ഞെരിയുന്ന നെരിപ്പോടാണ് ഭാര്യമാർ
ഉള്ളിൽ കദനവമായ് നീറിപുകയുന്നവർ
പരാതി പറയാതെ പതിയെ പുല്കുന്നവർ
ശകാരത്താൽ ശാസനയാൽ നാം അട്ടഹസിക്കുമ്പോൾ
പുറമെ ചിരിച്ചു പതിയെ കരയുവോൾ
രുചിയുടെ മുകുളങ്ങളെ നമുക്കായ് മറന്നവൾ
ചോര നീരാക്കി നമുക്കായ് പിടക്കവൾ
പതയ്ക്കുന്ന നമ്മുടെ കാമദാഹത്തെ
പതിയെ തണ്ണീരായ് തഴുകി മാറ്റുന്നവൾ
മറക്കാതിരിക്കുക മനസ്സിലെങ്കിലും
മൗനമായെങ്കിലും പ്രണയിക്കുക
വർഷത്തിന്റെ കുളിര്മയ്ക്കായ് കാത്തുനിൽക്കാതെ
ചേർത്ത് നിർത്തുക നെഞ്ചകത്തവളെ
നിന്നെ സ്നേഹിക്കുവാൻ
നിനക്കായ് ശബ്ദിക്കുവാൻ
എന്നുമെന്നും നെഞ്ചകത്തേൽക്കുക്ക
കാപട്യമാം തിരക്കിനിടയിലും
ഒരിറ്റു നേരം
അവൾക്കായി മാറ്റുകിൽ
തളിർക്കുമീ
ജീവിതം നിശ്ചയം
രചന :ജ്യോതിഷ് പി ആർ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ