വിട പറയുന്നൂ ഞാനെൻ പ്രിയകൂട്ടുകാരി
വിടപറഞ്ഞകലുന്നു ഞാൻ
വഴിവക്കിൽ ഞാനിനി കാത്തിരിക്കില്ല
വീടണയും മുമ്പെ വിളിച്ചു നോക്കില്ല
വിതുമ്പും ഹൃദയവുമായ് വിടപറയുന്നുഞാൻ
ചതിച്ചതില്ല ഞാൻ നിന്നെ ഒരുനാളുമൊരുവാക്കിലും
പഴിച്ചതില്ല ഞാൻ നിന്നെ ഒരു നോക്കിലും
കൊതിച്ചിരുന്നു നിന്നെ ഞാൻ സത്യമൊരുപാട്
വിധിച്ചതില്ലന്നറിയാം വിടപറയുന്നൂഞാൻമൂകനായ്
വഴിപിഴച്ചതില്ല ഞാനീ മാത്ര വരെ
വഴി പിഴക്കുകിലത് നിനക്കായ് മാത്രം
പൊഴിയുമീ അശ്രുക്കൾ നുണപറയില്ല സത്യം
കഴിയുമെങ്കിൽ നീ വിശ്വസിക്കൂ
വഴിയിലെങ്ങോ വഴിമാറി മൊഴിമാറി നീ
തുഴയെറിഞ്ഞെന്നെ നാടുകടലിലാക്കി
പിഴയെന്തുചെയ്തു ഞാൻ പ്രിയ കൂട്ടുകാരി
മൊഴിയരുളൂ മിഴിനീരാകറ്റൂ നീ വേഗം
പഴിപറയാതെയെൻ കൂട്ടുകാരി
വിടപറയുംമുമ്പൊരു നേരമെങ്കിലും
മനസുതുറക്കു നീ എന്നരികിൽ
ഒന്നുമറിയാതെ സത്യമറിയാതെ
വെമ്പുമീ ഹൃദയത്തിൻ കനലകറ്റൂ !
പരിഭവമില്ല പരാതിയില്ല
പറയേണ്ടതൊട്ടും മടിയില്ല സത്യം
പറയുവാനിനി ഒന്നുമാത്രം
പ്രണയിച്ചിരുന്നു ഞാൻ നിന്നെ
ജീവനായ് ജീവന്റെ ജീവനായ് സത്യം
രചന:ജ്യോതിഷ് പി ആർ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ