ കണ്ണിറുക്കുന്നതായി എനിക്ക് തോന്നിയത് 😆🧐🤓😝
വാൽകഷ്ണം :അതിബുദ്ധി ആപത്താണ് ...അന്നും ഇന്നും എന്നും കള്ളകൃഷ്‍ണൻ ഉടായിപ്പാകൾക്കു ഭൂലോക ഉടായിപ്പാണ്
ഗുണപാഠം :ചില ചടങ്ങുകളും മാമൂലുകളിലും
വെള്ളം ചേർക്കരുത് ...പറ്റില്ലെങ്കിൽ ചെയ്യാതിരിക്കുക ..😊😊😊
മുതൽക്കൂട്ട് :എന്തായാലും കണി മോശമായില്ല
ഒരുപാടു സണ്ണിലിയോണുകളുടെ വീഡിയോ ആ വർഷം കാണേണ്ടിവന്നു ...ദൈവ ശിക്ഷ എന്ന് കരുതി ഞാനങ്ങു സഹിച്ചു 😂😝🤪😜
മുൻകൂർജാമ്യം :ചില കഥകൾ വെറും ഭാവനയായേക്കാം 😉😜
രചന ജ്യോതിഷ് പി ആർ (ഉടായിപ്പ് )
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ